ജീപ്പ് കോമ്പസ് നൈറ്റ് ഈഗിള്‍ എഡിഷന്‍; മികച്ച അഞ്ച് മാറ്റങ്ങള്‍

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ പ്രധാന മോഡലാണ് കോമ്പസ്. ഈ വാഹനം വിപണിയില്‍ എത്തിയിട്ട് ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടു.

ജീപ്പ് കോമ്പസ് നൈറ്റ് ഈഗിള്‍ എഡിഷന്‍; മികച്ച അഞ്ച് മാറ്റങ്ങള്‍

ഈ മൂന്ന് വര്‍ഷം കോമ്പസിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്ത് ഈ മോഡലിനൊരു സ്പെഷ്യല്‍ എഡിഷന്‍ പതിപ്പും നിര്‍മ്മാതാക്കള്‍ സമ്മാനിച്ചു. കോമ്പസ് നൈറ്റ് ഈഗിള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിനെ കഴിഞ്ഞ ദിവസം ബ്രാന്‍ഡ് വില്‍പ്പനയ്ക്ക് എത്തിക്കുകയും ചെയ്തു.

ജീപ്പ് കോമ്പസ് നൈറ്റ് ഈഗിള്‍ എഡിഷന്‍; മികച്ച അഞ്ച് മാറ്റങ്ങള്‍

20.14 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്സ്ഷോറൂം വില. വാഹനത്തിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഈ സ്പെഷ്യല്‍ എഡിഷന്‍ പതിപ്പില്‍ നിരവധി പുതിയ കോസ്‌മെറ്റിക് മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഈ നൈറ്റ് ഈഗിള്‍ മോഡലില്‍ അതിന്റെ വരവിനൊപ്പം വരുത്തുന്ന മികച്ച അഞ്ച് മാറ്റങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

MOST READ: ഇന്ത്യയ്ക്ക് പ്രിയം എസ്‌യുവികളോട്; കിയ സെല്‍റ്റോസ് ഒന്നാമനെന്ന് പഠനം

ജീപ്പ് കോമ്പസ് നൈറ്റ് ഈഗിള്‍ എഡിഷന്‍; മികച്ച അഞ്ച് മാറ്റങ്ങള്‍

1. ട്വീക്ക്ഡ് ഫ്രണ്ട്

മുന്നില്‍ തന്നെ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. ജീപ്പിന്റെ ഐക്കണിക് സെവന്‍-സ്ലോട്ട് ഗ്രില്ലില്‍ തിളങ്ങുന്ന കറുത്ത ബാഹ്യ ആക്‌സന്റുകള്‍ ലഭിക്കുന്നു. DLO (daylight opening) യുടെ ചുറ്റിലും ഫോഗ് ലാമ്പ് ബെസലുകളിലും സമാനമായ കറുത്ത അലങ്കാരങ്ങള്‍ കാണാം.

ജീപ്പ് കോമ്പസ് നൈറ്റ് ഈഗിള്‍ എഡിഷന്‍; മികച്ച അഞ്ച് മാറ്റങ്ങള്‍

2. ബ്ലാക്ക് ഔട്ട് ടോപ്പ്

വിദേശ വിപണികളില്‍ നൈറ്റ് ഈഗിള്‍ പതിപ്പിന് ബ്ലാക്ക് റൂഫ് ലഭിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ ജീപ്പ് സ്റ്റാന്‍ഡേര്‍ഡായി തന്നെ ബ്ലാക്ക് ഔട്ട് റൂഫും, റൂഫ് റെയിലുകളും ലഭിക്കുന്നുണ്ട്.

MOST READ: വിപണിയിൽ എത്തിയിട്ട് വെറും രണ്ടാഴ്‌ച; നേടിയെടുത്തത് 2.3 ലക്ഷം ബുക്കിംഗുകൾ, തരംഗമായി ഫോർഡ് ബ്രോൻകോ

ജീപ്പ് കോമ്പസ് നൈറ്റ് ഈഗിള്‍ എഡിഷന്‍; മികച്ച അഞ്ച് മാറ്റങ്ങള്‍

3. പരിമിതം

ജീപ്പിന്റെ ഇന്ത്യയിലെ ആദ്യത്തെ ആഗോള ലിമിറ്റഡ് എഡിഷന്‍ മോഡലായതിനാല്‍ ഇതിന്റെ പരിമിതമായ പതിപ്പുകള്‍ മാത്രമാകും വിപണിയില്‍ എത്തുക. 250 യൂണിറ്റുകള്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ഇവയ്ക്ക് പുറത്ത് ഒരു ബ്ലാക്ക് ജീപ്പ് ബാഡ്ജ് ലഭിക്കുന്നു, മാത്രമല്ല ഒരു പ്രത്യേക 'നൈറ്റ് ഈഗിള്‍' ബാഡ്ജും പ്രദര്‍ശിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ജീപ്പ് കോമ്പസ് നൈറ്റ് ഈഗിള്‍ എഡിഷന്‍; മികച്ച അഞ്ച് മാറ്റങ്ങള്‍

4. ബ്ലാക്ക് അലോയി

പല നിര്‍മ്മാതാക്കളും തങ്ങളുടെ എസ്‌യുവികള്‍ക്ക് ഡാര്‍ക്ക് അല്ലെങ്കില്‍ ബ്ലാക്ക് അലോയികള്‍ കൊണ്ടുവരുന്നത് മുമ്പ് കണ്ടിട്ടുണ്ട്. ജീപ്പും ഇവിടെ അങ്ങനെ ചെയ്തു, 18 ഇഞ്ച് ബ്ലാക്ക് അലോയികള്‍ ഈ പതിപ്പില്‍ സജ്ജീകരിച്ചിരിക്കുന്നു.

MOST READ: സൺറൂഫുമായി മാറ്റ് ബ്ലൂ നിറത്തിൽ ഒരു കിടിലൻ ക്വിഡ്

ജീപ്പ് കോമ്പസ് നൈറ്റ് ഈഗിള്‍ എഡിഷന്‍; മികച്ച അഞ്ച് മാറ്റങ്ങള്‍

5. നാല് കളര്‍ ഓപ്ഷനുകള്‍

അന്താരാഷ്ട്ര വിപണികളില്‍, ആറ് മോണോ-ടോണ്‍ എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലും ബ്ലാക്ക് ഔട്ട് റൂഫുകളുമുള്ള അഞ്ച് ഡ്യുവല്‍-കളര്‍ ഓപ്ഷനുകളിലും നൈറ്റ് ഈഗിള്‍ പതിപ്പില്‍ വരുന്നു. എക്‌സോട്ടിക്ക റെഡ്, വോക്കല്‍ വൈറ്റ്, മഗ്‌നീഷിയോ ഗ്രേ, ബ്രില്യന്റ് ബ്ലാക്ക് എന്നിവയുള്‍പ്പെടെ നാല് കളര്‍ ഓപ്ഷനുകളില്‍ ഇന്ത്യയ്ക്കുള്ള ഈ മോഡല്‍ വിപണിയില്‍ എത്തും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Top 5 Highlights in Jeep Compass Night Eagle Edition. Read in Malayalam.
Story first published: Friday, July 31, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X