കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച വിൽപ്പന നേടിയ എംപിവികൾ

2020 സാമ്പത്തിക വർഷത്തിൽ എം‌യുവി / എം‌പി‌വി വിൽ‌പനയിൽ നേരിയ വർധനയുണ്ടായി. മറ്റെല്ലാ വിഭാഗങ്ങളും വളർച്ച കൈവരിക്കാത്തതിനാൽ ഇത് തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യമാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച വിൽപ്പന നേടിയ എംപിവികൾ

മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ വിൽപ്പന മുൻ‌വർഷം ഇതേ കാലയളവിൽ വിറ്റ 2,81,594 യൂണിറ്റിനെ അപേക്ഷിച്ച് ഒരു ശതമാനം വർധനയോടെ 2,83,583 യൂണിറ്റായി ഉയർന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച വിൽപ്പന നേടിയ എംപിവികൾ

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എം‌പി‌വി / എം‌യുവി മാരുതി എർട്ടിഗയാണ്. 2019 ഏപ്രിൽ, 2020 മാർച്ച് കാലയളവിൽ മൊത്തം 90,547 യൂണിറ്റുകളാണ് എർട്ടിഗ വിറ്റഴിച്ചത്. 2019 സാമ്പത്തിക വർഷം ഇതേ കാലയളവിൽ വിറ്റ 65,263 യൂണിറ്റുകളെ അപേക്ഷിച്ച് 39 ശതമാനം വർധനയാണ് മോഡൽ കൈവരിച്ചത്.

MOST READ: കൊവിഡ് ദുരിതാശ്വാസത്തിന് ഓൺലൈൻ ലേലത്തിനൊരുങ്ങി ഹാർലി ഡേവിഡ്‌സൺ

കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച വിൽപ്പന നേടിയ എംപിവികൾ

ഈ രണ്ടാം തലമുറ എർട്ടിഗ 2018 -ലാണ് വിപണിയിൽ എത്തിയത്. പുതിയ ബാഹ്യ രൂപം, അപ്ഡേറ്റ് ചെയ്ത ഇന്റീരിയർ ഡിസൈൻ ഘടകങ്ങളും പുതിയ ഭാരം കുറഞ്ഞ ഹിയർ‌ടെക്റ്റ് പ്ലാറ്റ്‌ഫോമും വാഹനം ഉൾക്കൊള്ളുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച വിൽപ്പന നേടിയ എംപിവികൾ

എർട്ടിഗ മാത്രമാണ് 7 സീറ്ററുകളിൽ മികച്ച വളർച്ച കൈവരിച്ചത്. മറ്റെല്ലാ എം‌പി‌വി / എം‌യുവി വിൽ‌പനയും കുറയുന്ന സാഹചര്യമാണ്. മഹീന്ദ്ര ബൊലേറോയാണ് 59,045 യൂണിറ്റ് വിൽപ്പനയോടെ രാണ്ടാം സ്ഥാനത്ത്.

MOST READ: ഈസ്റ്റ് കോസ്റ്റ് ഡിഫെൻഡേർസ് ഒരുക്കിയ ക്ലാസിക്ക് ഇലക്ട്രിക് ലാൻഡ് റോവർ ഡിഫെൻഡർ

കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച വിൽപ്പന നേടിയ എംപിവികൾ

കഴിഞ്ഞ വർഷം 84,144 യൂണിറ്റ് വിറ്റഴിച്ച വാഹനം ഈ വർഷം 30 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. മഹീന്ദ്ര ബൊലേറോ ഉപഭോക്താക്കൾ ഭൂരിഭാഗവും ഗ്രാമീണ മേഖലയിൽ നിന്നുള്ളവരാണ്.

Rank Model FY 2020 FY 2019 Growth (%)
1 Maruti Ertiga 90,547 65,263 38.74
2 Mahindra Bolero 59,045 84,144 -29.83
3 Toyota Innova 53,686 77,924 -31.10
4 Renault Triber 33,860 0 -
5 Maruti XL6 22,117 0 -
6 Mahindra Marazzo 12,693 24,130 -47.40
7 Kia Carnival 3,187 0 -
8 Tata Hexa 2,160 7,547 -71.38
9 Mahindra Xylo 2,072 5,251 -60.54
10 Honda BR-V 1,959 5,213 -62.42
11 Datsun Go Plus 1,737 5,068 -65.73
12 Renault Lodgy 352 880 -60.00
13 Toyota Vellfire 168 0 -
കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച വിൽപ്പന നേടിയ എംപിവികൾ

ടൊയോട്ട ഇന്നോവ ക്രിസ്റ്റ 53,686 യൂണിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ 77,924 യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് 31 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

MOST READ: കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ

കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച വിൽപ്പന നേടിയ എംപിവികൾ

എത്തിയോസ്, ലിവ, കൊറോള ആഞട്ടിസ് തുടങ്ങിയ മോഡലുകൾ കമ്പനി നിർത്തലാക്കി. ഇന്ത്യൻ വിപണിയിൽ വാഹന നിർമാതാക്കളുടെ വിജയത്തിന് ഏറ്റവും പ്രധാനമായ മോഡൽ ഇന്നോവ ക്രിസ്റ്റയാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച വിൽപ്പന നേടിയ എംപിവികൾ

2020 സാമ്പത്തിക വർഷത്തിൽ റെനോയുടെ ലാഭത്തിൽ ശക്തമായ സംഭാവന നൽകിയ മോഡലാണ് ട്രൈബർ. 33, 860 യൂണിറ്റുകൾ വിറ്റഴിച്ച് നാലാം സ്ഥാനത്താണ് വാഹനമുള്ളത്.

MOST READ: ബോളിവുഡ് താരങ്ങളും അവരുടെ അത്യാഢംബര വാനിറ്റി വാനുകളും

കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച വിൽപ്പന നേടിയ എംപിവികൾ

1.0 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനുള്ള റെനോ ട്രൈബറിന് ബിഎസ് VI അപ്‌ഡേറ്റ് ലഭിച്ചിരുന്നു. 72 bhp കരുത്തും 96 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച വിൽപ്പന നേടിയ എംപിവികൾ

നെക്‌സ ഔട്ട്‌ലെറ്റുകൾ വഴി വിൽപ്പനയ്ക്ക് എത്തുന്ന മാരുതി XL-6 കഴിഞ്ഞ സാമ്പത്തിക വർഷം 22,117 യൂണിറ്റാണ് വിറ്റഴിച്ചത്. 12,693 യൂണിറ്റുകൾ വിറ്റഴിച്ച മഹീന്ദ്ര മറാസോ ആറാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 24,130 യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് 47 ശതമാനം ഇടിവാണ് വാഹനം കൈവരിച്ചത്.

കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച വിൽപ്പന നേടിയ എംപിവികൾ

എം‌യുവിശ്രേണിയിൽ അടുത്തിടെ അരങ്ങേറ്റം കുറിച്ച കിയ കാർണിവൽ മൊത്തം 3,187 യൂണിറ്റ് വിൽപ്പനയുമായി ഏഴാം സ്ഥാനം നേടി. പുറത്തിറങ്ങി വെറും മൂന്ന് മാസത്തിനുള്ളിൽ ഈ കണക്ക് നേടിയതിനാൽ കിയ കാർണിവൽ വിൽപ്പന ശ്രദ്ധിക്കേണ്ടതാണ്. 7,8,9 സീറ്റ് കോൺഫിഗറേഷനിൽ വാഹനം ലഭ്യമാണ്. 24.95 ലക്ഷം മുതൽ 33.95 ലക്ഷം രൂപ വരെയാണ് എംപിവിയുടെ എക്സ്-ഷോറൂം വില.

Most Read Articles

Malayalam
English summary
Top selling MPV's in Financial Year 2020. Read in Malayalam.
Story first published: Wednesday, April 29, 2020, 15:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X