പോര് മുറുക്കാൻ സ്കോർപിയോയ്ക്ക് പുതിയ പേര്; പുതുതലമുറ മോഡൽ ‘സ്കോർപിയോ സ്റ്റിംഗ്’

മഹീന്ദ്രയുടെ നിരയിലെ തുറുപ്പുചീട്ടെന്നു വിളിക്കാവുന്ന മോഡലാണ് സ്കോർപിയോ. 2002 മുതൽ വിപണിയിൽ എത്തുന്ന എസ്‌യുവിക്ക് ഒരുതലമുറ മാറ്റം അണിയറിയിൽ ഒരുങ്ങുകയാണ്.

പോര് മുറുക്കാൻ സ്കോർപിയോയ്ക്ക് പുതിയ പേര്; പുതുതലമുറ മോഡൽ ‘സ്കോർപിയോ സ്റ്റിംഗ്’

വിപണിയിൽ എത്തിയതു മുതൽ കാര്യമായ പരിഷ്ക്കരണങ്ങളൊന്നും ലഭിക്കാതിരുന്ന വാഹനത്തിന് ഇത്രയും കാലം ശ്രേണിയുടെ മുൻപന്തിയിൽ എങ്ങനെ പിടിച്ചുനിൽക്കായെന്ന ആശ്ചര്യവും ഏവരിലുമുണ്ട്.

പോര് മുറുക്കാൻ സ്കോർപിയോയ്ക്ക് പുതിയ പേര്; പുതുതലമുറ മോഡൽ ‘സ്കോർപിയോ സ്റ്റിംഗ്’

അതുമാത്രമല്ല മഹീന്ദ്രയുടെ നിരയിൽ നിന്ന് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് സ്കോർപിയോ എന്നതും ശ്രദ്ധേയമാണ്. ഇത്തവണയെത്തുമ്പോൾ അടിമുടിമാറ്റങ്ങളുമായി തന്നെയാകും പുതുതലമുറ മോഡലിൽ മഹീന്ദ്ര ഒരുക്കുക.

MOST READ: ഡിഫെന്‍ഡര്‍ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ലാന്‍ഡ് റോവര്‍

പോര് മുറുക്കാൻ സ്കോർപിയോയ്ക്ക് പുതിയ പേര്; പുതുതലമുറ മോഡൽ ‘സ്കോർപിയോ സ്റ്റിംഗ്’

എന്തായാലും മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് എത്തുമ്പോൾ കാര്യമായ മാറ്റങ്ങളും ഇക്കാലത്ത് അനിവാര്യമാകും. കാരണം ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും അരങ്ങുവാഴുന്ന രംഗം വളരെയധികം പുരോഗമിച്ചുകഴിഞ്ഞു.

പോര് മുറുക്കാൻ സ്കോർപിയോയ്ക്ക് പുതിയ പേര്; പുതുതലമുറ മോഡൽ ‘സ്കോർപിയോ സ്റ്റിംഗ്’

സ്കോർപിയോയുടെ പുതുതലമുറ മോഡൽ ഈ വർഷം നിരവധി തവണ പരീക്ഷണയോട്ടത്തിന് വിധേയമായിട്ടുണ്ട്. എങ്കിലും പുറംമോടി പൂർണമായും മറച്ചുവെച്ചതിനാൽ ഡിസൈനിൽ എന്തൊക്കെ മാറ്റങ്ങളുണ്ടെന്ന് കണ്ടെത്താനുമായിട്ടില്ല.

MOST READ: കറുപ്പഴകിൽ കസ്റ്റമൈസ്ഡ് കിയ സോനെറ്റ്

പോര് മുറുക്കാൻ സ്കോർപിയോയ്ക്ക് പുതിയ പേര്; പുതുതലമുറ മോഡൽ ‘സ്കോർപിയോ സ്റ്റിംഗ്’

പുതിയ രേഖകൾ പ്രകാരം മഹീന്ദ്ര ‘സ്കോർപിയോ സ്റ്റിംഗ്' എന്ന പേരിനായി മഹീന്ദ്ര അടുത്തിടെ ഒരു ട്രേഡ്മാർക്ക് അപേക്ഷ നൽകുകയുണ്ടായി. ഇത് എസ്‌യുവിയുടെ വരാനിരിക്കുന്ന മോഡലിനായി കമ്പനി മാറ്റിവെക്കുന്നതായാണ് സൂചന. മഹീന്ദ്ര ഈ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും 2021 മധ്യത്തോടെ മാത്രമേ എസ്‌യുവി വിപണിയിൽ എത്തുകയുള്ളൂ.

പോര് മുറുക്കാൻ സ്കോർപിയോയ്ക്ക് പുതിയ പേര്; പുതുതലമുറ മോഡൽ ‘സ്കോർപിയോ സ്റ്റിംഗ്’

വരാനിരിക്കുന്ന സ്കോർപിയോ സ്റ്റിംഗിനെക്കുറിച്ച് പറയുമ്പോൾ എസ്‌യുവി അകത്തും പുറത്തും ഗണ്യമായി അപ്‌ഡേറ്റ് ചെയ്യപ്പെടും. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ എതിരാളികളുമായി കിടപിടിക്കാൻ ഉയർന്ന നിലവാരത്തിലുള്ള മാർക്കറ്റ് മെറ്റീരിയലുകളാകും വാഹനത്തിൽ കമ്പനി ഉപയോഗിക്കുക.

MOST READ: ടിയാഗൊയ്ക്ക് പുതിയ ഡോർ ലോക്ക് സിസ്റ്റം അവതരിപ്പിച്ച് ടാറ്റ

പോര് മുറുക്കാൻ സ്കോർപിയോയ്ക്ക് പുതിയ പേര്; പുതുതലമുറ മോഡൽ ‘സ്കോർപിയോ സ്റ്റിംഗ്’

പുതുതലമുറ സ്കോർപിയോയ്ക്ക് കരുത്ത് പകരുന്നത് 2.0 ലിറ്റർ ടർബോ പെട്രോളും 2.0 ലിറ്റർ ഡീസൽ എഞ്ചിനും ആയിരിക്കും. ഇത് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും.

പോര് മുറുക്കാൻ സ്കോർപിയോയ്ക്ക് പുതിയ പേര്; പുതുതലമുറ മോഡൽ ‘സ്കോർപിയോ സ്റ്റിംഗ്’

നിലവിലെ സ്കോർപിയോയിൽ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനാണ് ഇടംപിടിച്ചിരിക്കുന്നത്. ഇത് 140 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ യൂണിറ്റ് സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിലേക്ക് ജോടിയാക്കിയിരിക്കുന്നു.

MOST READ: ഡെസ്റ്റിനി, മാസ്‌ട്രോ, പ്ലെഷർ മോഡലുകളുടെ പുതിയ പരസ്യ വീഡിയോയുമായി ഹീറോ

പോര് മുറുക്കാൻ സ്കോർപിയോയ്ക്ക് പുതിയ പേര്; പുതുതലമുറ മോഡൽ ‘സ്കോർപിയോ സ്റ്റിംഗ്’

12.40 ലക്ഷം രൂപ മുതൽ 16.27 ലക്ഷം രൂപയാണ് മഹീന്ദ്ര സ്കോർപിയോയ്ക്കായി ഇപ്പോൾ മുടക്കേണ്ടത്. എന്നിരുന്നാലും തലമുറ മാറ്റത്തോടെ എസ്‌യുവിക്ക് അതായത് സ്കോർപിയോ സ്റ്റിംഗിന് നിലവിലെ മോഡലിനേക്കാൾ ചെറിയ വില വർധനവ് സംഭവിക്കും.

Source: GaadiWaadi

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
The New-Gen Scorpio SUV Could Be Named Scorpio Sting. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X