പുതിയ 22 കിലോവാട്ട് ഓൺ‌ബോർഡ് ചാർജറും സ്റ്റിയറിംഗ് വീലും, 2021 ഇ-ട്രോൺ അവതരിപ്പിച്ച് ഔഡി

2021 മോഡൽ ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കി ഔഡി. പുതിയ 22 കിലോവാട്ട് ഓൺ‌ബോർഡ് ചാർജറും പുതിയ സ്റ്റിയറിംഗ് വീലുമാണ് പരിഷ്ക്കരണത്തിൽ വാഹനത്തിന് ലഭിച്ചിരിക്കുന്നത്.

പുതിയ 22 കിലോവാട്ട് ഓൺ‌ബോർഡ് ചാർജറും സ്റ്റിയറിംഗ് വീലും, 2021 ഇ-ട്രോൺ അവതരിപ്പിച്ച് ഔഡി

ഇ-ട്രോണിന് ഇതിനകം തന്നെ 11 കിലോവാട്ട് ചാർജറുമൊത്ത് ലെവൽ 2 ചാർജിംഗ് ശേഷിയുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഇതിന് ഇരട്ട ചാർജർ ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം. ഡയറക്റ്റ് കറന്റ് (ഡിസി) ഉള്ള ഫാസ്റ്റ് ചാർജിംഗ് എല്ലായ്പ്പോഴും ഇ-ട്രോൺ മോഡലുകളുടെ പ്രധാന ശക്തിയാണ്.

പുതിയ 22 കിലോവാട്ട് ഓൺ‌ബോർഡ് ചാർജറും സ്റ്റിയറിംഗ് വീലും, 2021 ഇ-ട്രോൺ അവതരിപ്പിച്ച് ഔഡി

അതേസമയം എസി ചാർജർ ഉപയോഗിച്ച് വേഗത്തിൽ ചാർജ് ചെയ്യാനും ഔഡി വാഹനത്തെ പ്രാപ്തമാക്കുന്നു. ഇ-ട്രോൺ 55, ഇ-ട്രോൺ സ്പോർട്ട്ബാക്ക് 55 ഉപഭോക്താക്കൾക്ക് രണ്ടാമത്തെ ഓൺബോർഡ് ചാർജർ ഉടൻ തന്നെ ഓർഡർ ചെയ്യാൻ കഴിയും.

MOST READ: ഇംഗ്ലണ്ടിലേക്കും ചേക്കേറാൻ ഒരുങ്ങി സ്കോഡ എന്യാക് ഇലക്‌ട്രിക് എസ്‌യുവി

പുതിയ 22 കിലോവാട്ട് ഓൺ‌ബോർഡ് ചാർജറും സ്റ്റിയറിംഗ് വീലും, 2021 ഇ-ട്രോൺ അവതരിപ്പിച്ച് ഔഡി

അത് ഉചിതമായ ചാർജിംഗ് ടെർമിനലുകളിൽ 11 കിലോവാട്ട് മുതൽ 22 കിലോവാട്ട് വരെ വൈദ്യുതി ഇരട്ടിയാക്കുന്നുവെന്ന് ഔഡി പ്രസ്താവനയിൽ പറയുന്നു. പുതിയ ഇ-ട്രോൺ 50, ഇ-ട്രോൺ എസ് മോഡലുകൾ വിൽപ്പനയ്‌ക്കെത്തുമ്പോൾ 2021 മധ്യത്തോടെ ഈ പുതിയ ഓപ്ഷൻ ലഭിക്കും.

പുതിയ 22 കിലോവാട്ട് ഓൺ‌ബോർഡ് ചാർജറും സ്റ്റിയറിംഗ് വീലും, 2021 ഇ-ട്രോൺ അവതരിപ്പിച്ച് ഔഡി

ടെസ്‌ല വാഗ്ദാനം ചെയ്ത മോഡൽ എസ്, മോഡൽ X മോഡലുകളിലെ ഡ്യുവൽ ചാർജർ ഓപ്ഷനിൽ നിന്ന് ഇത് വളരെ വ്യത്യസ്തമല്ലെങ്കിലും കമ്പനി ഈ സവിശേഷത നിർത്തലാക്കിയിരുന്നു. ഈ സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന ചാർജിംഗ് സ്റ്റേഷനുകൾ വളരെ അപൂർവമാണ് എന്നതാണ് ലെവൽ 2 22 കിലോവാട്ട് ചാർജിംഗിലെ പ്രശ്നം.

MOST READ: 2021 മെയ് വരെ പുതുതലമുറ ഥാർ വിറ്റുപോയതായി മഹീന്ദ്ര

പുതിയ 22 കിലോവാട്ട് ഓൺ‌ബോർഡ് ചാർജറും സ്റ്റിയറിംഗ് വീലും, 2021 ഇ-ട്രോൺ അവതരിപ്പിച്ച് ഔഡി

ഇ-ട്രോൺ എസ്‌യുവിയ്ക്ക് ഇന്റലിജന്റ് ചാർജിംഗ് സവിശേഷതയുണ്ട്. അത് വാഹനത്തിന്റെ കഴിവുകൾ കൂടുതൽ വർധിപ്പിക്കുന്നു. SMA സോളാർ ടെക്നോളജിയിൽ നിന്നോ ഹാഗർ ഗ്രൂപ്പിൽ നിന്നോ അനുയോജ്യമായ ഹോം എനർജി മാനേജുമെന്റ് സിസ്റ്റവുമായി ചേർന്ന്, ഇ-ട്രോൺ ചാർജിംഗ് സിസ്റ്റം കണക്റ്റ് അധിക ഇന്റലിജന്റ് പ്രവർത്തനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

പുതിയ 22 കിലോവാട്ട് ഓൺ‌ബോർഡ് ചാർജറും സ്റ്റിയറിംഗ് വീലും, 2021 ഇ-ട്രോൺ അവതരിപ്പിച്ച് ഔഡി

ഇ-ട്രോണിന്റെ പരിഷിക്കരിച്ച സ്റ്റിയറിംഗ് വീൽ ഡ്രൈവിംഗ് കൂടുതൽ സൗകര്യപ്രദമാക്കുന്നു. അഡാപ്റ്റീവ് ക്രൂയിസ് അസിസ്റ്റിന്റെ ലാറ്ററൽ മാർഗനിർദ്ദേശം സജീവമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഡ്രൈവർ കൈകൊണ്ട് മിനിറ്റിൽ ഒരു തവണ ടച്ച് സെൻസിറ്റീവ് റിം സ്പർശിക്കേണ്ടത് ആവശ്യമാണ്.

MOST READ: ഓഫ് റോഡ് കഴിവുകൾ പ്രദർശിപ്പിച്ച് മെർസിഡീസ് EQC 4x4 കൺസെപ്റ്റ്; വീഡിയോ

പുതിയ 22 കിലോവാട്ട് ഓൺ‌ബോർഡ് ചാർജറും സ്റ്റിയറിംഗ് വീലും, 2021 ഇ-ട്രോൺ അവതരിപ്പിച്ച് ഔഡി

ഔഡിയിൽ നിന്നുള്ള ആദ്യത്തെ ഓൾ-ഇലക്ട്രിക് എസ്‌യുവിയായ ഇ-ട്രോൺ അടുത്ത വർഷം ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കമ്പനിയുടെ ഉൽപ്പന്ന നിരയിലെ Q5 എസ്‌യുവിക്കും Q7 നും ഇടയിലായാകും ഇ-ട്രോൺ സ്ഥാനംപിടിക്കുക.

പുതിയ 22 കിലോവാട്ട് ഓൺ‌ബോർഡ് ചാർജറും സ്റ്റിയറിംഗ് വീലും, 2021 ഇ-ട്രോൺ അവതരിപ്പിച്ച് ഔഡി

ഔഡി ഇ-ട്രോൺ 5.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയിൽ കൈവരിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ പരമാവധി വേഗത 200 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. അടുത്ത വർഷം മധ്യത്തോടെ എത്തുമെങ്കിലും വാഹനത്തിന്റെ വിലയെ സംബന്ധിച്ച വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
The Audi e-Tron Gets A New And More Capable Charger For 2021. Read in Malayalam
Story first published: Friday, November 27, 2020, 16:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X