സിട്രൺ C21 കോംപാക്ട് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഫ്രഞ്ച് കാർ നിർമാതാക്കളായ PSA ഗ്രൂപ്പ് 2021 -ന്റെ ആദ്യ പാദത്തിൽ സിട്രൺ C5 എയർക്രോസ് അഞ്ച് സീറ്റർ പ്രീമിയം എസ്‌യുവി ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. പുതിയ മോഡൽ CBU റൂട്ടിലൂടെയെത്തും, ഇതിന് 28-30 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കുന്നു.

സിട്രൺ C21 കോംപാക്ട് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പ്രാദേശികമായി വികസിപ്പിച്ച ഉൽ‌പന്നങ്ങൾ 2021 -ന്റെ രണ്ടാം പകുതി മുതൽ ഇന്ത്യയിൽ പുറത്തിറക്കുമെന്ന് സിട്രൺ സ്ഥിരീകരിച്ചു. പ്രാദേശികമായി വികസിപ്പിച്ച ആദ്യത്തെ ഗ്രൂപ്പ് PSA ഉൽപ്പന്നം സിട്രൺ C21 എന്ന രഹസ്യനാമമുള്ള പുതിയ സബ് ഫോർ മീറ്റർ എസ്‌യുവിയാകും.

സിട്രൺ C21 കോംപാക്ട് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സിട്രൺ C21 മോഡലിനെക്കുറിച്ച് നിലവിൽ അറിയാവുന്ന് അഞ്ച് പ്രധാന കാര്യങ്ങളാണ് ഈ ലേഖനത്തിൽ ഞങ്ങൾ പങ്കുവെക്കുന്നത്.

സിട്രൺ C21 കോംപാക്ട് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

1. സിട്രൺ C21 പ്രാദേശിക പരിശോധന ആരംഭിച്ചു

വരാനിരിക്കുന്ന സിട്രൺ C21 കോംപാക്ട് എസ്‌യുവിയുടെ പ്രാദേശിക പരിശോധന കമ്പനി ആരംഭിച്ചു. കനത്ത മറവുകളോടെ വാഹനം പരീക്ഷണം നടത്തുന്നത് കണ്ടെത്തിയിരുന്നു. എന്നിരുന്നാലും, വരാനിരിക്കുന്ന മോഡലിന് ഫ്ലേഡ് വീൽ ആർച്ചുകൾ, അപ്പ്റൈറ്റ് ഫ്രണ്ട്, വലിയ ബമ്പർ എന്നിവയുൾപ്പെടെ ബോൾഡ് സാന്നിധ്യമുണ്ടാവുമെന്ന് കാണാം.

സിട്രൺ C21 കോംപാക്ട് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

2. PSA -യുടെ CMP മോഡുലാർ പ്ലാറ്റ്‌ഫോം

ഗ്രൂപ്പ് PSA CMP (EMP 1) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും സബ് ഫോർ മീറ്റർ എസ്‌യുവി ഒരുങ്ങുന്നത്. ഈ പൊതു മോഡുലാർ പ്ലാറ്റ്ഫോം നിലവിൽ ഗ്രൂപ്പ് PSA -യിൽ നിന്നുള്ള നിരവധി ആഗോള ഉൽ‌പ്പന്നങ്ങൾക്ക് അടിവരയിടുന്നു. വാസ്തവത്തിൽ, ജനപ്രിയ പൂഷോ 208 ഹാച്ച്ബാക്കും ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

സിട്രൺ C21 കോംപാക്ട് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഹാച്ച്ബാക്ക്, സെഡാൻ, എസ്‌യുവി എന്നിവയുൾപ്പെടെ വ്യത്യസ്ത ബോഡിസ്റ്റൈലുകളുമായി പുതിയ CMP പ്ലാറ്റ്ഫോം പൊരുത്തപ്പെടുന്നു. പെട്രോൾ, ഡീസൽ, ഹൈബ്രിഡ്, ഇലക്ട്രിക് തുടങ്ങി വിവിധ തരം എഞ്ചിനുകൾ ഉൾക്കൊള്ളാനും ഈ പ്ലാറ്റ്ഫോമിന് കഴിയും.

സിട്രൺ C21 കോംപാക്ട് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

3. 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ

1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമായി സിട്രൺ കോംപാക്ട് എസ്‌യുവി വരുമെന്ന് പ്രതീക്ഷിക്കുന്നു. 130 bhp കരുത്ത് ഉത്പാദിപ്പിക്കാൻ സാധ്യതയുള്ള ഈ എഞ്ചിൻ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളിനൊപ്പം 1.5 ലിറ്റർ ഡീസൽ എഞ്ചിനുമുള്ള C21 മോഡലും സിട്രണിന് നൽകാൻ കഴിയും.

സിട്രൺ C21 കോംപാക്ട് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

4. 2021 രണ്ടാം പാദത്തിൽ സമാരംഭം

പ്രാദേശികമായി വികസിപ്പിച്ച സിട്രൺ ഉൽ‌പന്നങ്ങൾ 2021 -ന്റെ രണ്ടാം പകുതിയിൽ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. 2021 ഉത്സവ സീസണിൽ പുതിയ മോഡൽ വിപണിയിൽ എത്താൻ സാധ്യതയുണ്ട്. മിഡ് സൈസ് സെഡാൻ, പ്രീമിയം ഹാച്ച്ബാക്ക്, പുതിയ ഇലക്ട്രിക് മിനി എസ്‌യുവി എന്നിവയെല്ലാം ഇന്ത്യയിൽ ഉത്പാദിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ.

സിട്രൺ C21 കോംപാക്ട് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

5. സിട്രൺ C21 എതിരാളികൾ

ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, ടാറ്റ നെക്‌സോൺ, ഫോർഡ് ഇക്കോസ്‌പോർട്ട്, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ എന്നിവയ്‌ക്കെതിരെയാണ് വരാനിരിക്കുന്ന സിട്രൺ C21 കോംപാക്ട് എസ്‌യുവി മത്സരിക്കുന്നത്.

Images are for Representative Purpose Only

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Things To Know About Upcoming Citroen C21 Compact SUV. Read in Malayalam.
Story first published: Friday, November 13, 2020, 20:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X