ടി-റോക്കിന്റെ ഡെലിവറി വൈകുന്നു; കാരണം വ്യക്തമാക്കി ഫോക്‌സ്‌വാഗണ്‍

കോംപാക്ട് എസ്‌യുവി മോഡലായ ടി-റോക്കിന്റെ മുഴുവന്‍ പതിപ്പും വിറ്റു തീര്‍ന്നതായി ഫോക്‌സ്‌വാഗണ്‍ അറിയിച്ചിരുന്നു. എന്നാല്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് വാഹനം കൈമാറാന്‍ ഇതുവരെ കമ്പനിക്ക് സാധിച്ചിട്ടില്ല.

ടി-റോക്കിന്റെ ഡെലിവറി വൈകുന്നു; കാരണം വ്യക്തമാക്കി ഫോക്‌സ്‌വാഗണ്‍

ഏതാനും ചില പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇത് വൈകുന്നതെന്നാണ് ഇപ്പോള്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന വിശദീകരണം. ARAI സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് ഡെലിവറി വൈകാന്‍ ഒരു കാരണമായി ഫോക്‌സ്‌വാഗണ്‍ പറയുന്നത്.

ടി-റോക്കിന്റെ ഡെലിവറി വൈകുന്നു; കാരണം വ്യക്തമാക്കി ഫോക്‌സ്‌വാഗണ്‍

കൊറോണ വൈറസും ലോക്ക്ഡൗണും മറ്റൊരു കാരണമായും കമ്പനി ചൂണ്ടികാട്ടുന്നു. ARAI സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുന്നതിനാല്‍ ഡെലിവറികളും ടെസ്റ്റ് ഡ്രൈവുകളും വൈകി.

MOST READ: ട്രയംഫ് ടൈഗര്‍ 900 ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

ടി-റോക്കിന്റെ ഡെലിവറി വൈകുന്നു; കാരണം വ്യക്തമാക്കി ഫോക്‌സ്‌വാഗണ്‍

കൊറോണ വൈറസിന്റെ വ്യാപനവും ലോക്ക്ഡൗണും കാരണം ഇത് വൈകി. പരിശോധനയ്ക്ക് ആവശ്യമായ ദൂരം കാര്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. പ്രക്രിയ പൂര്‍ത്തിയാക്കാന്‍ 15-20 ദിവസമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ടെസ്റ്റ് ഡ്രൈവുകളും ഡെലിവറികളും ഈ സര്‍ട്ടിഫിക്കേഷന് ശേഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടി-റോക്കിന്റെ ഡെലിവറി വൈകുന്നു; കാരണം വ്യക്തമാക്കി ഫോക്‌സ്‌വാഗണ്‍

അതോടൊപ്പം തന്നെ സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങളും കാലതാമസത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നു. മാര്‍ച്ച് മാസത്തിലാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. പിന്നാലെ എത്തിയ ലോക്ക്ഡൗണ്‍ വലിയ തിരിച്ചടിയായി.

MOST READ: 2020 ഹോണ്ട WR-V -യുടെ അരങ്ങേറ്റം അറിയിച്ച് ടീസർ വീഡിയോ പുറത്ത്

ടി-റോക്കിന്റെ ഡെലിവറി വൈകുന്നു; കാരണം വ്യക്തമാക്കി ഫോക്‌സ്‌വാഗണ്‍

19.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 2020 ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തെ ആദ്യമായി കമ്പനി അവതരിപ്പിക്കുന്നത്. ഒരു CBU ഉത്പ്പന്നമായിട്ടാണ് വാഹനം വിപണിയില്‍ എത്തുന്നത്.

ടി-റോക്കിന്റെ ഡെലിവറി വൈകുന്നു; കാരണം വ്യക്തമാക്കി ഫോക്‌സ്‌വാഗണ്‍

വാഹനത്തിന്റെ 1,000 യൂണിറ്റുകളാണ് കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഇതു പൂര്‍ണമായും വിറ്റഴിക്കാന്‍ സാധിച്ചുവെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 40 ദിവസത്തിനുള്ളിലാണ് മുഴുവന്‍ യൂണിറ്റും വില്‍പ്പന നേടാനായത്.

MOST READ: അഞ്ച് സീറ്റര്‍ പുതുതലമുറ ടിഗുവാന്‍ എത്തുന്നു; കൗണ്ട്ഡൗണ്‍ ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

ടി-റോക്കിന്റെ ഡെലിവറി വൈകുന്നു; കാരണം വ്യക്തമാക്കി ഫോക്‌സ്‌വാഗണ്‍

ആവശ്യക്കാര്‍ കൂടുകയാണെങ്കില്‍ മോഡലിനെ പ്രാദേശികമായി നിര്‍മ്മിക്കുമെന്ന് കമ്പനി സൂചന നല്‍കിയിരുന്നു. പുനെയിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്യാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്നും പുതിയ റിപ്പോര്‍ട്ട് സൂചന നല്‍കുന്നു.

ടി-റോക്കിന്റെ ഡെലിവറി വൈകുന്നു; കാരണം വ്യക്തമാക്കി ഫോക്‌സ്‌വാഗണ്‍

ഇതോടെ വാഹനത്തിന്റെ വില പിടിച്ച് നിര്‍ത്താം എന്ന പ്രതീക്ഷയിലാണ് കമ്പനി. എന്നാല്‍ പ്രാദേശിക നിര്‍മ്മാണത്തെപ്പറ്റി അന്തിമ തീരുമാനം ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

MOST READ: പരീക്ഷണയോട്ടം തുടർന്ന് ജാവ പെറാക്ക്, ഡെലിവറി ഉടൻ ആരംഭിച്ചേക്കും

ടി-റോക്കിന്റെ ഡെലിവറി വൈകുന്നു; കാരണം വ്യക്തമാക്കി ഫോക്‌സ്‌വാഗണ്‍

വിപണിയില്‍ ജീപ്പ് കോമ്പസ്, എംജി ഹെക്ടര്‍ എന്നിവരാണ് വാഹനത്തിന്റെ മുഖ്യ എതിരാളികള്‍. MQB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. 4,234 mm നീളവും 1,819 mm വീതിയും, 1,573 mm ഉയരവും, 2,590 mm വീല്‍ബേസുമുണ്ട് വാഹനത്തിന്.

ടി-റോക്കിന്റെ ഡെലിവറി വൈകുന്നു; കാരണം വ്യക്തമാക്കി ഫോക്‌സ്‌വാഗണ്‍

1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഈ എഞ്ചിന്‍ 5,000 rpm -ല്‍ 150 bhp കരുത്തും 6,000 rpm -ല്‍ 250 Nm torque ഉം സൃഷ്ടിക്കും. ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്സ്.

ടി-റോക്കിന്റെ ഡെലിവറി വൈകുന്നു; കാരണം വ്യക്തമാക്കി ഫോക്‌സ്‌വാഗണ്‍

ക്രോം ലൈനുകളുള്ള ഗ്രില്‍, എല്‍ഇഡി ഹെഡ്, ടെയില്‍ ലാമ്പുകള്‍, ലെതര്‍ സീറ്റുകള്‍, ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീല്‍, 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതര്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവ കാറിന്റെ സവിശേഷതകളാണ്.

ടി-റോക്കിന്റെ ഡെലിവറി വൈകുന്നു; കാരണം വ്യക്തമാക്കി ഫോക്‌സ്‌വാഗണ്‍

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, മോട്ടോര്‍ സ്ലിപ്പ് റെഗുലേഷന്‍, മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍ പാര്‍ക്കിങ ക്യാമറ, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ സുരക്ഷക്കായി വാഹനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Here's Why Volkswagen T-Roc Deliveries Delayed In India. Read in Malayalam.
Story first published: Tuesday, June 30, 2020, 13:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X