ഉത്സവ സീസണിൽ 15 ലക്ഷം രൂപ ബജറ്റിൽ വാങ്ങാൻ കഴിയുന്ന അഞ്ച് കാറുകൾ

ഒരു പുതിയ കാർ വാങ്ങുന്നത് തന്നെ വളരെ സവിശേഷമായ ഒരു അനുഭവമാണ്, എന്നാൽ പല ഇന്ത്യക്കാരും ഇതിനായി ഉത്സവ സീസൺ വരുന്നതുവരെ കാത്തിരിക്കുന്നു. ഈ സമയത്ത് ഒരു കാർ വാങ്ങുന്നത് ഭാഗ്യമായി പലരും കണക്കാക്കുന്നതാണ് ഇതിന് കാരണം.

ഉത്സവ സീസണിൽ 15 ലക്ഷം രൂപ ബജറ്റിൽ വാങ്ങാൻ കഴിയുന്ന അഞ്ച് കാറുകൾ

ഉത്സവകാലം വളരെ അടുത്ത് എത്തിയതിനാൽ, ദീപാവലിയുടെ പ്രത്യേക അവസരങ്ങളിൽ ഒരു പുതിയ കാർ വീട്ടിലെത്തിക്കാൻ നമ്മളിൽ പലരും പദ്ധതിയിട്ടിരിക്കും. നിങ്ങളിൽ ഒരു പുതിയ കാറിനായി തിരയുന്നവർക്ക് ഇതൊരു ഭാഗ്യകാലമാണ്, കാരണം വലിയ നിർമ്മാതാക്കളിൽ നിന്നുള്ള വിവിധ ശ്രേണിയില്പ്പെട്ട പ്രധാനമായ നിരവധി കാർ ലോഞ്ചുകൾ ഇതിനോടകം നടന്നിട്ടുണ്ട്.

ഉത്സവ സീസണിൽ 15 ലക്ഷം രൂപ ബജറ്റിൽ വാങ്ങാൻ കഴിയുന്ന അഞ്ച് കാറുകൾ

നിങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നതിന്, ഈ ഉത്സവ കാലയളവിൽ നിങ്ങൾ ഒരു വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ പരിഗണിക്കാവുന്ന 15 ലക്ഷത്തിനുള്ളിൽ വരുന്ന മികച്ച അഞ്ച് കാറുകളുടെ ഒരു ലിസ്റ്റ് ഞങ്ങൾ സമാഹരിച്ചിരിക്കുന്നു:

MOST READ: ഇനി 10 നഗരങ്ങളിൽ കൂടി എംജി ZS ഇലക്‌ട്രിക് ലഭ്യമാകും; ബുക്കിംഗ് ആരംഭിച്ചു

ഉത്സവ സീസണിൽ 15 ലക്ഷം രൂപ ബജറ്റിൽ വാങ്ങാൻ കഴിയുന്ന അഞ്ച് കാറുകൾ

1. കിയ സോനെറ്റ്

കിയ മോട്ടോർസ് അടുത്തിടെ തങ്ങളുടെ മൂന്നാമത്തെ ഉൽപ്പന്നം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിർമ്മാതാക്കളുടെ മുമ്പത്തെ രണ്ട് മോഡലുകൾ പോലെ, സോനെറ്റിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. 2020 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി വെളിപ്പെടുത്തിയ കാർ ഇപ്പോൾ ഇന്ത്യൻ വിപണിയിലെ ഏറ്റവും മത്സരാധിഷ്ഠിത വിഭാഗങ്ങളിലൊന്നായ സബ് കോംപാക്ട് എസ്‌യുവി സ്‌പേസിലാണ് സ്ഥാനം പിടിക്കുന്നത്.

ഉത്സവ സീസണിൽ 15 ലക്ഷം രൂപ ബജറ്റിൽ വാങ്ങാൻ കഴിയുന്ന അഞ്ച് കാറുകൾ

സുന്ദരമായ രൂപത്തിന് പുറമെ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, ബോസ് പ്രീമിയം ഓഡിയോ സിസ്റ്റം, UVO കണക്റ്റഡ് കാർ ടെക്, എൽഇഡി സൗണ്ട് മൂഡ് ലൈറ്റുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ എന്നിവയും വൈറസ് പരിരക്ഷയുള്ള ഒരു എയർ പ്യൂരിഫയറും വാഹനത്തിന് ലഭിക്കുന്നു.

MOST READ: ടെയില്‍ലാമ്പ് സവിശേഷത വെളിപ്പെടുത്തി പുതുതലമുറ മഹീന്ദ്ര XUV500; സ്‌പൈ ചിത്രങ്ങള്‍

ഉത്സവ സീസണിൽ 15 ലക്ഷം രൂപ ബജറ്റിൽ വാങ്ങാൻ കഴിയുന്ന അഞ്ച് കാറുകൾ

83 bhp കരുത്തും / 113 Nm torque ഉം 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, 120 bhp കരുത്തും/ 172 Nm torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ പെട്രോൾ മോട്ടോർ, മാനുവൽ ഗിയർ‌ബോക്സുമായി വരുമ്പോൾ 100 bhp കരുത്തും 240 Nm torque ഉം ഉൽ‌പാദിപ്പിക്കുന്നതും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധപ്പെടുമ്പോൾ 115 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റർ ഡീസൽ യൂണിറ്റും വാഹനത്തിൽ വരുന്നു. 6.71 മുതൽ 12.99 ലക്ഷം വരെയാണ് കിയ സോനെറ്റിന്റെ എക്സ്-ഷോറൂം വില.

ഉത്സവ സീസണിൽ 15 ലക്ഷം രൂപ ബജറ്റിൽ വാങ്ങാൻ കഴിയുന്ന അഞ്ച് കാറുകൾ

2. ഹ്യുണ്ടായി ക്രെറ്റ

ഈ വർഷം ആദ്യം ഹ്യുണ്ടായി തങ്ങളുടെ ജന്പ്രിയ മോഡലായ ക്രെറ്റയുടെ പരിഷ്കരിച്ച പുതുതലമുറ അവതരിപ്പിച്ചിരുന്നു. പുതുമോഡൽ മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിൽ വളരെ കോളിളക്കം സൃഷ്ടിച്ചു. 2020 ഹ്യുണ്ടായി ക്രെറ്റ ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി എന്ന് മാത്രമല്ല, രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നായി മാറുകയും ചെയ്തു.

MOST READ: ഐ-പേസ് ഇലക്ട്രിക് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ച് ജാഗ്വർ

ഉത്സവ സീസണിൽ 15 ലക്ഷം രൂപ ബജറ്റിൽ വാങ്ങാൻ കഴിയുന്ന അഞ്ച് കാറുകൾ

115 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ, 140 bhp കരുത്തും 242 Nm torque ഉം പുറപ്പെടുവിക്കുന്ന 1.4 ലിറ്റർ ടർബോ പെട്രോൾ മോട്ടോർ, 115 bhp കരുത്തും 250 Nm torque ഉം നിർമ്മിക്കുന്ന 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിൽ ഹ്യുണ്ടായി പുതിയ ക്രെറ്റ വാഗ്ദാനം ചെയ്യുന്നു.

ഉത്സവ സീസണിൽ 15 ലക്ഷം രൂപ ബജറ്റിൽ വാങ്ങാൻ കഴിയുന്ന അഞ്ച് കാറുകൾ

10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബോസിൽ നിന്നുള്ള എട്ട് സ്പീക്കർ പ്രീമിയം സൗണ്ട് സിസ്റ്റം, ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക്, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ 7.0 ഇഞ്ച് TFT കളർ ഡിസ്പ്ലേ, ടച്ച് പ്രാപ്‌തമാക്കിയ സ്മാർട്ട് എയർ പ്യൂരിഫയർ, പാഡിൽ ഷിഫ്റ്ററുകൾ, ഡ്രൈവ് മോഡ് സെലക്ട് എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകൾ.

MOST READ: ഇന്നോവ ക്രിസ്റ്റയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റുമായി ടൊയോട്ട

ഉത്സവ സീസണിൽ 15 ലക്ഷം രൂപ ബജറ്റിൽ വാങ്ങാൻ കഴിയുന്ന അഞ്ച് കാറുകൾ

3. മഹീന്ദ്ര ഥാർ

2020 ഒക്ടോബർ 2-നാണ് മഹീന്ദ്ര ഒടുവിൽ ഥാറിന്റെ രണ്ടാം തലമുറ പതിപ്പ് പുറത്തിറക്കിയത്. പുതിയതും ഗണ്യമായി അപ്‌ഡേറ്റുചെയ്‌തതുമായ മോഡൽ AX, LX എന്നീ രണ്ട് ട്രിം ലൈനുകളിലാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

ഉത്സവ സീസണിൽ 15 ലക്ഷം രൂപ ബജറ്റിൽ വാങ്ങാൻ കഴിയുന്ന അഞ്ച് കാറുകൾ

ആദ്യത്തേത് അഡ്വഞ്ചർ ചായ്‌വുള്ളതാണ്, അതേസമയം LX ട്രിം ഒരു ലൈഫ്‌സ്റ്റൈൽ അടിസ്ഥാനമാക്കിയുള്ള മോഡലായി വാഗ്ദാനം ചെയ്യുന്നു. ഒരു നിശ്ചിത സോഫ്റ്റ് ടോപ്പ് കോൺഫിഗറേഷൻ, കൺവേർട്ടിബിൾ സോഫ്റ്റ് ടോപ്പ്, അല്ലെങ്കിൽ ഒരു നിശ്ചിത ഹാർഡ് ടോപ്പ് എന്നിവ ഉപയോഗിച്ചാണ് കാർ വരുന്നത്. 2020 മഹീന്ദ്ര ഥാറിനൊപ്പം നിരവധി സവിശേഷതകളും ധാരാളം ഫീച്ചറുകളും മഹീന്ദ്ര ഓഫർ ചെയ്യുന്നു.

ഉത്സവ സീസണിൽ 15 ലക്ഷം രൂപ ബജറ്റിൽ വാങ്ങാൻ കഴിയുന്ന അഞ്ച് കാറുകൾ

9.80 ലക്ഷം മുതൽ 13.75 ലക്ഷം രുപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. രണ്ട് പവർട്രെയിനുകളിൽ ഥാർ ലഭ്യമാണ്. 130 bhp കരുത്തും/ 300 Nm torque ഉം പുറപ്പെടുവിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിൻ, 150 bhp കരുത്തും 300 Nm torque ഉം (ഓട്ടോമാറ്റിക്കിനൊപ്പം 320 Nm torque) നിർമ്മിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് എന്നിവയാണ് വരുന്നത്. ആറ് സ്പീഡ് മാനുവലും ഓപ്ഷണലായി ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

ഉത്സവ സീസണിൽ 15 ലക്ഷം രൂപ ബജറ്റിൽ വാങ്ങാൻ കഴിയുന്ന അഞ്ച് കാറുകൾ

4. ഹോണ്ട സിറ്റി

സിറ്റിയുടെ അഞ്ചാം-തലമുറ മോഡൽ അടുത്തിടെ ഹോണ്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പഴയ തലമുറകളെപ്പോലെ തന്നെ പുതുതലമുറ മോഡലിന് അതിശയകരമായ പ്രതികരണമാണ് ലഭിച്ചത്. 2020 സെപ്‌റ്റംബർ മാസത്തിൽ സിറ്റി വിഭാഗത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറായി മാറി.

ഉത്സവ സീസണിൽ 15 ലക്ഷം രൂപ ബജറ്റിൽ വാങ്ങാൻ കഴിയുന്ന അഞ്ച് കാറുകൾ

അലക്സാ റിമോട്ട് കോംപാറ്റിബിളിറ്റി, G-ഫോർസ് മീറ്റർ, ഹോണ്ടയുടെ ലെയ്ൻ വാച്ച് ക്യാമറ, ആൻഡ്രോയിഡ് ഓട്ടോയോടുകൂടിയ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, വെബ്‌ലിങ്ക് അനുയോജ്യത, 32 കണക്റ്റഡ് കാർ സവിശേഷതകളുള്ള ഹോണ്ട കണക്റ്റ് ടെലിമാറ്റിക്‌സ് സിസ്റ്റം, 7.0 ഇഞ്ച് MID, ക്രൂയിസ് കൺ‌ട്രോൾ, പാഡിൽ ഷിഫ്റ്ററുകൾ (CVT -ൽ മാത്രം), ഒരു ഇലക്ട്രിക് സൺ‌റൂഫ്, ഓട്ടോ-ഡിമ്മിംഗ് IRVM, റിയർ സൺ‌ഷെയ്ഡ്, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയവ വാഹനത്തിൽ വരുന്നു.

ഉത്സവ സീസണിൽ 15 ലക്ഷം രൂപ ബജറ്റിൽ വാങ്ങാൻ കഴിയുന്ന അഞ്ച് കാറുകൾ

1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് കാർ പവർ ചെയ്യുന്നത്, ഇത് 121 bhp കരുത്തും 145 Nm torque ഉം പുറപ്പെടുവിക്കുന്നു, കൂടാതെ 100 bhp കരുത്തും/ 200 Nm torque ഉം നിർമ്മിക്കുന്ന 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ യൂണിറ്റും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. ട്രാൻസ്മിഷൻ ചുമതലകൾ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി പരിപാലിക്കുന്നു, പെട്രോൾ ട്രിമ്മുകൾക്ക് ഓപ്ഷണലായി CVT ഓട്ടോമാറ്റിക് ഗിയർബോക്സും ഉണ്ടായിരിക്കും. നിലവിലെ 2020 സിറ്റിയുടെ എക്സ്-ഷോറൂം വില 10.89 ലക്ഷം രൂപയിൽ ആരംഭിച്ച് 14.64 ലക്ഷം രൂപ വരെ എത്തി നിൽക്കുന്നു.

ഉത്സവ സീസണിൽ 15 ലക്ഷം രൂപ ബജറ്റിൽ വാങ്ങാൻ കഴിയുന്ന അഞ്ച് കാറുകൾ

5. ടൊയോട്ട അർബൻ ക്രൂസർ

ടൊയോട്ട കിർലോസ്‌കർ മോട്ടോർ അടുത്തിടെ രാജ്യത്തെ സബ്-കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് അർബൻ ക്രൂയിസർ അവതരിപ്പിച്ചു, ഇത് അടിസ്ഥാനപരമായി മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ പുനർനിർമ്മിച്ച പതിപ്പാണ്. ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സബ് -4 മീറ്റർ എസ്‌യുവികളിൽ ഒന്നാണ് മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, അതിന്റെ വിജയം പ്രയോജനപ്പെടുത്താൻ അർബൻ ക്രൂയിസർ ലക്ഷ്യമിടുന്നു.

ഉത്സവ സീസണിൽ 15 ലക്ഷം രൂപ ബജറ്റിൽ വാങ്ങാൻ കഴിയുന്ന അഞ്ച് കാറുകൾ

പുതിയ ഗ്രില്ല്, സീറ്റ് അപ്ഹോൾസ്റ്ററി, ടൊയോട്ട ബാഡ്ജിംഗ് തുടങ്ങിയ ചില സൂക്ഷ്മമായ മാറ്റങ്ങൾക്ക് പുറമെ, വിറ്റാര ബ്രെസയുടെ അതേ രൂപഭാവമാണ് അർബൻ ക്രൂയിസറിന്. ഇരു മോഡലുകളിലും ഒരേ 1.5 ലിറ്റർ നാല് സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

ഉത്സവ സീസണിൽ 15 ലക്ഷം രൂപ ബജറ്റിൽ വാങ്ങാൻ കഴിയുന്ന അഞ്ച് കാറുകൾ

എഞ്ചിൻ 105 bhp പരമാവധി കരുത്തും 138 Nm torque ഉം പുറപ്പെടുവിക്കുന്നു, കൂടാതെ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയുമായി വരുന്നു. ഓട്ടോമാറ്റിക്ക് യൂണിറ്റിന് മൈൽഡ് ഹൈബ്രിഡ് സജ്ജീകരണവും ലഭിക്കും.

ടൊയോട്ട അർബൻ ക്രൂയിസറിന്റെ മാനുവൽ വേരിയന്റുകൾക്ക് 8.40 ലക്ഷം മുതൽ 9.80 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില, ഓട്ടോമാറ്റിക് ട്രിമ്മുകൾക്ക് 9.80 ലക്ഷം മുതൽ 11.30 ലക്ഷം വരെ വിലമതിക്കുന്നു.

Most Read Articles

Malayalam
English summary
Top Cars To Buy Under 15 Lakh Budget During This Festive Season. Read in Malayalam.
Story first published: Tuesday, October 6, 2020, 18:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X