കിയ സോനെറ്റിന്റെ അഞ്ച് പ്രധാന സവിശേഷതകൾ

വരും ആഴ്ച്ചകളിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി സോനെറ്റ് പ്രൊഡക്ഷൻ പതിപ്പ് കിയ അനാച്ഛാദനം ചെയ്തു. സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്കുള്ള കിയയുടെ പ്രവേശനമാണിത്.

കിയ സോനെറ്റിന്റെ അഞ്ച് പ്രധാന സവിശേഷതകൾ

ഫെബ്രുവരിയിൽ നടന്ന 2020 ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഈ കാർ ഇന്ത്യൻ കാർ വിപണിയിലെ മൂന്നാമത്തെ കിയ മോഡലാണ്.

കിയ സോനെറ്റിന്റെ അഞ്ച് പ്രധാന സവിശേഷതകൾ

HT ലൈൻ, GT ലൈൻ എന്നിങ്ങനെ രണ്ട് ബോഡി ലൈനുകളിലൂടെ കിയ ഇന്ത്യൻ വിപണിയിൽ വാഗ്ദാനം ചെയ്യും. ഏഴ് മോണോ-ടോൺ നിറങ്ങളും മൂന്ന് ഡ്യുവൽ-ടോൺ നിറങ്ങളും വാഹനത്തിൽ വരുന്നു. മൂന്ന് എഞ്ചിൻ ഓപ്ഷനുകളും മോഡലിൽ ലഭ്യമാകും.

MOST READ: FTR 1200 റാലി, കാർബൺ പതിപ്പുകൾ ഉടൻ വിപണിയിൽ എത്തിക്കാനൊരുങ്ങി ഇന്ത്യൻ മോട്ടോർസൈക്കിൾ

കിയ സോനെറ്റിന്റെ അഞ്ച് പ്രധാന സവിശേഷതകൾ

കാറിനെക്കുറിച്ചുള്ള ആദ്യ മതിപ്പ് നാം എല്ലാവരും ഇതിനോടകം കണ്ടിരിക്കാം, അതിനാൽ കിയ സോനെറ്റിന്റെ മികച്ച അഞ്ച് പ്രധാന സവിശേഷതകളാണ് ഞങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നത്.

കിയ സോനെറ്റിന്റെ അഞ്ച് പ്രധാന സവിശേഷതകൾ

മൂഡ് ലൈറ്റുകളുള്ള ബോസ് മ്യൂസിക്ക് സിസ്റ്റം

സെഗ്മെന്റ്-ഫസ്റ്റ് ബോസ് സോർസ്ഡ് മ്യൂസിക് സിസ്റ്റം, മൂഡ് ലൈറ്റിംഗിനൊപ്പം കിയ സോനെറ്റ് വാഗ്ദാനം ചെയ്യും. കിയ സെൽറ്റോസിലാണ് ഈ സവിശേഷത ബ്രാൻഡിൽ അരങ്ങേറിയത്. മ്യൂസിക് സിസ്റ്റത്തിൽ ഏഴ് സ്പീക്കറുകളും ഒരു സബ് വൂഫറും ഉൾപ്പെടുന്നു.

MOST READ: കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

കിയ സോനെറ്റിന്റെ അഞ്ച് പ്രധാന സവിശേഷതകൾ

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

ഏറ്റവും വലിയ ഇൻ-ക്ലാസ് ഇൻഫോടെയ്ൻമെന്റ് സംവിധാനം കിയ സോനെറ്റിൽ വരും. എട്ട് ഇഞ്ച് യൂണിറ്റ് വാഗ്ദാനം ചെയ്യുന്ന എല്ലാ എതിരാളികളേക്കാളും വലുതാണ് 10.25 ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീൻ സിസ്റ്റം.

കിയ സോനെറ്റിന്റെ അഞ്ച് പ്രധാന സവിശേഷതകൾ

ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള 1.5 ലിറ്റർ ഡീസൽ

കിയ സോനെറ്റിലെ എഞ്ചിൻ ഓപ്ഷനുകളിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ യൂണിറ്റ്, 1.5 ലിറ്റർ ഡീസൽ യൂണിറ്റ്, 1.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് എന്നിവ ഉൾപ്പെടും.

MOST READ: കൗതുക കാഴ്ചയായി മെർസിഡീസ് X-ക്ലാസ് കസ്റ്റമൈസ്ഡ് ആഢംബര പിക്കപ്പ് ട്രക്ക്

കിയ സോനെറ്റിന്റെ അഞ്ച് പ്രധാന സവിശേഷതകൾ

സെഗ്മെന്റ്-ഫസ്റ്റ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ ഡീസൽ ഓട്ടോമാറ്റിക് വേരിയന്റാണ് മോഡൽ വാഗ്ദാനം ചെയ്യുന്നത്. ഡീസൽ പതിപ്പിൽ AMT ഗിയർ‌ബോക്സ് മാത്രമാണ് വാഹനത്തിന്റെ എതിരാളികളിൽ ഭൂരിഭാഗവും വാഗ്ദാനം ചെയ്യുന്നത്.

കിയ സോനെറ്റിന്റെ അഞ്ച് പ്രധാന സവിശേഷതകൾ

എയർ പ്യൂരിഫയർ

കിയ സോനെറ്റിലെ മറ്റൊരു സെഗ്മെൻറ് ഫസ്റ്റ് സവിശേഷത വൈറസ് പരിരക്ഷയുള്ള എയർ പ്യൂരിഫയറാണ്. സെൽറ്റോസ് ഒരു എയർ പ്യൂരിഫയർ ഉപയോഗിച്ചാണ് വാഗ്ദാനം ചെയ്യുന്നതെങ്കിലും, എസ്‌യുവിയുടെ ഇളയ സഹോദരൻ ഉയർന്ന വൈറസ് പരിരക്ഷണ സാങ്കേതികവിദ്യയുമായി എത്തുന്നു.

കിയ സോനെറ്റിന്റെ അഞ്ച് പ്രധാന സവിശേഷതകൾ

എയർ പ്യൂരിഫയറിന്റെ കൺട്രോളുകൾ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വഴി കൈകാര്യം ചെയ്യാൻ കഴിയും. ഫ്രണ്ട് സെന്റർ ആം-റെസ്റ്റിന്റെ പിൻവശത്തുള്ള ഡിസ്പ്ലേയുടെ സഹായത്തോടെ കാറിലെ യാത്രക്കാർക്ക് AQI (എയർ ക്വാളിറ്റി ഇൻഡക്സ്) പരിശോധിക്കാൻ കഴിയും.

കിയ സോനെറ്റിന്റെ അഞ്ച് പ്രധാന സവിശേഷതകൾ

പിൻ എസി വെന്റുകൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഈ ഡിസ്പ്ലേ ആവശ്യകതകളെ അടിസ്ഥാനമാക്കി ഓണാക്കാനോ ഓഫാക്കാനോ കഴിയും.

കിയ സോനെറ്റിന്റെ അഞ്ച് പ്രധാന സവിശേഷതകൾ

UVO കണക്റ്റഡ് കാർ സാങ്കേതികവിദ്യ

ബ്ലൂലിങ്ക് കണക്റ്റിവിറ്റി ലഭിക്കുന്ന ഹ്യുണ്ടായി വെന്യു സഹോദരന് സമാനമായി കിയ സോനെറ്റിന് UVO കണക്റ്റിവിറ്റി ലഭിക്കുന്നു. വോയ്‌സ് അസിസ്റ്റ് ഉൾപ്പെടെ 50 ലധികം സവിശേഷതകൾ ടെലിമാറ്റിക്‌സ് സിസ്റ്റം വാഗ്ദാനം ചെയ്യുന്നു.

കിയ സോനെറ്റിന്റെ അഞ്ച് പ്രധാന സവിശേഷതകൾ

UVO കണക്റ്റിവിറ്റി സവിശേഷതകൾ‌ ഇൻ‌ഫോടൈൻ‌മെൻറ് സിസ്റ്റത്തിൽ‌ പ്രദർശിപ്പിക്കും, കൂടാതെ IRVM -ലെ ഒരു ബട്ടൺ‌ വഴി ആക്‌സസ് ചെയ്യാനുംം‌ കഴിയും.

Most Read Articles

Malayalam
English summary
Top Five Features Of Kia Sonet Sub-Compact SUV. Read in Malayalam.
Story first published: Monday, August 10, 2020, 11:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X