Just In
- 3 hrs ago
വിജയത്തിന് മാറ്റുകൂട്ടി ആനന്ദ് മഹീന്ദ്ര; ഇന്ത്യന്‍ ടീമിലെ ആറ് താരങ്ങള്‍ക്ക് ഥാര്‍ സമ്മാനിച്ചു
- 3 hrs ago
2020 ഡിസംബറിൽ 3.6 വളർച്ച കൈവരിച്ച് ബജാജ്; മോഡൽ തിരിച്ചുള്ള വിൽപ്പന റിപ്പോർട്ട്
- 4 hrs ago
ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ
- 5 hrs ago
ക്രെറ്റയുടെ വില ഉയര്‍ത്തി ഹ്യുണ്ടായി; പുതിയ വില വിവരങ്ങള്‍ അറിയാം
Don't Miss
- News
പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏകജാലക സംവിധാനം പരിഗണിക്കും: മുഖ്യമന്ത്രി
- Sports
ISL 2020-21: ഗോവയെ സമനിലയില്‍ തളച്ച് ബ്ലാസ്റ്റേഴ്സ്; ഏഴാം സ്ഥാനത്ത് കയറി
- Movies
രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരൻ നായകനാകുന്നു, 'ഒരിലത്തണലിൽ'
- Finance
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന നൽകണം, കേന്ദ്രത്തിന് കത്തയച്ച് ജി സുധാകരൻ
- Lifestyle
കാലിന്റെ വിരലുകള്‍ ഇങ്ങനെയാണോ, മഹാഭാഗ്യം പടികയറി വരും
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മുഖംമിനുക്കിയ ഇന്നോവ ക്രിസ്റ്റ; പ്രധാന മാറ്റങ്ങൾ ഇങ്ങനെ
പ്രീമിയം എംപിവി സെഗ്മെന്റിലെ രാജാവായ ഇന്നോവ ക്രിസ്റ്റയ്ക്ക് അടുത്തിടെ ഒരു ഫെയ്സ്ലിഫ്റ്റ് ലഭിച്ചു. പുതുമനിലർത്തുന്നതോടൊപ്പം നിരവധി പരിഷ്ക്കാരങ്ങളും ടൊയോട്ട വാഹനത്തിൽ അവതരിപ്പിക്കുന്നുണ്ട്.

GX, VX, ZX എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ എത്തുന്ന ഇന്നോവ ക്രിസ്റ്റ ഫെയ്സ്ലിഫ്റ്റിന് 16.26 ലക്ഷം മുതൽ 24.33 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഇനി എംപിവിയിലെ മാറ്റങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.

1. പുതുക്കിയ ഗ്രിൽ
മുൻവശത്തെ മാറ്റങ്ങളാണ് ഏറ്റവും ശ്രദ്ധേയം. ഒരു വാഹനത്തിന്റെ പുറംമോടിയുടെ ഹൃദയഭാഗം തന്നെയാണ് ഗ്രിൽ. അതിൽ ലളിതവും മനോഹരവുമായ തിരശ്ചീന സ്ലേറ്റുകളാണ് ഇടംപിടിച്ചിരിക്കുന്നത്. കട്ടിയുള്ള ഒരു ക്രോം സ്ട്രിപ്പ് ഗ്രില്ലിന്റെ അതിർത്തിയാണ്. ഇത് കാറിന്റെ ആകർഷണം കൂടുതൽ വർധിപ്പിക്കുന്നു.
MOST READ: 'ബയോൺ' ഹ്യുണ്ടായിയുടെ പുതിയ എസ്യുവി; അരങ്ങേറ്റം അടുത്ത വർഷം

2. പുതിയ സ്റ്റൈലിഷ് അലോയ് വീലുകൾ
ഇന്നോവ ഫെയ്സ്ലിഫ്റ്റിന്റെ വശക്കാഴ്ച്ചയുടെ മാറ്റമാണ് അലോയ് വീലുകളുടെ സാന്നിധ്യം. അടിസ്ഥാന വേരിയന്റുകളിൽ സിൽവർ ഫിനിഷ്ഡ് അലോയിയും ഉയർന്ന പതിപ്പുകളിൽ ഗ്ലോസി ബ്ലാക്ക് ക്രിസ്റ്റൽ ഷൈൻ ഡയമണ്ട് കട്ട് അലോയ് വീലുകളിലാണ് എംപിവിക്കുള്ളത്. ഇത് കാറിന് സമകാലിക രൂപം നൽകാൻ ടൊയോട്ടയെ സഹായിച്ചിട്ടുണ്ട്.

3. സീറ്റ് അപ്ഹോൾസ്റ്ററി
ക്യാബിനകത്ത് ZX വേരിയന്റ് അതിന്റെ അപ്ഹോൾസ്റ്ററിക്ക് ഒരു പുതിയ ക്യാമൽ ടാൻ നിറമാണ് നൽകിയിരിക്കുന്നത്. ടോപ്പ്-എൻഡ് വേരിയന്റുകൾ വാങ്ങുന്നവർക്ക് ഇന്റീരിയറിന്റെ ആഢംബര ഘടകങ്ങൾ വർധിപ്പിക്കുന്ന ഈ അപ്ഡേറ്റിൽ നിന്ന് പ്രയോജനം ലഭിക്കും.
MOST READ: വിൽപ്പന മാത്രമല്ല നിസാൻ മാഗ്നൈറ്റിന്റെ സർവീസ് സേവനങ്ങളും മികച്ചതാകും

4. പുതിയ ടച്ച്സ്ക്രീൻ സിസ്റ്റം
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന പുതിയതും വലുതുമായ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇന്നോവ ക്രിസ്റ്റ ഫെയ്സ്ലിഫ്റ്റിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

ഈ പുതിയ സ്മാർട്ട് പ്ലേകാസ്റ്റ് യൂണിറ്റിന് ഒരു വലിയ ഡിസ്പ്ലേയും അപ്ഡേറ്റുകളും ലഭിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. അത് നിലവിലെ മോഡലിലെ സിസ്റ്റത്തേക്കാൾ മികച്ചതാണെന്ന് നിസംശയം പറയാം.
MOST READ: കാർ ബ്രാൻഡുകളുടെ കൗതുകമുണർത്തുന്ന പെർഫോമെൻസ് ഡിവിഷനുകൾ

5. കണക്റ്റിവിറ്റി സവിശേഷതകൾ
പുതിയ ഇന്നോവ വാങ്ങുമ്പോൾ വാങ്ങുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന നിരവധി ഓപ്ഷണൽ ആക്സസറികളും ടൊയോട്ട അവതരിപ്പിച്ചിട്ടുണ്ട്. റിയൽ ടൈം വെഹിക്കിൾ ട്രാക്കിംഗ്, അവസാനമായി പാർക്ക് ചെയ്ത സ്ഥാനം, ജിയോഫെൻസിംഗ് മുതലായ നിരവധി പുതിയ വാഹന കണക്റ്റിവിറ്റി സവിശേഷതകളുടെ ഓപ്ഷനും ഉടമകൾക്ക് ലഭിക്കും.

കാഴ്ച്ചയിലെ പരിഷ്ക്കരണം മാറ്റിനിർത്തിയാൽ മെക്കാനിക്കൽ പുതുമകളൊന്നും കൊണ്ടുവരാൻ ടൊയോട്ട തയാറായിട്ടില്ല. പഴയ അതേ 2.7 ലിറ്റർ പെട്രോളും 2.4 ലിറ്റർ ഡീസൽ എഞ്ചിനുമാണ് എഞ്ചിൻ ഓപ്ഷനിൽ ഉൾപ്പെടുന്നത്.