ടെസ്‌ല കാറുകളുടെ ബുക്കിംഗ് ജനുവരി മുതലെന്ന് എലോണ്‍ മസ്‌ക്

അമേരിക്കന്‍ നിര്‍മാതാക്കളായ ടെസ്‌ല വരും വര്‍ഷത്തോടെ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ടെസ്‌ല സിഇഒ എലോണ്‍ മസ്‌ക്കാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ടെസ്‌ല കാറുകളുടെ ബുക്കിംഗ് ജനുവരി മുതലെന്ന് എലോണ്‍ മസ്‌ക്

വാഹനലോകത്ത് ഇതൊരു വലിയ അപ്ഡേറ്റായിരുന്നു. ഇത് ഇലക്ട്രിക് കാര്‍ പ്രേമികളെയും ടെസ്‌ല ആരാധകരെയും ശരിക്കും ആവേശഭരിതരാക്കിയെന്നുവേണം പറയാന്‍. ഇന്ത്യയില്‍ ആദ്യമായി വിപണിയിലെത്തുന്നടെസ്‌ല കാര്‍ ഏതാണ് എന്ന് വ്യക്തമല്ല.

ടെസ്‌ല കാറുകളുടെ ബുക്കിംഗ് ജനുവരി മുതലെന്ന് എലോണ്‍ മസ്‌ക്

എന്നാല്‍ സൂചനകളനുസരിച്ച് മോഡല്‍ S അല്ലെങ്കില്‍ കൂടുതല്‍ താങ്ങാനാവുന്ന മോഡല്‍ 3, അല്ലെങ്കില്‍ മോഡല്‍ X, മോഡല്‍ Y എസ്‌യുവി ഇതില്‍ ഏതുമാകാം. എന്നാല്‍ ഇപ്പോള്‍ എലോണ്‍ മസ്‌ക്കില്‍ നിന്നും പുതിയൊരു അപ്‌ഡേറ്റ് കൂടി പുറത്തുവന്നു.

MOST READ: ഒപ്റ്റിമ HX സിറ്റി സ്പീഡ് ഇ-സ്‌കൂട്ടറിന് ഓഫറുമായി ഹീറോ ഇലക്ട്രിക്

ടെസ്‌ല കാറുകളുടെ ബുക്കിംഗ് ജനുവരി മുതലെന്ന് എലോണ്‍ മസ്‌ക്

തന്റെ ട്വിറ്റര്‍ പേജിലൂടെ ഒരു ചോദ്യത്തിനുള്ള ഉത്തരമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടുത്തവര്‍ഷം ജനുവരിയോടെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വാഹനം ബുക്ക് ചെയ്യുന്നതിനുള്ള അവസരം ലഭ്യമാകും.

ടെസ്‌ല കാറുകളുടെ ബുക്കിംഗ് ജനുവരി മുതലെന്ന് എലോണ്‍ മസ്‌ക്

ഓര്‍ഡര്‍ കോണ്‍ഫിഗറേറ്റര്‍ ഇന്ത്യയ്ക്കായി ലൈവായി പോയിക്കഴിഞ്ഞാല്‍, ഏത് ടെസ്‌ല കാറുകളാണ് ഇന്ത്യയില്‍ ആദ്യം വാഗ്ദാനം ചെയ്യുന്നതെന്ന് അറിയാന്‍ സാധിക്കും. കൂടാതെ, ഇതിനകം ഇന്ത്യയില്‍ നിന്ന് ടെസ്‌ല മോഡല്‍ 3 ബുക്ക് ചെയ്തവര്‍ക്ക് അവരുടെ കാറും കോണ്‍ഫിഗര്‍ ചെയ്യാന്‍ കഴിയും.

MOST READ: കരുത്തുറ്റ എഞ്ചിനുമായി ആല്‍ഫ ബിഎസ് VI അവതരിപ്പിച്ച് മഹീന്ദ്ര

ടെസ്‌ല കാറുകളുടെ ബുക്കിംഗ് ജനുവരി മുതലെന്ന് എലോണ്‍ മസ്‌ക്

കര്‍ണാടകയില്‍ ഗവേഷണ-വികസനത്തിനായുള്ള ഒരു സൗകര്യം സ്ഥാപിക്കാനുള്ള പദ്ധതികളുമായി എലോണ്‍ മസ്‌ക് ഇന്ത്യയില്‍ നിക്ഷേപം തേടുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ബെംഗളൂരുവിലെ പുതിയ ഗവേഷണ കേന്ദ്രത്തില്‍ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി പ്രാഥമിക ചര്‍ച്ച നടത്തിയതായും, ഒരു ഫോളോ അപ്പ് മീറ്റിംഗും ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തു.

ടെസ്‌ല കാറുകളുടെ ബുക്കിംഗ് ജനുവരി മുതലെന്ന് എലോണ്‍ മസ്‌ക്

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ സാവധാനം നടന്നുവരികയാണ് എന്നതും ടെസ്ലയുടെ രംഗപ്രേവശം ആയാസകരമാക്കും. പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: മലയാളിയുടെ കരവിരുതിൽ മിനി മോട്ടോർഹോമായി മാറി ടൊയോട്ട ഇന്നോവ

ടെസ്‌ല കാറുകളുടെ ബുക്കിംഗ് ജനുവരി മുതലെന്ന് എലോണ്‍ മസ്‌ക്

ഇലക്ട്രിക് മേഖലയില്‍ നിര്‍മാതാക്കള്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുകയും ചെയ്യുന്നത് ഭാവിയില്‍ ഗുണകരമാകും. എന്നിരുന്നാലും താങ്ങാവുന്ന വില ഇപ്പോഴും ഒരു വലിയ പ്രശ്‌നമാണ്. കാരണം ഇലക്ട്രിക് കാറുകള്‍ അവരുടെ ഡീസല്‍, പെട്രോള്‍ മോഡലുകളേക്കാള്‍ വിലയേറിയതാണ്.

Most Read Articles

Malayalam
English summary
Tesla Booking Order Configurator India Launch January 2021. Read in Malayalam.
Story first published: Tuesday, October 13, 2020, 12:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X