കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി മോഡലുകൾ

2020 മാർച്ച് മാസത്തിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മികച്ച പത്ത് എസ്‌യുവികളുടെ പട്ടിക പുറത്തിറങ്ങി. തുടർച്ചയായ മൂന്നാം തവണയും കിയ സെൽറ്റോസ് തന്നെയാണ് ഒന്നാംസ്ഥാനത്ത്.

കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി മോഡലുകൾ

മിഡ് സൈസ് എസ്‌യുവി കഴിഞ്ഞ മാസം 7,466 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. 2019 ഓഗസ്റ്റിലാണ് രാജ്യത്ത് കിയ സെൽറ്റോസ് അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം ഇന്ത്യൻ വിപണിയിൽ മികച്ച പ്രതികരണമാണ് മോഡലിന് ലഭിച്ചത്. വിപണിയിലെത്തിയതിനുശേഷം 80,000 യൂണിറ്റ് സെൽറ്റോസുകൾ വിറ്റഴിക്കാൻ സാധിച്ചെന്ന് കിയ മോട്ടോർസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി മോഡലുകൾ

സെൽറ്റോസിന്റെ പ്രധാന എതിരാളിയായ ഹ്യുണ്ടായി ക്രെറ്റയാണ് മാർച്ചിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ രണ്ടാമത്തെ എസ്‌യുവി. ഒരിടയ്ക്ക് ഈ വിഭാഗത്തിലെ രാജാവായിരുന്ന മോഡൽ പുതിയ എതിരാളികൾ വിപണിയിൽ ഇടംപിടിച്ചതോടെ വിൽപ്പനയുടെ കാര്യത്തിൽ ക്രെറ്റയുടെ വിപണി ഇടിഞ്ഞു.

കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി മോഡലുകൾ

എന്നാൽ അടിമുടി മാറ്റങ്ങളോടെ രണ്ടാംതലമുറയിലേക്ക് കടന്ന് കഴിഞ്ഞ മാസം വിൽപ്പന ആരംഭിച്ച ക്രെറ്റ ആദ്യ മാസത്തിൽ തന്നെ 6,706 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തിയാണ് കരുത്തുകാട്ടിയത്.

കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി മോഡലുകൾ

ഹ്യുണ്ടായിയുടെ തന്നെ കോംപാക്‌ട് എസ്‌യുവിയായ വെന്യുവാണ് പട്ടികയിൽ മൂന്നാംസ്ഥാനത്ത് ഇടംനേടിയത്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച മോഡലെന്ന പദവിയും വെന്യുവിന് അർഹതപ്പെട്ടതാണ്. 2020 മാർച്ച് മാസത്തിൽ 6,127 യൂണിറ്റ് വിൽപ്പനയാണ് ഹ്യുണ്ടായിയുടെ സബ്-4 മീറ്റർ എസ്‌യുവിക്ക് ലഭിച്ചത്.

കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി മോഡലുകൾ

പ്രധാന എതിരാളിയായ മാരുതി സുസുക്കി വിറ്റാര ബ്രെസ നാലാം സ്ഥാനത്താണ്. അടുത്തിടെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് നവീകരണം ലഭിച്ചബ്രെസ ഇപ്പോൾ പെട്രോൾ അവതാരത്തിലും ലഭ്യമാണ്. ഡീസൽ പതിപ്പിനെ കമ്പനി വിപണിയിൽ നിന്നും പിൻവലിക്കുകയും ചെയ്‌തിരുന്നു. മാരുതിയിൽ നിന്നുള്ള കോംപാക്‌ട് എസ്‌യുവി മാർച്ചിൽ 5,513 യൂണിറ്റ് വിൽപ്പനയാണ് സ്വന്തമാക്കിയത്.

കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി മോഡലുകൾ

ടാറ്റ നെക്സോൺ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങൾ പൂർത്തിയാക്കുന്നു. നെക്‌സോൺ എസ്‌യുവിക്കും അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചിരുന്നു. ഇത് ഇപ്പോൾ മുമ്പത്തേതിനേക്കാൾ ആകർഷകവും ആധുനികവുമായി കാണപ്പെടുന്നു. ഫോർഡ് ഇക്കോസ്‌പോർട്ടാണ് വിൽപ്പന കണക്കുകളിൽ ആറാം സ്ഥാനത്തുള്ളത്.

കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി മോഡലുകൾ

രണ്ട് എസ്‌യുവികളും 2020 മാർച്ച് മാസത്തിൽ സമാനമായ വിൽപ്പന കണക്കുകൾ രേഖപ്പെടുത്തി. നെക്‌സോൺ 2,646 യൂണിറ്റുകളും ഇക്കോസ്‌പോർട്ട് 2,197 യൂണിറ്റ് വിൽപ്പനയുമാണ് സ്വന്തമാക്കിയത്.

കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി മോഡലുകൾ

മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ കിയ സെൽറ്റോസിന്റെയും പുതിയ ഹ്യുണ്ടായി ക്രെറ്റയുടെയും പ്രധാന എതിരാളിയായ എംജി ഹെക്‌ടറാണ് പട്ടികയിൽ ഏഴാമത്. 2020 മാർച്ചിൽ 1,402 യൂണിറ്റ് വിൽപ്പന നേടാൻ സാധിച്ചെങ്കിലും എസ്‌യുവിയുടെ ശരാശരി വിൽപ്പനയിൽ നിന്ന് 2000 യൂണിറ്റുകളുടെ വിൽപ്പന കുറഞ്ഞത് ശ്രദ്ധേയമായി.

കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി മോഡലുകൾ

ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര XUV300, ടാറ്റ ഹാരിയർ എന്നിവയാണ് പട്ടികയുടെ അവസാന മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഫോർച്യൂണർ കഴിഞ്ഞ മാസത്തിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചു 1,100 യൂണിറ്റ് വിൽപ്പനയാണ് ബ്രാൻഡിനായി നേടിക്കൊടുത്തത്. 814 യൂണിറ്റുമായി XUV300 ഉം 632 യൂണിറ്റ് വിൽപ്പനയുള്ള ടാറ്റ ഹാരിയറും 2020 മാർച്ച് മാസത്തിലെ വിൽപ്പനയിൽ വലിയ ഇടിവ് നേരിട്ടു.

കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി മോഡലുകൾ

ലോകത്തെ മൊത്തത്തിൽ ബാധിച്ചിരിക്കുന്ന കൊവിഡ്-19 പകർച്ചവ്യാധിക്കിടയിൽ മുഴുവൻ വാഹന വ്യവസായവും പ്രതിസന്ധി നേരിടുകയാണ്. മിക്ക കമ്പനികളും അടച്ചുപൂട്ടിയതിനാൽ വരും മാസങ്ങളിൽ കമ്പനികൾക്ക് വൻ നഷ്‌ടം നേരിടേണ്ടി വരും. ഇതിൽ നിന്നും കരകയറാൻ കുറച്ചുമാസങ്ങൾ എടുക്കുമെന്നാണ് കണക്കുകൂട്ടലുകൾ.

Most Read Articles

Malayalam
English summary
Top-Selling SUVs In India In March 2020. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X