എസ്‌യുവി വിൽപ്പനയിൽ ഒന്നാമൻ ക്രെറ്റ തന്നെ, നിരത്തിലെത്തിച്ചത് 12,325 യൂണിറ്റുകൾ

ക്രെറ്റ, വെന്യു മോഡലുകള്‍ തിളങ്ങിയപ്പോൾ സെപ്റ്റംബറിൽ 59,913 യൂണിറ്റുകൾ നിരത്തിലെത്തിച്ച് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി.

എസ്‌യുവി വിൽപ്പനയിൽ ഒന്നാമൻ ക്രെറ്റ തന്നെ, നിരത്തിലെത്തിച്ചത് 12,325 യൂണിറ്റുകൾ

കമ്പനിയുടെ ആഭ്യന്തര വിൽപ്പന 50,313 യൂണിറ്റാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വിൽപ്പനയിൽ 23.60 ശതമാനം വർധനവാണ് കൊറിയൻ ബ്രാൻഡിന് നേടിയെടുക്കാൻ സാധിച്ചത്. കഴിഞ്ഞ മാസത്തെ ഇന്ത്യയിൽ നിന്നുള്ള ഹ്യുണ്ടായിയുടെ കയറ്റുമതി 9,600 യൂണിറ്റാണ്.

എസ്‌യുവി വിൽപ്പനയിൽ ഒന്നാമൻ ക്രെറ്റ തന്നെ, നിരത്തിലെത്തിച്ചത് 12,325 യൂണിറ്റുകൾ

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി എന്ന പദവി ഇത്തവണയും ഹ്യുണ്ടായി ക്രെറ്റ നിലനിർത്തിയതാണ് ശ്രദ്ധേയം. കമ്പനിയുടെ ശ്രേണിയിൽ നിന്ന് ഏറ്റവും കൂടുതൽ വിൽപ്പന സ്വന്തമാക്കിയതും ക്രെറ്റയാണ്.

MOST READ: ഫണ്‍സ്റ്റര്‍ കൺസെപ്റ്റിൽ നിന്നും ഡിസൈൻ ഘടകങ്ങൾ കടമെടുത്ത് പുത്തൻ XUV500

എസ്‌യുവി വിൽപ്പനയിൽ ഒന്നാമൻ ക്രെറ്റ തന്നെ, നിരത്തിലെത്തിച്ചത് 12,325 യൂണിറ്റുകൾ

മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ എത്തുന്ന മോഡലിന്റെ 12,325 യൂണിറ്റുകൾ വിൽക്കാൻ നിർമാതാക്കൾക്ക് കഴിഞ്ഞു. പുതിയ ഡിസൈൻ ഭാഷ്യവും കൂടുതൽ പ്രീമിയം ഉപകരണ ലിസ്റ്റുമായി എത്തിയ ഇന്റീരിയറുമാണ് ഈ പദവിയിലേക്ക് ക്രെറ്റയെ വീണ്ടും എത്തിച്ചതെന്ന് നിസംശയം പറയാം.

എസ്‌യുവി വിൽപ്പനയിൽ ഒന്നാമൻ ക്രെറ്റ തന്നെ, നിരത്തിലെത്തിച്ചത് 12,325 യൂണിറ്റുകൾ

ഇത് 2015 ൽ വിപണിയിലെത്തിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണെന്നത് ഒരു നേട്ടമായി കണക്കാക്കാം. കിയ സെൽറ്റോസുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ക്രെറ്റ വിൽപ്പനയുടെ കാര്യത്തിൽ വളരെ മുന്നിലാണ്.

MOST READ: മിനുങ്ങിയെത്താൻ ടൊയോട്ട ഇന്നോവ ക്രിസ്റ്റയും; ചിത്രങ്ങൾ കാണാം

എസ്‌യുവി വിൽപ്പനയിൽ ഒന്നാമൻ ക്രെറ്റ തന്നെ, നിരത്തിലെത്തിച്ചത് 12,325 യൂണിറ്റുകൾ

2020 സെപ്റ്റംബറിൽ സെൽറ്റോസിന്റെ 9,079 യൂണിറ്റുകളാണ് കിയ മോട്ടോർസ് നിരത്തിലെത്തിച്ചത്. 2020 ഓഗസ്റ്റിൽ ഹ്യുണ്ടായി ക്രെറ്റയുടെ 11,756 യൂണിറ്റാണ് വിറ്റഴിച്ചത്. അതേ കാലയളവിൽ സെൽറ്റോസ് മൊത്തം 10,655 യൂണിറ്റ് വിൽപ്പനയും നടത്തി.

എസ്‌യുവി വിൽപ്പനയിൽ ഒന്നാമൻ ക്രെറ്റ തന്നെ, നിരത്തിലെത്തിച്ചത് 12,325 യൂണിറ്റുകൾ

പുതിയ രണ്ടാം തലമുറ ഹ്യുണ്ടായി ക്രെറ്റ അതിന്റെ എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ കിയ സെൽറ്റോസുമായി പങ്കിടുന്നു. 115 bhp ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ NA പെട്രോൾ, 115 bhp കരുത്ത് വികസിപ്പിക്കുന്ന 1.4 ലിറ്റർ ടർബോ-പെട്രോൾ, ഇതേ പവർ കണക്കുകൾ ഉള്ള 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എന്നിവയാണ് വാഹനത്തിന്റെ എഞ്ചിൻ സജ്ജീകരണത്തിൽ ഉൾപ്പെടുന്നത്.

MOST READ: പ്രീമിയം ലുക്കിലൊരുങ്ങി റെനോ ഡസ്റ്റര്‍; വീഡിയോ

എസ്‌യുവി വിൽപ്പനയിൽ ഒന്നാമൻ ക്രെറ്റ തന്നെ, നിരത്തിലെത്തിച്ചത് 12,325 യൂണിറ്റുകൾ

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് NA പെട്രോൾ യൂണിറ്റ് തെരഞ്ഞെടുക്കാൻ സാധിക്കും. അതേസമയം ടർബോ-പെട്രോൾ യൂണിറ്റിന് ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് മാത്രമേ ലഭിക്കൂ.

എസ്‌യുവി വിൽപ്പനയിൽ ഒന്നാമൻ ക്രെറ്റ തന്നെ, നിരത്തിലെത്തിച്ചത് 12,325 യൂണിറ്റുകൾ

മറുവശത്ത് ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ ഓയിൽ ബർണർ തെരഞ്ഞെടുക്കാൻ സാധിക്കും. സെൽറ്റോസുമായി എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ പങ്കിട്ടിട്ടും മികച്ച മൈലേജാണ് ക്രെറ്റയിൽ ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
The New Hyundai Creta Is The top Selling SUV Model In September 2020. Read in Malayalam
Story first published: Saturday, October 3, 2020, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X