ടെസ്‌ല ഇന്ത്യയിലേക്കും; അരങ്ങേറ്റം അടുത്ത വർഷത്തോടെയെന്ന് മസ്‌ക്

അമേരിക്കൻ കാർ നിർമാതാക്കളായ ടെസ്‌ല ഇന്ത്യൻ വാഹന വിപണിയിലേക്കും പ്രവേശിക്കാൻ ഒരുങ്ങി കഴിഞ്ഞു. അടുത്ത വർഷത്തോടെ ബ്രാൻഡ് രാജ്യത്ത് സാന്നിധ്യം അറിയിക്കുമെന്ന് എലോൺ മസ്‌ക്കാണ് ഔദ്യോഗികമായി പ്രതികരിച്ചത്.

ടെസ്‌ല ഇന്ത്യയിലേക്കും; അരങ്ങേറ്റം അടുത്ത വർഷത്തോടെയെന്ന് മസ്‌ക്

യഥാർഥത്തിൽ ഇലക്ട്രിക് കാർ ബ്രാൻഡിന്റെ ഇന്ത്യൻ അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നവർ നിരവധിയാണ്. തീർച്ചയായും രാജ്യത്ത് ഇലക്ട്രിക് കാർ വിപണിക്ക് നിലവിൽ കാര്യമായ സ്വീകാര്യതയില്ലെങ്കിലും ടെസ്‌ല മോഡലുകൾ എത്തുന്നതോടെ ഇതിന് മാറ്റമുണ്ടായേക്കാം.

ടെസ്‌ല ഇന്ത്യയിലേക്കും; അരങ്ങേറ്റം അടുത്ത വർഷത്തോടെയെന്ന് മസ്‌ക്

എന്നിരുന്നാലും ഈ അസ്ഥിരമായ സമയത്ത് ഇന്ത്യയിലെ ഒരു പുതിയ കാർ ബ്രാൻഡിന് കാര്യങ്ങൾ അങ്ങേയറ്റം ശ്രമകരമാണ്. പ്രത്യേകിച്ച് വിപണിയുടെ പ്രീമിയം അറ്റത്ത്. എന്നിരുന്നാലും ആഭ്യന്തര തലത്തിൽ ഇതിനോടകം തന്നെ ഏറെ ശ്രദ്ധപിടിച്ചുപറ്റാൻ കമ്പനിക്ക് സാധിച്ചുണ്ട് എന്നത് സഹായകരമാകും.

MOST READ: ടാറ്റ മൈക്രോ എസ്‌യുവിയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ടെസ്‌ല ഇന്ത്യയിലേക്കും; അരങ്ങേറ്റം അടുത്ത വർഷത്തോടെയെന്ന് മസ്‌ക്

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ സാവധാനം നടന്നുവരികയാണ് എന്നതും ടെസ്‌ലയുടെ രംഗപ്രേവശം ആയാസകരമാക്കും. പുതിയ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്കായി കേന്ദ്ര സർക്കാർ നിരവധി ആനുകൂല്യങ്ങളും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ടെസ്‌ല ഇന്ത്യയിലേക്കും; അരങ്ങേറ്റം അടുത്ത വർഷത്തോടെയെന്ന് മസ്‌ക്

ഇലക്ട്രിക് മേഖലയിൽ നിർമാതാക്കൾ പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുകയും ചെയ്യുന്നത് ഭാവിയിൽ ഗുണകരമാകും. എന്നിരുന്നാലും താങ്ങാവുന്ന വില ഇപ്പോഴും ഒരു വലിയ പ്രശ്നമാണ്. കാരണം ഇലക്ട്രിക് കാറുകൾ അവരുടെ ഡീസൽ, പെട്രോൾ മോഡലുകളേക്കാൾ വിലയേറിയതാണ്.

MOST READ: പരീക്ഷണയോട്ടത്തിന് ഇറങ്ങി പുതിയ ഏഴ് സീറ്റർ ജീപ്പ് ഗ്രാൻഡ് കോമ്പസ് എസ്‌യുവി

ടെസ്‌ല ഇന്ത്യയിലേക്കും; അരങ്ങേറ്റം അടുത്ത വർഷത്തോടെയെന്ന് മസ്‌ക്

ഇലക്ട്രിക് മോഡലുകൾ കൂടുതൽ താങ്ങാനാവുന്നതാക്കാൻ പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇതിനുള്ള ആനുകൂല്യങ്ങൾ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ടെന്നതാണ് ശ്രദ്ധേയം. ഇന്ത്യയിൽ ഗവേഷണ-വികസന കേന്ദ്രം പണിയുന്നതിനെക്കുറിച്ച് ടെസ്‌ല ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്.

ടെസ്‌ല ഇന്ത്യയിലേക്കും; അരങ്ങേറ്റം അടുത്ത വർഷത്തോടെയെന്ന് മസ്‌ക്

കഴിഞ്ഞ മാസം കർണാടക സർക്കാർ ടെസ്‌ലയുമായി കൂടിക്കാഴ്ച നടത്തിയതായും ബെംഗളൂരുവിൽ ബ്രാൻഡ് ഗവേഷണ-വികസന കേന്ദ്രം സ്ഥാപിക്കാൻ ശ്രമിക്കുന്നതായും സൂചനകൾ പുറത്തുവരുന്നുണ്ട്.

MOST READ: വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാം; 'നാവിഗേഷനു' മാത്രം

ടെസ്‌ല ഇന്ത്യയിലേക്കും; അരങ്ങേറ്റം അടുത്ത വർഷത്തോടെയെന്ന് മസ്‌ക്

അതിനുപുറമെ ഈ വർഷം ആദ്യം നടന്ന ഒരു നിക്ഷേപക യോഗത്തിൽ ടെസ്‌‌ലയുടെ എൻട്രി ലെവൽ വാഹനമായ മോഡൽ 3 വളരെ ചെലവേറിയതാകുമെന്ന് എലോൺ മസ്‌ക് പ്രസ്താവിച്ചു. അതുപോലെ മോഡൽ 3-യേക്കാൾ കുറഞ്ഞ വിലയ്ക്ക് ഒരു പുതിയ വാഹനത്തിന്റെ വികസനവും അണിയറയിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ടെസ്‌ല ഇന്ത്യയിലേക്കും; അരങ്ങേറ്റം അടുത്ത വർഷത്തോടെയെന്ന് മസ്‌ക്

പുതിയ താങ്ങാനാവുന്ന ടെസ്‌ല അന്താരാഷ്ട്ര തലത്തിൽ മുഖ്യധാരാ വിപണിയിലേക്ക് കടക്കാൻ കമ്പനിയെ അനുവദിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടെസ്‌ല കൂടുതൽ വിജയകരമാവണമെങ്കിൽ ഒരു പ്രാദേശിക നിർമാണ കേന്ദ്രമോ അസംബ്ലി ലൈനോ സ്ഥാപിക്കേണ്ടതുണ്ട്. അല്ലെങ്കിൽ, കുറഞ്ഞ അളവിലുള്ള സിബിയു ഇറക്കുമതികൾ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ.

Most Read Articles

Malayalam
English summary
Tesla To Enter The Indian Market In Next Year. Read in Malayalam
Story first published: Saturday, October 3, 2020, 14:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X