റോൾസ് റോയ്‌സ് ഗോസ്റ്റ് മിനുങ്ങിയെത്തുന്നു, പുതിയ ടീസർ ചിത്രങ്ങൾ കാണാം

പുതുതലമുറ ഗോസ്റ്റിന്റെ അണിയറയിലാണ് ബ്രിട്ടീഷ് ആഢംബര വാഹന നിർമാതാക്കളായ റോൾസ് റോയ്‌സ്. അധികം വൈകാതെ വിപണിയിൽ ഇടപിടിക്കാൻ ഒരുങ്ങുന്ന ആഢംബരം നിറഞ്ഞു തുളുമ്പുന്ന സെഡാന്റെ ടീസർ കമ്പനി പുറത്തുവിട്ടു.

റോൾസ് റോയ്‌സ് ഗോസ്റ്റ് മിനുങ്ങിയെത്തുന്നു, പുതിയ ടീസർ ചിത്രങ്ങൾ കാണാം

2021 റോൾസ് റോയ്‌സ് ഗോസ്റ്റ് ഈ വർഷാവസാനത്തോടെയായിരിക്കും അരങ്ങേറ്റം കുറിക്കുക. വാഹനത്തിന്റെ ക്യാബിൻ ഇടം വർധിപ്പിക്കുക, അതോടെപ്പം അകത്തളത്തെ കഴിയുന്നത്ര നിശബ്ദമാക്കുക എന്നതാണ് സെഡാനെ പരിഷ്ക്കരിക്കുന്നതിലൂടെ ബ്രാൻഡ് ലക്ഷ്യമാക്കുന്നത്.

റോൾസ് റോയ്‌സ് ഗോസ്റ്റ് മിനുങ്ങിയെത്തുന്നു, പുതിയ ടീസർ ചിത്രങ്ങൾ കാണാം

ക്യാബിന്റെ ഉള്ളിൽ കഴിയുന്നത്ര എഞ്ചിൻ ശബ്ദം ഫിൽട്ടർ ചെയ്യുന്നതിനായി അക്കസ്റ്റിക് ടീം പ്രവർത്തിക്കുന്നു. വികസിതമായ റോൾസ് റോയ്‌സ് ഗോസ്റ്റിന് 6.75 ലിറ്റർ V12 എഞ്ചിനാണ് ലഭിക്കുക.

MOST READ: 2021 മെർസിഡീസ് ബെൻസ് S-ക്ലാസിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

റോൾസ് റോയ്‌സ് ഗോസ്റ്റ് മിനുങ്ങിയെത്തുന്നു, പുതിയ ടീസർ ചിത്രങ്ങൾ കാണാം

മാത്രമല്ല ഈ ഗംഭീരമായ എഞ്ചിൻ സൃഷ്ടിക്കുന്ന എല്ലാ ശബ്ദങ്ങളും കുറയ്ക്കുന്നതിനായി എഞ്ചിൻ കമ്പാർട്ടുമെന്റിനും ക്യാബിനുമിടയിൽ ഡ്യുവൽ സ്കിന്നഡ് ബൾക്ക്ഹെഡ് വിഭാഗങ്ങൾ കമ്പനി സ്ഥാപിക്കുന്നു.

റോൾസ് റോയ്‌സ് ഗോസ്റ്റ് മിനുങ്ങിയെത്തുന്നു, പുതിയ ടീസർ ചിത്രങ്ങൾ കാണാം

റൂഫ്, ബൂട്ട്, ഫ്ലോർ, ഡോറുകൾ എന്നിവയിലെ വിടവുകൾ 100 കിലോയിലധികം ശബ്ദ നശീകരണ വസ്തുക്കളാൽ നിറഞ്ഞിരിക്കുന്നു. മാത്രമല്ല വ്യക്തമായ സംയോജിത സെന്റർ ഷീറ്റുള്ള ഇരട്ട-ഗ്ലേസ്ഡ് വിൻഡോകൾ, അക്കൗസ്റ്റിക് ഇൻസുലേഷൻ ഫോം ഉപയോഗിച്ച് വികസിപ്പിച്ച പുതിയ ടയറുകൾ, പുതിയ അലുമിനിയം അണ്ടർപിന്നിംഗുകൾ എന്നിവയും ക്യാബിനെ ശാന്തമാക്കാൻ സഹായിക്കുന്നു.

MOST READ: ലിമിറ്റഡ് എഡിഷൻ ഡോൺ സിൽവർ ബുള്ളറ്റിന്റെ ഔദ്യോഗിക ചിത്രങ്ങൾ വെളിപ്പെടുത്തി റോൾസ് റോയ്‌സ്

റോൾസ് റോയ്‌സ് ഗോസ്റ്റ് മിനുങ്ങിയെത്തുന്നു, പുതിയ ടീസർ ചിത്രങ്ങൾ കാണാം

യഥാർഥത്തിൽ ഗോസ്റ്റിനെ നിശബ്‌ദമാക്കി മാറ്റുകയല്ല ഉദ്ദേശിക്കുന്നത് എല്ലാ ഘടകങ്ങളും ഒരു പ്രത്യേക അനുരണന ആവൃത്തിയിലേക്ക് ട്യൂൺ ചെയ്‌തിരിക്കുന്നു. മാത്രമല്ല വളരെ സൂക്ഷ്മമായ നോട്ടിന്റെ മൃദുലമായ അംഗീകാരവുമുണ്ട്.

റോൾസ് റോയ്‌സ് ഗോസ്റ്റ് മിനുങ്ങിയെത്തുന്നു, പുതിയ ടീസർ ചിത്രങ്ങൾ കാണാം

പുതിയ റോൾസ് റോയ്‌സ് ഗോസ്റ്റ് ഗ്രൗണ്ട് അപ്പ് വികസിപ്പിച്ചെടുത്തു. ഇത് തികച്ചും പുതിയ മോഡലും അതിന്റെ മുൻഗാമിയെക്കാൾ ഒരു വലിയ കുതിച്ചുചാട്ടത്തിനുമാകും സാക്ഷ്യംവഹിക്കുക. യഥാർഥത്തിൽ അതിന്റെ പുതിയ സസ്പെൻഷൻ സംവിധാനം വികസിപ്പിക്കാൻ മാത്രം മൂന്ന് വർഷത്തോളമാണ് റോൾസ് റോയ്‌സ് ചെലവഴിച്ചത്.

MOST READ: പഴയ സിറ്റിക്ക് 1.6 ലക്ഷം രൂപയുടെ ഇളവുകള്‍ നല്‍കി ഹോണ്ട

റോൾസ് റോയ്‌സ് ഗോസ്റ്റ് മിനുങ്ങിയെത്തുന്നു, പുതിയ ടീസർ ചിത്രങ്ങൾ കാണാം

ഡിസൈൻ വശത്തേക്ക് നോക്കിയാൽ ലേസർ ഹെഡ്‌ലൈറ്റുകളും ഫുൾ-എൽഇഡി ടെയിൽ ലാമ്പുകളും പോലുള്ള ആധുനിക സ്പർശങ്ങളും റോൾസ് റോയ്‌സ് പുതുതലമുറ ഗോസ്റ്റിൽ അവതരിപ്പിക്കും. ആഢംബര സെഡാന്റെ അകത്തളത്തിൽ പുതിയ ഗോസ്റ്റിന് ഫാന്റം, കലിനൻ എന്നിവയ്ക്ക് സമാനമായ ഒരു ശൈലിയാകും ഉണ്ടാവുക.

റോൾസ് റോയ്‌സ് ഗോസ്റ്റ് മിനുങ്ങിയെത്തുന്നു, പുതിയ ടീസർ ചിത്രങ്ങൾ കാണാം

ഫോർ വീൽ ഡ്രൈവ്, ഫോർ വീൽ സ്റ്റിയറിംഗ് എന്നിവയും റോൾസ് റോയ്‌സ് ഇത്തവണ സെഡാനിൽ ഉൾപ്പെടുത്തും. കൂടാതെ പുതിയ ഗോസ്റ്റ് 48V ഇലക്ട്രിക്കൽ ആർക്കിടെക്ചറും, ആക്റ്റീവ് റോൾ ബാറുകൾ പോലുള്ള സാങ്കേതികവിദ്യയും പരിചയപ്പെടുത്തുമെന്നാണ് അഭ്യൂഹം.

Most Read Articles

Malayalam
English summary
The New 2021 Rolls-Royce Ghost Luxury Sedan Teased. Read in Malayalam
Story first published: Tuesday, August 25, 2020, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X