ആൾട്രോസ് മുതൽ i20 വരെ; ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകൾ

ഈ വർഷം എസ്‌യുവികളുടേതാണെങ്കിലും ഹാച്ച്ബാക്ക് നിരയും തിളങ്ങിയ വർഷമായിരുന്നു 2020. അതിൽ ടാറ്റ ആൾട്രോസ്, പുതിയ ഹ്യുണ്ടായി i20 എന്നിവയായിരുന്നു ഈ വിഭാഗത്തിനെ ശ്രദ്ധയിലെത്തിക്കാൻ ചുക്കാൻപിടിച്ചത്.

ആൾട്രോസ് മുതൽ i20 വരെ; ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകൾ

എന്നിരുന്നാലും ചെറുപ്പക്കാരായ ഉപഭോക്താക്കളും ആദ്യമായി കാർ വാങ്ങുന്നവർക്കും ഏറ്റവും ഇഷ്ടപ്പെടുന്ന സെഗ്മെന്റാണ് ഹാച്ച്ബാക്കുകളുടേത്. ഈ വർഷം ഈ വിഭാഗത്തിൽ പ്രവേശിച്ച മികച്ച അഞ്ച് ഹാച്ച്ബാക്കുകളെ നമുക്ക് പരിചയപ്പെടാം.

ആൾട്രോസ് മുതൽ i20 വരെ; ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകൾ

ഹ്യുണ്ടായി i20

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാലാം തലമുറ ഹ്യുണ്ടായി i20 ഒക്ടോബറിലാണ് വിപണിയിൽ കളംപിടിക്കുന്നത്. 6.79 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിൽ പരിചയപ്പെടുത്തിയ മോഡലിന് വിശാലമായ ക്യാബിൻ, ഫീച്ചർ-ലോഡ് ചെയ്ത ഇന്റീരിയറുകൾ, മെച്ചപ്പെടുത്തിയ സുരക്ഷ, സുന്ദര രൂപം എന്നിവയെല്ലാം ഏറെ ചർച്ചചെയ്യപ്പെടുകയും ചെയ്തു.

MOST READ: തെറ്റായ ഫാസ്ടാഗ് ഇടപാടുകള്‍ക്ക് റീഫണ്ടുകള്‍ ഇനി വേഗത്തില്‍; മാറ്റങ്ങള്‍ ഇങ്ങനെ

ആൾട്രോസ് മുതൽ i20 വരെ; ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകൾ

അതോടൊപ്പം വാഹനത്തിൽ ലഭ്യമാക്കിയ രണ്ട് പുതിയ ബിഎസ്-VI എഞ്ചിനുകളും മികച്ചതാണ്. ഹ്യുണ്ടായിയുടെ കോംപാക്‌ട് എസ്‌യുവിയായ വെന്യുവിൽ നിന്ന് ലഭ്യമാക്കിയ 1.0 ലിറ്റർ ടർബോ എഞ്ചിനും ഐഎംടി ഗിയർബോക്സും പ്രീമിയം ഹാച്ച് നിരയിൽ i20-ക്ക് മേൽകൈ നേടാൻ സഹായിക്കും.

ആൾട്രോസ് മുതൽ i20 വരെ; ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകൾ

കൂടാതെ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുള്ള 1.5 ലിറ്റർ ഡീസലിനൊപ്പം ഓയിൽ ബർണറും കമ്പനി അപ്‌ഡേറ്റുചെയ്‌തു. സെഗ്മെന്റിൽ ഏറ്റവും വില കൂടിയ രണ്ടാമത്തെ മോഡലാണെങ്കിലും ഇതിനോടകം തന്നെ 30,000 ബുക്കിംഗ് നേടാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

MOST READ: പുതിയ കളര്‍ ഓപ്ഷനില്‍ ഥാറിന്റെ പരീക്ഷണയോട്ടം; അരങ്ങേറ്റം ഉടന്‍

ആൾട്രോസ് മുതൽ i20 വരെ; ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകൾ

ടാറ്റ ആൾട്രോസ്

ഇന്ത്യയിലെ ഹാച്ച്ബാക്ക് നിരയിലെ ഏറ്റവും സുരക്ഷിതമായ വാഹനമെന്ന ഖ്യാതിയാണ് ടാറ്റ ആൾട്രോസിനുള്ളത്. ഈ വർഷം ജനുവരിയിൽ അവതരിപ്പിച്ച മോഡൽ കമ്പനിക്ക് ഒരു തൽക്ഷണ വിജയം തന്നെയായിരുന്നു.

ആൾട്രോസ് മുതൽ i20 വരെ; ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകൾ

ടാറ്റയുടെ പുതിയ ലൈറ്റർ ആൽ‌ഫ പ്ലാറ്റ്‌ഫോമിന് കീഴിൽ ഒരുങ്ങിയിരിക്കുന്ന മോഡലിന് ആകർഷണീയമായ രൂപവും ഗ്ലോബൽ NCAP ക്രാഷ്ടെസ്റ്റിലെ 5-സ്റ്റാർ റേറ്റിംഗും ആൾട്രോസിനെ സെഗ്മെന്റിൽ വേറിട്ടുനിർത്തുന്നു എന്നതിൽ സംശയമൊന്നുമില്ല.

MOST READ: പ്രതിമാസം 40,000 യൂണിറ്റ് വിൽപ്പന ലക്ഷ്യംവെച്ച് ടാറ്റ; കരുത്തേകാൻ ഗ്രാവിറ്റാസും HBX എസ്‌യുവിയും

ആൾട്രോസ് മുതൽ i20 വരെ; ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകൾ

അതോടൊപ്പം ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, റിയർ എസി വെന്റുകൾ, ഹർമാൻ ടച്ച്സ്ക്രീൻ മൾട്ടിമീഡിയ സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ് എന്നിവയെല്ലാം 5.44 ലക്ഷം രൂപയ്ക്കാണ് ടാറ്റ ആൾട്രോസിൽ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 1.2 പെട്രോൾ, 1.5 ഡീസൽ എഞ്ചിൻ എന്നിവയുടെ സാന്നിധ്യവും കാറിന്റെ മാറ്റുകൂട്ടുന്നു.

ആൾട്രോസ് മുതൽ i20 വരെ; ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകൾ

ഹോണ്ട ജാസ് ഫെയ്‌സ്‌ലിഫ്റ്റ്

2020 ഹോണ്ട ജാസിൽ വരുത്തിയ മാറ്റങ്ങൾ കാര്യമായതല്ലെന്ന് പലർക്കും തോന്നിയേക്കാം. എന്നാൽ പുതിയ അപ്ഹോൾസ്റ്ററി, ഇലക്ട്രിക് സൺറൂഫ്, ഹെഡ്, ടെയിൽ ലൈറ്റ് യൂണിറ്റുകൾക്കുള്ള എൽഇഡി ചികിത്സകളും ചേർത്ത് ഏറ്റവും വിശാലവും പ്രായോഗികവുമായ ക്യാബിൻ വാഗ്ദാനം ചെയ്യുന്ന മോഡലാണിത്.

MOST READ: ആൾ‌ട്രോസ് ടർബോ നിരത്തിലേക്ക് ഉടൻ; പുതിയ സ്പൈ ചിത്രം പുറത്ത്

ആൾട്രോസ് മുതൽ i20 വരെ; ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകൾ

പെട്രോൾ എഞ്ചിനിൽ മാത്രം വാഗ്ദാനം ചെയ്യുന്ന ജാസ് തീർച്ചയായും ഒരു വാല്യു ഫോർ മണിയാണെങ്കിലും ഡീസൽ എഞ്ചിന്റെ അഭാവം വാഹനത്തിൽ നിഴലിക്കുന്നുണ്ട്. 7.49 ലക്ഷം രൂപയിൽ നിന്നാണ് പുതിയ ജാസിന്റെ വില ആരംഭിക്കുന്നത്.

ആൾട്രോസ് മുതൽ i20 വരെ; ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകൾ

ഫോക്‌സ്‌വാഗണ്‍ പോളോ TSI

ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യൻ വിപണിയിലുള്ള ഹാച്ച്ബാക്ക് മോഡലാണ് ഫോക്‌സ്‌വാഗണ്‍ പോളോ. വാഹനത്തിന് കാര്യമായ രൂപമാറ്റമോ തലമുറ മാറ്റമോ ലഭിക്കാത്ത കുറവ് നികത്താൻ ജർമൻ ബ്രാൻഡ് ഒരു TSI പെട്രോൾ എഞ്ചിൻ കാറിന് സമ്മാനിച്ചു.

ആൾട്രോസ് മുതൽ i20 വരെ; ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകൾ

ഇതു തന്നെയാണ് പോളോയെ ഇന്നും ജനപ്രിയ മോഡലായി ഇന്ത്യൻ വിപണിയിൽ പിടിച്ചുനിർത്തുന്നതും. അതിഗംഭീരമായ പെർഫോമൻസിനൊപ്പം മികച്ച ബിൽറ്റ് ക്വാളിറ്റിയും കൂടി ചേരുന്നതോടെ എല്ലാം മറക്കാൻ സാധിക്കും.

ആൾട്രോസ് മുതൽ i20 വരെ; ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകൾ

അതായത് ആധുനിക കാലത്തെ ചില സവിശേഷതകൾ ഇവിടെ അപ്രമാസക്തമാകുന്നുവെന്ന് ചുരുക്കം. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയുള്ള ഒരൊറ്റ ഹൈലൈൻ പ്ലസ് വേരിയന്റിൽ എത്തുന്ന പോളോ TSI മോഡലിന് എട്ട് ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

ആൾട്രോസ് മുതൽ i20 വരെ; ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകൾ

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ടർബോ

ഗ്രാൻഡ് i10 നിയോസിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് വൈവിധ്യമാർന്ന എഞ്ചിനുകളുടെ സാന്നിധ്യം. സി‌എൻ‌ജി ഓപ്ഷനോടുകൂടിയ 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡീസൽ എന്നിവയ്ക്കു പുറമെ 1.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും ഈ വർഷം ആദ്യത്തോടെ ഹ്യുണ്ടായി കാറിന് സമ്മാനിച്ചു.

ആൾട്രോസ് മുതൽ i20 വരെ; ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകൾ

വെന്യു കോംപാക്‌ട് എസ്‌യുവിയിൽ നിന്ന് നേരിട്ട് എടുത്തിരിക്കുന്ന പെപ്പി എഞ്ചിൻ നിയോസിന്റെ ഉദാരമായ ക്യാബിൻ, സവിശേഷതകൾ, ചടുലമായ ഡ്രൈവിംഗ് കഴിവ് എന്നിവയ്‌ക്കൊപ്പം ഇത് ഒരു മികച്ച ഓഫറാക്കി മാറ്റുന്നു. ഒരൊറ്റ സ്പോർട്‌സ് വേരിയിന്റിൽ മാത്രമാണ് വാഹനത്തെ കമ്പനി വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

Most Read Articles

Malayalam
English summary
Top Five Hatchbacks Which Entered The Segment This Year. Read in Malayalam
Story first published: Friday, December 18, 2020, 11:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X