പുതുതലമുറ ഇസൂസു D-മാക്സ് V-ക്രോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി V-ക്രോസ് നവീകരിക്കാത്തതിനാൽ, ഈ വർഷം ആദ്യം ഇന്ത്യൻ വിപണിയിൽ പിക്കപ്പ് ട്രക്ക് ഇസൂസു നിർത്തലാക്കിയിരുന്നു.

പുതുതലമുറ ഇസൂസു D-മാക്സ് V-ക്രോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

എന്നിരുന്നാലും, ഈ വർഷാവസാനം ബിഎസ് VI കംപ്ലയിന്റ് പതിപ്പ് പുറത്തിറക്കാനുള്ള പദ്ധതി ജാപ്പനീസ് കാർ നിർമ്മാതാക്കൾ സ്ഥിരീകരിച്ചു.

പുതുതലമുറ ഇസൂസു D-മാക്സ് V-ക്രോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മുൻകൂട്ടി പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളാൽ, ബി‌എസ് 6 ഇസൂസു V-ക്രോസ് ലോഞ്ച് വൈകി, ഇപ്പോൾ ഇത് അടുത്ത വർഷം ആദ്യം ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിദേശത്ത് D-മാക്സ് പിക്കപ്പ് ട്രക്കിന് ഇതിനിടയിൽ ഒരു പുതുതലമുറ മോഡൽ ലഭിച്ചു. അതിനാൽ, അടുത്ത വർഷം ഇസൂസു ഈ ഉൽപ്പന്നം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

MOST READ: ഇലക്ട്രിക് മോട്ടോറിൽ മാത്രം 57 കിലോമീറ്റർ ശ്രേണിയുമായി 2021 കിയ സോറന്റോ പ്ലഗ്-ഇൻ ഹൈബ്രിഡ്

പുതുതലമുറ ഇസൂസു D-മാക്സ് V-ക്രോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അരങ്ങേറ്റത്തിന് മുന്നോടിയായി, വരാനിരിക്കുന്ന ഇസൂസു V-ക്രോസിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഞങ്ങൾ ഒരുക്കിയിട്ടുണ്ട്:

പുതുതലമുറ ഇസൂസു D-മാക്സ് V-ക്രോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

1. ഡിസൈൻ

എക്സ്റ്റീറിയറിൽ 2020 D-മാക്സ് നിർമ്മാതാക്കളുടെ ‘ഇൻഫിനീറ്റ് പൊട്ടൻഷ്യൽ' തീം ഉൾക്കൊള്ളുന്നു, ഇത് പ്രീമിയം ഘടകങ്ങളോടൊപ്പം മൊത്തത്തിലുള്ള മസ്കുലാർ അഗ്രസ്സീവ് രൂപവും നൽകുന്നു. മുൻവശത്ത്, പുതുതലമുറ പിക്കപ്പ് ട്രക്കിൽ ഇരട്ട-ക്രോം സ്ലാറ്റ് ഗ്രില്ലും പ്രൊജക്ടറുകളും ഡിആർഎല്ലുകളുമുള്ള പുതിയ എൽഇഡി ഹെഡ്‌ലാമ്പുകളും ഉൾക്കൊള്ളുന്നു.

MOST READ: മുൻ പാസഞ്ചർ സീറ്റ് എയർബാഗും നിർബന്ധമാക്കാനൊരുങ്ങി സർക്കാർ

പുതുതലമുറ ഇസൂസു D-മാക്സ് V-ക്രോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ലംബമായി അടുക്കിയിരിക്കുന്ന ഡ്യുവൽ ഫോഗ് ലാമ്പുകളുള്ള ഒരു പുതിയ ബമ്പറും മുമ്പത്തേതിനേക്കാൾ കൂടുതൽ പരുക്കൻ രൂപത്തിൽ കാണപ്പെടുന്ന ഒരു പുതിയ സ്‌കിഡ് പ്ലേറ്റും ഇതിന് ലഭിക്കുന്നു.

പുതുതലമുറ ഇസൂസു D-മാക്സ് V-ക്രോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

2. പവർട്രെയിൻ

ഓസ്‌ട്രേലിയൻ-സ്‌പെക്ക് പുതുതലമുറ ഇസൂസു D-മാക്‌സിന് പുതിയ 3.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നു, ഇത് 188 bhp കരുത്തും 450 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ്-സ്പീഡ് മാനുവൽ, ഓപ്ഷണൽ ആറ്-സ്പീഡ് ഓട്ടോമാറ്റിക്, സ്വിച്ച് ചെയ്യാവുന്ന 4WD സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.

MOST READ: യൂറോപ്പില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് എസ്‌യുവിയാകാനൊരുങ്ങി മഹീന്ദ്ര eXUV300

പുതുതലമുറ ഇസൂസു D-മാക്സ് V-ക്രോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഈ എഞ്ചിൻ ഇന്ത്യ-സ്പെക്ക് D-മാക്സ് V-ക്രോസിൽ വാഗ്ദാനം ചെയ്യുമോ, അല്ലെങ്കിൽ മുമ്പ് വാഗ്ദാനം ചെയ്ത 1.9 ലിറ്റർ എഞ്ചിൻ പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി അപ്ഗ്രേഡ് ചെയ്യുമോ എന്നത് ഇനിയും കണ്ടെത്താനായിട്ടില്ല.

പുതുതലമുറ ഇസൂസു D-മാക്സ് V-ക്രോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

3. സവിശേഷതകൾ

ക്യാബിനകത്ത്, പുതിയ D-മാക്‌സിൽ ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും സംയോജിപ്പിച്ചിരിക്കുന്ന 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, പുതിയ ഡാഷ്‌ബോർഡ് രൂപകൽപ്പന, ചുറ്റും ത്രികോണാകൃതിയിലുള്ള എസി വെന്റുകളുമുണ്ട്.

MOST READ: ഹസ്‌ഖ്‌വർണ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ; കരുത്തേകാൻ 15 കിലോവാട്ട് ‘പവർപാക്ക്'

പുതുതലമുറ ഇസൂസു D-മാക്സ് V-ക്രോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കൂടാതെ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ 4.2 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേയും ഉൾക്കൊള്ളുന്നു. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡയമണ്ട് കട്ട് അലോയി വീലുകൾ എന്നിവയും പിക്കപ്പിന് ലഭിക്കും.

പുതുതലമുറ ഇസൂസു D-മാക്സ് V-ക്രോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

4. സുരക്ഷ

സുരക്ഷാ രംഗത്ത്, പിക്കപ്പ് ട്രക്കിൽ ഒന്നിലധികം എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വോക്ക്-എവേ ഓട്ടോമാറ്റിക് ലോക്കിംഗ്, വെൽക്കം & ഫോളോ-മി-ഹോം ലൈറ്റിംഗ്, ABS+EBD എന്നിവയും അതിലേറെയും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യൂറോ NCAP ക്രാഷ് ടെസ്റ്റുകളിൽ പുതിയ D-മാക്സ് ഫൈവ്സ്റ്റാർ റേറ്റിംഗ് നേടി എന്നതും ശ്രദ്ധിക്കേണ്ടതാണ്.

പുതുതലമുറ ഇസൂസു D-മാക്സ് V-ക്രോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

5. പ്രതീക്ഷിക്കുന്ന വില

ഇസൂസു D-മാക്സ് V-ക്രോസ് ഇന്ത്യയിൽ 17 ലക്ഷം രൂപ അടിസ്ഥാന എക്സ്-ഷോറൂം വിലയ്ക്ക് വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു, വില 21 ലക്ഷം രൂപ വരെ ഉയരാം.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Things To Know About Upcoming New Gen Isuzu D-Max V-Cross. Read in Malayalam.
Story first published: Monday, December 21, 2020, 15:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X