ഓട്ടോ എക്‌സ്‌പോ 2020: ടാറ്റ പവലിയനില്‍ ശ്രദ്ധനേടി വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്

വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് ഒരുപിടി പുതിയ മോഡലുകളെയും ഫെയ്‌സ്‌ലിഫ്റ്റ്പതിപ്പുകളെയുമാണ് 2020 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചത്. അവയില്‍ മിക്ക വാഹനങ്ങളും ഏറെ ശ്രദ്ധനേടുകയും ചെയ്തു.

ഓട്ടോ എക്‌സ്‌പോ 2020: ടാറ്റ പവലിയനില്‍ ശ്രദ്ധനേടി വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്

പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ഒപ്പം തന്നെ വാണിജ്യവാഹനങ്ങളും ടാറ്റയുടെ പവലിയനില്‍ അണിനിരന്നു. വാണിജ്യ വാഹനനിരയില്‍ ഏറെ ശ്രദ്ധ നേടിയ മോഡലായിരുന്നു ടാറ്റ വിങ്ങര്‍. 2007 -ലാണ് വിങ്ങര്‍ വിപണിയില്‍ എത്തുന്നത്.

ഓട്ടോ എക്‌സ്‌പോ 2020: ടാറ്റ പവലിയനില്‍ ശ്രദ്ധനേടി വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്

വിങ്ങറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയാണ് കമ്പനി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചത്. ഡ്രൈവര്‍ ഉള്‍പ്പടെ 16 പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന ടാറ്റയുടെ ജനപ്രീയ വാഹനമാണ് വിങ്ങര്‍. ബിഎസ് VI എഞ്ചിനൊപ്പം നിരവധി മാറ്റങ്ങളോടെയാണ് വാഹനം വിപണിയില്‍ എത്തുക.

ഓട്ടോ എക്‌സ്‌പോ 2020: ടാറ്റ പവലിയനില്‍ ശ്രദ്ധനേടി വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്

ടാറ്റയുടെ ഹാരിയര്‍, ആള്‍ട്രോസ് മോഡലുകളില്‍ കണ്ടിരിക്കുന്ന ഏറ്റവും പുതിയ 'ഇംപാക്റ്റ് 2.0' ഡിസൈന്‍ ശൈലിയാണ് വിങ്ങറിന്റെ മുന്‍വശത്തെ പുതുമ. പുതുക്കിയ ബമ്പര്‍, ഗ്രില്‍, പുതിയ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവയെല്ലാം മുന്നിലെ സവിശേഷതകളാണ്. ക്രോം ആവരണത്തോടുകൂടിയ സ്ട്രിപ്പും അതിന് മധ്യത്തിലായി ടാറ്റയുടെ ലോഗോയും കമ്പനി സ്ഥാപിച്ചിട്ടുണ്ട്.

ഓട്ടോ എക്‌സ്‌പോ 2020: ടാറ്റ പവലിയനില്‍ ശ്രദ്ധനേടി വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്

ബോണറ്റിലാണ് മറ്റൊരു പ്രധാന മാറ്റം കമ്പനി വരുത്തിയിരിക്കുന്നത്. മുന്നില്‍ നിന്നുള്ള ആദ്യകാഴ്ചയില്‍ പാസഞ്ചര്‍ എസ്‌യുവി ലുക്കാണ് നല്‍കുന്നത്. ഇത് വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഓട്ടോ എക്‌സ്‌പോ 2020: ടാറ്റ പവലിയനില്‍ ശ്രദ്ധനേടി വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്

എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, അഞ്ച് സ്‌പോക്ക് അലോയി വീലുകള്‍, പില്ലറില്‍ നല്‍കിയിരിക്കുന്ന പിയാനോ ബ്ലാക്ക് ഫിനിഷ്, പുതുക്കിയ പിന്നിലെ ഡോറുകള്‍ എന്നിവയാണ് വാഹനത്തിലെ മറ്റ് സവിശേഷതകള്‍.

ഓട്ടോ എക്‌സ്‌പോ 2020: ടാറ്റ പവലിയനില്‍ ശ്രദ്ധനേടി വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്

പുറംമോടി മിനുക്കിയതിന് ഒപ്പം തന്നെ അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. ടാറ്റ നിരയിലെ പാസഞ്ചര്‍ വാഹനങ്ങളുടെ ഡിസൈന്‍ രീതിയിലാണ് വിങ്ങറിന്റെ കോക്ക്പിറ്റും ഒരുങ്ങുന്നത്. പുതുക്കി ഡിസൈന്‍ ചെയ്ത ഡാഷ്‌ബോര്‍ഡ്, സ്റ്റിയറിങ്ങ് വീല്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ വിങ്ങറിലെ സവിശേഷതകളാണ്.

ഓട്ടോ എക്‌സ്‌പോ 2020: ടാറ്റ പവലിയനില്‍ ശ്രദ്ധനേടി വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്

ഫാബ്രിക്ക് സീറ്റുകള്‍, എസി കണ്‍ട്രോള്‍ നോബുകള്‍ എന്നിവയും പുതിയ വിങ്ങറിന്റെ പ്രത്യേകതകളാണ്. ലഗേജ് റാക്ക്, ഓരോ സീറ്റ് നിരയിലും യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍, വ്യക്തിഗത എസി വെന്റുകള്‍, പുഷ്ബാക്ക് സീറ്റ് എന്നിവയാണ് യാത്രക്കാര്‍ക്കായി കമ്പനി നല്‍കിയിരിക്കുന്ന ഫീച്ചറുകള്‍.

ഓട്ടോ എക്‌സ്‌പോ 2020: ടാറ്റ പവലിയനില്‍ ശ്രദ്ധനേടി വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്

പഴയ മോഡലിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് പുതിയ പതിപ്പും വിപണിയില്‍ എത്തുക. അതുകൊണ്ട് തന്നെ അളവുകളില്‍ വ്യത്യാസമുണ്ടാകില്ലെന്നാണ് സൂചന. പുറമെ നിന്നുള്ള ശബ്ദം അകത്തു കടക്കുന്നതു തടയാന്‍ മോണോകോഖ് ഫ്രെയിമിന് കഴിയും. വിറയലും മറ്റു അസ്വാരസ്യങ്ങളും മോഡലില്‍ കാര്യമായി അനുഭവപ്പെടില്ലെന്നാണ് ടാറ്റയുടെ അവകാശവാദം.

ഓട്ടോ എക്‌സ്‌പോ 2020: ടാറ്റ പവലിയനില്‍ ശ്രദ്ധനേടി വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്

ബിഎസ് VI എഞ്ചിന്‍ കരുത്തിലാണ് വാഹനം വിപണിയില്‍ എത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. 2.0 ലിറ്റര്‍ ബിഎസ് VI ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 89 bhp കരുത്തും 190 Nm torque ഉം ഉത്പാദിപ്പിക്കും.

ഓട്ടോ എക്‌സ്‌പോ 2020: ടാറ്റ പവലിയനില്‍ ശ്രദ്ധനേടി വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്

അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ഏകദേശം 10 കിലോമീറ്റര്‍ വരെ വാഹനത്തിന് മൈലേജ് ലഭിച്ചേക്കും. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 12 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ വാഹനത്തിന് വിപണിയില്‍ വില പ്രതീക്ഷിക്കാം.

ഓട്ടോ എക്‌സ്‌പോ 2020: ടാറ്റ പവലിയനില്‍ ശ്രദ്ധനേടി വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്

മുന്നില്‍ ആന്റി-റോള്‍ ബാറുകളുള്ള സ്വതന്ത്ര സസ്പെന്‍ഷനാണ് വിങ്ങറിലുള്ളത്. പിന്നില്‍ ഹൈഡ്രോളിക് ഷോക്ക് അബ്സോര്‍ബറുകള്‍ സുഖകരമായ യാത്ര ഉറപ്പുവരുത്തും. വിപണിയില്‍ ഫോഴ്‌സ് ട്രാവലര്‍ തന്നെയാണ് വിങ്ങറിന്റെ എതിരാളി.

Most Read Articles

Malayalam
English summary
Tata Winger Debuts at Auto Expo 2020. Read in Malayalam.
Story first published: Monday, February 10, 2020, 12:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X