ഇന്ത്യയിലെ മികച്ച 5 ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍

2020 ഏപ്രില്‍ മാസത്തിന്റെ തുടക്കത്തിലാണ് രാജ്യത്ത് ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നത്. ഇതിന്റെ ഭാഗമായി നിര്‍മ്മാതാക്കള്‍ എല്ലാവരും തന്നെ നവീകരിച്ച എഞ്ചിന്‍ പതിപ്പില്‍ പുതിയ വാഹനത്തെ അവതരിപ്പിച്ചു.

ഇന്ത്യയിലെ മികച്ച 5 ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍

നവീകരിക്കാത്ത മോഡലുകളെ വിപണിയില്‍ നിന്നു പിന്‍വലിക്കുകയും ചെയ്തു. പെട്രോള്‍ വാഹനങ്ങളെയാണ് മിക്ക നിര്‍മ്മാതാക്കളും നവീകരിച്ച് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. അതേസമയം രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി അടക്കം നിരവധി മോഡലുകള്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കുകയും ചെയ്തു.

ഇന്ത്യയിലെ മികച്ച 5 ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍

വിലയില്‍ ഉണ്ടാകുന്ന വര്‍ധനവ് ചൂണ്ടിക്കാട്ടിയാണ് ഇത്തരം തീരുമാനം സ്വീകരിച്ചതെന്നും ഇവര്‍ വ്യക്തമാക്കി. അതോടൊപ്പം തന്നെ പഴയ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഡീസല്‍ വാഹനങ്ങളോട് വിപണിക്ക് താല്പര്യം കുറയുന്നുവെന്നാണ് റിപ്പോര്‍ട്ട്.

MOST READ: വിപണിയില്‍ വിജയം കൈവരിക്കാതെ പോയ പെര്‍ഫോമെന്‍സ് കാറുകള്‍

ഇന്ത്യയിലെ മികച്ച 5 ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍

എന്നാല്‍ ഇതൊന്നും ഒരു പ്രശനമായി കാണാതെ ഡീസല്‍ വകഭേദങ്ങളെ നവീകരിച്ച് ചില നിര്‍മ്മാതാക്കള്‍ വീണ്ടും വിപണിയില്‍ എത്തിിയിട്ടുണ്ട്. നവീകരിച്ചു എന്നതുമാത്രമല്ല ചിലര്‍ ഓട്ടോമാറ്റിക് ഗിയര്‍ഓപ്ഷന്‍ നല്‍കുകയും ചെയ്തു. നമ്മള്‍ ഇന്ന് പരിചയപ്പെടുന്നത് ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന അഞ്ച് ഡീസല്‍ ഓട്ടോമാറ്റിക്ക് കാറുകളാണ്.

ഇന്ത്യയിലെ മികച്ച 5 ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍

കിയ സെല്‍റ്റോസ്

പോയ വര്‍ഷമാണ് സെല്‍റ്റോസിനെയും കൊണ്ട് കിയ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ഇന്ത്യയിലേക്കുള്ള കിയയുടെ ചുവടുവെയ്പ്പ് തന്നെ മികച്ചതായിരുന്നു. മികച്ച് ജനപ്രീതി നേടിയെടുക്കാന്‍ സെല്‍റ്റോസിന് സാധിച്ചു.

MOST READ: കൊവിഡ്-19 പരിശോധനയ്ക്കായി തിരംഗ പദ്ധതിയുമായി കേരളം

ഇന്ത്യയിലെ മികച്ച 5 ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍

തുടക്കം മുതല്‍ തന്നെ ബിഎസ് VI എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് കമ്പനി ഓട്ടോമാറ്റിക് ഗിയര്‍ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യയിലെ മികച്ച 5 ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍

ഈ എഞ്ചിന്‍ 115 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. സുഗമമായ യാത്രയ്ക്ക് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. 13.54 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സഷോറും വില.

MOST READ: 50-ാം വയസിലേക്ക് സുസുക്കി ജിംനി, ഇന്ത്യയിലേക്ക് അടുത്ത വർഷം

ഇന്ത്യയിലെ മികച്ച 5 ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍

ഹ്യുണ്ടായി ക്രെറ്റ

കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ജനപ്രീയ മോഡലാണ് ക്രെറ്റ. അടുത്തിടെയാണ് ക്രെറ്റയുടെ രണ്ടാം തലമുറയെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. ആദ്യ മോഡല്‍ പോലെ തന്നെ ആവശ്യക്കാര്‍ ഏറെയാണ് പുതിയ പതിപ്പിനും.

ഇന്ത്യയിലെ മികച്ച 5 ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍

ക്രെറ്റയിലും ഹ്യുണ്ടായി ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കിയയുടെ സെല്‍റ്റോസില്‍ കണ്ടിരിക്കുന്ന് അതേ എഞ്ചിന്‍ ഓപ്ഷന്‍ തന്നെയാണ് ക്രെറ്റയ്ക്കും ലഭിച്ചിരിക്കുന്നത്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനാണ് ഡീസല്‍ ക്രെറ്റയെ ചലിപ്പിക്കുന്നത്.

MOST READ: ലോക്ക്ഡൗണിൽ കുടുങ്ങിയ ട്രക്ക് ജീവനക്കാർക്ക് ഭക്ഷണത്തിന് സൗകര്യമൊരുക്കി NHAI

ഇന്ത്യയിലെ മികച്ച 5 ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍

ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ഗിയര്‍ ഓപ്ഷന്‍. നിരവധി പുതുമകളും ഫീച്ചറുകളും പുതുതലമുറ ക്രെറ്റയുടെ സവിശേഷതയാണ്. വിപണിയില്‍ ഈ മോഡലിന് ഏകദേശം 15.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.

ഇന്ത്യയിലെ മികച്ച 5 ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍

ഫോര്‍ഡ് എന്‍ഡവര്‍

തങ്ങളുടെ ജനപ്രീയ എസ്‌യുവിയായ എന്‍ഡവറിനെ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഫോര്‍ഡ് നവീകരിച്ച് വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നു. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

ഇന്ത്യയിലെ മികച്ച 5 ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍

ശ്രേണിയിലെ ആദ്യ പത്ത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ഓപ്ഷന്‍ ഉള്‍പ്പടെ നിരവധി മാറ്റങ്ങളോടെയാണ് വാഹനത്തെ കമ്പനി നവീകരിച്ചിരിക്കുന്നത്. 31.56 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ വിലയിലെ വില.

ഇന്ത്യയിലെ മികച്ച 5 ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍

ജീപ്പ് കോമ്പസ്

മോഡലുകളെ നേരത്തെ തന്നെ നവീകരിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് പുതിയ മോഡലുകളുടെ വില വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയത്. പെട്രോള്‍ മോഡലുകളുടെ വിലയെക്കാള്‍ ഗണ്യമായ വര്‍ധനവാണ് ഡീസല്‍ മോഡലുകളുടെ വിലയില്‍ ഉണ്ടായിരിക്കുന്നത്.

ഇന്ത്യയിലെ മികച്ച 5 ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍

കോമ്പസിന് ആവശ്യക്കാര്‍ ഉണ്ടെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഡീസല്‍ പതിപ്പിനെയും നവീകരിച്ച് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഡീസല്‍ പതിപ്പിന്റെ തുടക്ക പതിപ്പായ സ്‌പോര്‍ട്‌സ് പതിപ്പിനെ കമ്പനി പിന്‍വലിച്ചു.

ഇന്ത്യയിലെ മികച്ച 5 ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍

പകരം സ്‌പോര്‍ട്‌സ് പ്ലസാണ് ഇപ്പോള്‍ പ്രാരംഭ പതിപ്പ്. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് കമ്പനി നവീകരിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ 173 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കും.

ഇന്ത്യയിലെ മികച്ച 5 ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍

ടൊയോട്ട ഫോര്‍ച്യൂണര്‍

ഈ വര്‍ഷം തുടക്കത്തിലാണ് നവീകരിച്ച പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിച്ചത്. ശ്രദ്ധേയമായ മാറ്റം എഞ്ചിന്‍ നവീകരിച്ചെങ്കിലും വാഹനത്തിന്റെ വിലയില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയില്ല എന്നതാണ്.

ഇന്ത്യയിലെ മികച്ച 5 ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍

2.8 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ഗിയര്‍ ഓപ്ഷന്‍. 32.07 ലക്ഷം രൂപയാണ് വിപണിയില്‍ ഈ പതിപ്പിന്റെ വില.

Most Read Articles

Malayalam
English summary
Top 5 Diesel Automatic SUVs In India. Read in Malayalam.
Story first published: Tuesday, April 21, 2020, 11:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X