Just In
- 33 min ago
റാപ്പിഡ് സിഎൻജി ഉടൻ ഇന്ത്യയിലേക്ക്; സ്ഥിരീകരണവുമായി സാക് ഹോളിസ്
- 1 hr ago
എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി
- 1 hr ago
2021 നോട്ട് e-പവർ ഹാച്ച്ബാക്ക് വിപണിയിലെത്തിച്ച് നിസാൻ
- 2 hrs ago
വിപണി പിടിച്ചടക്കി ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 143.48 ശതമാനത്തിന്റെ വളർച്ച
Don't Miss
- Movies
പരസ്പരം നോമിനേറ്റ് ചെയ്ത് മണിക്കുട്ടനും ഫിറോസും; ട്വിസ്റ്റുകള്‍ നിറച്ച് നോമിനേഷനുകള്‍
- News
കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഐക്കണായി സഞ്ജു സാംസൺ: ഇ ശ്രീധരനെ ഒഴിവാക്കി; ഫോട്ടോ നീക്കം ചെയ്യാൻ നിർദേശം
- Lifestyle
സാന്‍ഡീസ് ക്രാഫ്റ്റ് വേള്‍ഡ്; ഇഷ്ടങ്ങള്‍ റെക്കോര്‍ഡ് ആക്കി സന്ധ്യ
- Sports
IND vs ENG: ടി20 പരമ്പരക്ക് ആര്‍ച്ചറില്ല, ഐപിഎല്ലും നഷ്ടമായേക്കും, രാജസ്ഥാന് ചങ്കിടിപ്പ്
- Finance
ഏഴാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല; ക്രൂഡ് വില 70 ഡോളര്‍ കടന്നു
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആഢംബരത്തിന് മാറ്റുകൂട്ടാൻ പുതുതലമുറ വോൾവോ S60; അടുത്ത വർഷം ഇന്ത്യയിലേക്ക്
പുതിയ മൂന്നാം തലമുറ വോൾവോ S60 സെഡാൻ 2021 ആദ്യ പാദത്തിൽ ഇന്ത്യയിൽ വിപണിയിലെത്തും. 2018 ജൂണിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ആഢംബര വാഹനത്തെ 2020 അവസാനത്തോടെ രാജ്യത്ത് അവതരിപ്പിക്കാനാണ് സ്വീഡിഷ് നിർമാതാക്കൾ പദ്ധതിയിട്ടിരുന്നത്.

എന്നാൽ കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പുത്തൻ വോൾവോ S60 യുടെ അവതരണം കമ്പനി അടുത്ത വർഷത്തേക്ക് മാറ്റുകയായിരുന്നു. പുതിയ മോഡൽ പെട്രോൾ മാത്രമുള്ള കാറായിരിക്കുമെന്ന് വോൾവോ കാർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ചാൾസ് ഫ്രമ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

വോൾവോ S60-യുടെ എഞ്ചിൻ 2.0 ലിറ്റർ, നാല് സിലിണ്ടർ യൂണിറ്റാണ്. അത് അന്തർദ്ദേശീയമായി വിവിധ ട്യൂൺ അവസ്ഥയിലാണ് വാഗ്ദാനം ചെയ്യുന്നത്. ഫ്രണ്ട്-വീൽ ഡ്രൈവുള്ള ടർബോ പെട്രോൾ T4 യൂണിറ്റിന് 190 bhp പവർ വികസിപ്പിക്കാൻ ശേഷിയുണ്ട്. അതേസമയം T8 ട്വിൻ എഞ്ചിൻ പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡൽ 390 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.
MOST READ: ആക്ടിവ 125 നേരിയ വില വര്‍ധനവുമായി ഹോണ്ട

എല്ലാ വേരിയന്റുകളിലും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് സ്റ്റാൻഡേർഡാണ്. ഇന്ത്യയിൽ XC40 എസ്യുവിക്ക് കരുത്ത് പകരുന്ന അതേ എഞ്ചിൻ ഉപയോഗിച്ചാണ് വോൾവോ ഇന്ത്യയിൽ ലോവർ പവർ S60 T4 പതിപ്പ് വാഗ്ദാനം ചെയ്യുന്നത്.

രണ്ട് എഞ്ചിനുകളിലും ആർ-ഡിസൈൻ മാത്രമായിരിക്കും തെരഞ്ഞെടുക്കാൻ സാധിക്കുന്ന വേരിയന്റുകൾ. മുൻതലമുറ വോൾവോ S60 സെഡാൻ പഴയ ഫോർഡ് പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ളതാണ്. 2011 മുതൽ 2019 ജൂലൈ വരെ ഇത് വിൽപ്പനക്ക് എത്തിയിരുന്നു. പിന്നീട് ഇന്ത്യൻ വിപണിയിൽ നിന്നും വോൾവോ ഇത് പിൻവലിക്കുകയായിരുന്നു.
MOST READ: വിഷൻ ഇൻ കൺസെപ്റ്റ് 2021 ആദ്യ പാദത്തിൽ വിപണിയിൽ എത്തിക്കാൻ സ്കോഡ

അതേസമയം പുതിയ S60 വോൾവോയുടെ പുതിയ സ്കേലബിൾ പ്രൊഡക്റ്റ് ആർക്കിടെക്ചർ (SPA) പ്ലാറ്റ്ഫോമിലാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ യൂറോ NCAP ക്രാഷ് ടെസ്റ്റിൽ നിന്ന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗും ഈ സ്വീഷിഷ് സെഡാൻ സ്വന്തമാക്കിയിട്ടുണ്ട്.

രൂപകൽപ്പനയുടെ കാര്യത്തിൽ S60 വോൾവോയുടെ പുതിയ സ്റ്റൈലിംഗ് ഭാഷ്യത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. അത് ബ്രാൻഡിന്റെ വലിയ S90 സെഡാന്റെ സ്കെയിൽ-ഡൗൺ പതിപ്പ് പോലെ കാണപ്പെടുന്നു.

തോറിന്റെ ഹാമർ പോലെയുള്ള ഹെഡ്ലൈറ്റുകൾ, രണ്ട് ഭാഗങ്ങളുള്ള ഫ്രണ്ട് ഗ്രിൽ, താഴെയുള്ള, സി ആകൃതിയിലുള്ള ടെയിൽ ലൈറ്റുകൾ എല്ലാം S60 വോൾവോയ്ക്ക് പുതിയ സിഗ്നേച്ചർ ലുക്ക് നൽകാൻ സഹായിച്ചിട്ടുണ്ട്.

ബിഎംഡബ്ല്യു 3 സീരീസ്, മെർസിഡീസ് ബെൻസ് C-ക്ലാസ്, ജാഗ്വർ XE, വരാനിരിക്കുന്ന ഔഡി A4 എന്നിവയായിരിക്കും വോൾവോ S60 സെഡാന്റെ എതിരാളികൾ. ഇതിന് ശേഷം വോൾവോ തങ്ങളുടെ ഓൾ-ഇലക്ട്രിക് XC-40 റീചാർജും ഇന്ത്യയിൽ അവതരിപ്പിക്കും.