Just In
- 9 min ago
ആറ് കളർ ഓപ്ഷനുകളുമായി ഹോണ്ട ഗ്രാസിയ വിപണിയിൽ
- 47 min ago
ഓൾ-ഇലക്ട്രിക് EQA എസ്യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് മെർസിഡീസ്
- 1 hr ago
സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയിലേക്കും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്
- 1 hr ago
പ്രാരംഭ വില 51.50 ലക്ഷം രൂപ; പുതിയ 3 സീരീസ് ഗ്രാൻ ലിമോസിൻ വിപണിയിൽ
Don't Miss
- Lifestyle
അറിയണം റിപ്പബ്ലിക് ദിനത്തിനു പിന്നിലെ കഥ
- News
ഒരിഞ്ച് പോലും തല കുനിക്കില്ല, ചരിത്രം ഒരു ദിവസം കൊണ്ട് അവസാനിക്കില്ല, പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സ്പീക്കർ
- Sports
IPL 2021: ഗ്ലെന്‍ മാക്സ്വെല് ഇനിയെങ്ങോട്ട്? സാധ്യത മൂന്നു ടീമുകള്‍ക്ക്- കൂടുതലറിയാം
- Finance
ആമസോണിന്റെ ശ്രമം പാളി, റിലയൻസ്-ഫ്യൂച്ചർ ഗ്രൂപ്പ് കരാറിന് സെബിയുടെ അംഗീകാരം
- Movies
അജഗജാന്തരവുമായി ആന്റണി വര്‍ഗീസും അര്ജുന് അശോകനും, ആക്ഷന്‍ ചിത്രം തിയ്യേറ്ററുകളിലേക്ക്
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മൈലേജിലും ഫീച്ചറിലും കൂടുതൽ കേമനായി 2021 ടെസ്ല മോഡൽ 3; കൂടുതൽ അറിയാം
മോഡൽ 3 യുടെ 2021 പതിപ്പ് പ്രഖ്യാപിച്ച് ടെസ്ല. അതിൽ കൂടുതൽ ശ്രേണിയും ഒരു ടൺ പുതിയ സവിശേഷതകളുമാണ് ഇലക്ട്രിക് വാഹന നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

വരാനിരിക്കുന്ന ആവർത്തനത്തിൽ പുതിയ സെൻട്രൽ കൺസോളും പുതിയ വീലുകളും ഉൾപ്പെടുന്നു എന്നതാണ് ശ്രദ്ധേയമാകുന്നത്. ഇലക്ട്രെക്ക് അനുസരിച്ച് ടെസ്ല ഒരു പുതിയ ഹീറ്റ് പമ്പ് സംവിധാനവും കൂടി വാഹനത്തിൽ ചേർത്തിട്ടുണ്ട്.

കൂടാതെ 568 കിലോമീറ്ററിൽ കൂടുതൽ മൈലേജും പരമാവധി 233.3 കിലോമീറ്റർ വേഗതയും ഉള്ള ട്രിമ്മുകളിലുടനീളം ശ്രേണി മെച്ചപ്പെടുത്തി. ഒരു പുതിയ എഫിഷെൻസി പാക്കേജും ഇലക്ട്രിക് സെഡാനിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതാണ് കാറിന്റെ മൈലേജ് വർധനവിന് കാരണമായിരിക്കുന്നത്.
MOST READ: 296 bhp കരുത്തുമായി ഗോൾഫ് GTI ക്ലബ്സ്പോർട്ട് പതിപ്പ് അവതരിപ്പിച്ച് ഫോക്സ്വാഗൺ

ഒരു പുതിയ പവർ ട്രങ്ക്, പുതിയ ഡബിൾ പാൻ വിൻഡോകൾ, മോഡൽ Y-ൽ നിന്നുള്ള ക്രോം ഒഴിവാക്കൽ പോലുള്ള നിരവധി മാറ്റങ്ങളും 2021 മോഡൽ-3 അവതരിപ്പിക്കുന്നുണ്ട്.

ക്യാബിനകത്ത് സ്റ്റിയറിംഗ് വീലിൽ ഒമ്പത് മെറ്റാലിക് ഫിനിഷും അതിലെ ഹീറ്റഡ് സെൻട്രൽ കൺസോളും പുതിയതാണ്. 18 ഇഞ്ച്, 19 ഇഞ്ച് വീലുകളുള്ള ഈ കാറിൽ പുതിയ 20 ഇഞ്ച് ഉബർട്ടർബൈൻ വീലുകളുമാണ് ടെസ്ല ഒരുക്കിയിരിക്കുന്നത്.
MOST READ: പരീക്ഷണയോട്ടത്തിനിറങ്ങി ടാറ്റ ഗ്രാവിറ്റാസ്; ശ്രദ്ധേയമാകുന്നത് പുതിയ അലോയ്വീൽ ഡിസൈൻ

ഒരു പുതിയ ഓട്ടോ-ഡിമ്മിംഗ് മിററും 2021 മോഡൽ 3 സെഡാന്റെ പ്രത്യേകതയാണ്. സീറ്റ് നിയന്ത്രണത്തിനടുത്തുള്ള ഗ്രാഫൈറ്റ് ട്രിം ഉൾപ്പെടുന്ന മറ്റ് ചെറിയ സൗന്ദര്യാത്മക മാറ്റങ്ങളും ഇവിയിൽ നമുക്ക് കണ്ടെത്താനാകും.

ഈ പുതിയ വാഹനങ്ങളിൽ ആദ്യത്തേത് അന്താരാഷ്ട്ര വിപണിയെ ലക്ഷ്യമാക്കിയാണ് ടെസ്ല പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ അമേരിക്കന്‍ നിര്‍മാതാക്കളായ ടെസ്ല വരും വര്‍ഷത്തോടെ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
MOST READ: 890 അഡ്വഞ്ചര്‍ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി കെടിഎം

എന്നാൽ ആഭ്യന്തര വിപണിയിൽ ആദ്യമായി വിപണിയിലെത്തുന്ന ടെസ്ല കാര്‍ ഏതാണ് എന്ന് വ്യക്തമാക്കാൻ എലോൺ മസ്ത് തയാറായിട്ടില്ല. സൂചനകളനുസരിച്ച് മോഡല്‍ S അല്ലെങ്കില്‍ കൂടുതല്‍ താങ്ങാനാവുന്ന മോഡല്‍ 3, അല്ലെങ്കില്‍ മോഡല്‍ X, മോഡല്‍ Y എസ്യുവി ഇതില്‍ ഏതുമാകാം.

രാജ്യത്തെ ഇലക്ട്രിക് കാറുകൾക്ക് പുതിയ മാനം കണ്ടെത്താൻ ടെസ്ല മോഡലുകൾക്ക് സാധിക്കും. കൂടാതെ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ സാവധാനം നടന്നുവരികയാണെന്നതും ബ്രാൻഡിന്റെ രംഗപ്രേവശം ആയാസകരമാക്കും.