ലാൻഡ് ക്രൂയിസർ പ്രാഡോ എസ്‌യുവിക്ക് ബ്ലാക്ക് എഡിഷൻ സമ്മാനിച്ച് ടൊയോട്ട

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട തങ്ങളുടെ ലാൻഡ് ക്രൂയിസർ പ്രാഡോ നിരയെ ഒന്നു പരിഷ്ക്കരിച്ചു. അതിൽ ഏറ്റവും ശ്രദ്ധ നേടുന്നത് ബ്ലാക്ക് എഡിഷൻ എന്ന പേരിൽ ഒരു പുതിയ മോഡലിനെ അവതരിപ്പിച്ചതാണ്.

ലാൻഡ് ക്രൂയിസർ പ്രാഡോ എസ്‌യുവിക്ക് ബ്ലാക്ക് എഡിഷൻ സമ്മാനിച്ച് ടൊയോട്ട

മാത്രമല്ല പ്രാഡോ ശ്രേണിയിലെ ബാക്കി ഭാഗങ്ങളിലും സുരക്ഷാ നവീകരണങ്ങളും കൂടുതൽ ശക്തമായ എഞ്ചിനും ഉൾപ്പെടെ ചില പ്രധാന മാറ്റങ്ങൾ വരുത്തിയതും സ്വാഗതാർഹമാണ്.

ലാൻഡ് ക്രൂയിസർ പ്രാഡോ എസ്‌യുവിക്ക് ബ്ലാക്ക് എഡിഷൻ സമ്മാനിച്ച് ടൊയോട്ട

ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോയിൽ മുമ്പത്തെപ്പോലെ 2.8 ലിറ്റർ ഇൻലൈൻ-4 ഡീസൽ എഞ്ചിൻ തന്നെയാണ് ഇടംപിടിക്കുന്നതെങ്കിലും ഈ യൂണിറ്റിന് ഇപ്പോൾ ഒരു വലിയ ടർബോചാർജർ ലഭിക്കുന്നുണ്ട്. അതോടൊപ്പം എസ്‌യുവിയുടെ കരുത്തിലും മാറ്റം വന്നിട്ടുണ്ട്.

MOST READ: G-ക്ലാസിന് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മെര്‍സിഡീസ്

ലാൻഡ് ക്രൂയിസർ പ്രാഡോ എസ്‌യുവിക്ക് ബ്ലാക്ക് എഡിഷൻ സമ്മാനിച്ച് ടൊയോട്ട

പരിഷ്ക്കരിച്ച എഞ്ചിൻ ഇപ്പോൾ 204 bhp പവറും 450 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. നേരത്തെ പ്രാഡോ 177 bhp, 410 Nm torque എന്നിവയായിരുന്നു വാഗ്‌ദാനം ചെയ്തിരുന്നത്. ടോപ്പ് വേരിയന്റായ TZ-G മോഡലിനെ പാഡിൽ ഷിഫ്റ്ററുകൾ ഉപയോഗിച്ച് സ്റ്റാൻഡേർഡായി ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കി.

ലാൻഡ് ക്രൂയിസർ പ്രാഡോ എസ്‌യുവിക്ക് ബ്ലാക്ക് എഡിഷൻ സമ്മാനിച്ച് ടൊയോട്ട

അതേസമയം മറ്റ് എഞ്ചിൻ ഓപ്ഷനുകൾക്ക് മാറ്റമില്ല. സിറ്റി ഡ്രൈവിംഗ് സാഹചര്യങ്ങളിൽ 11.2 കിലോമീറ്റർ മൈലേജാണ് പ്രാഡോ നൽകുന്നതെന്ന് ടൊയോട്ട അവകാശപ്പെടുന്നു. ടൊയോട്ട സേഫ്റ്റി സെൻസ് സ്യൂട്ടിൽ ഇപ്പോൾ പ്രീ-കൊളീഷൻ സുരക്ഷാ സംവിധാനവും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

MOST READ: താരം എർട്ടിഗ തന്നെ, ജൂലൈയിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച എംപിവി

ലാൻഡ് ക്രൂയിസർ പ്രാഡോ എസ്‌യുവിക്ക് ബ്ലാക്ക് എഡിഷൻ സമ്മാനിച്ച് ടൊയോട്ട

ലാൻഡ് ക്രൂയിസർ പ്രാഡോയ്ക്ക് ഇപ്പോൾ ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട്, യാവ് അസിസ്റ്റ്, റോഡ് സൈൻ ഡിറ്റക്ഷൻ, വെഹിക്കിൾ സ്റ്റാർട്ട് നോട്ടിഫിക്കേഷൻ ഫംഗ്ഷൻ എന്നിവയും ലഭിക്കുന്നു. TX-G, TX L പാക്കേജ് വേരിയന്റുകളിൽ റിയർ ക്രോസ് ട്രാഫിക് അലേർട്ട് സിസ്റ്റം ഒരു ഓപ്‌ഷണൽ അധികമായി വാഗ്ദാനം ചെയ്യുന്നു.

ലാൻഡ് ക്രൂയിസർ പ്രാഡോ എസ്‌യുവിക്ക് ബ്ലാക്ക് എഡിഷൻ സമ്മാനിച്ച് ടൊയോട്ട

അതോടൊപ്പം ബ്ലൂടൂത്ത് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പ്രാഡോയിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. ബ്ലാക്ക് എഡിഷനെ സംബന്ധിച്ചിടത്തോളം സാധാരണ പ്രാഡോ ശ്രേണിയിൽ നിന്നും വ്യത്യസ്തമായി കോസ്മെറ്റിക് മാറ്റങ്ങൾ ഇത് അവതരിപ്പിക്കുന്നു. ബ്ലാക്ക് എഡിഷൻ TX L-പാക്കേജ് വകഭേദത്തെ അടിസ്ഥാനമാക്കിയാണ് പൂർത്തിയാക്കിയിരിക്കുന്നത്

MOST READ: ജൂലൈ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറായി മാരുതി ആൾട്ടോ

ലാൻഡ് ക്രൂയിസർ പ്രാഡോ എസ്‌യുവിക്ക് ബ്ലാക്ക് എഡിഷൻ സമ്മാനിച്ച് ടൊയോട്ട

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു കറുത്ത ക്യാബിനാണ് എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നതെങ്കിലും സീറ്റ്, ഡാഷ്‌ബോർഡ്, സെന്റർ കൺസോൾ എന്നിവയുൾപ്പെടെയുള്ള ഇന്റീരിയർ ഡിസൈനിൽ ടൊയോട്ട മാറ്റമൊന്നും വരുത്തിയിട്ടില്ല.

ലാൻഡ് ക്രൂയിസർ പ്രാഡോ എസ്‌യുവിക്ക് ബ്ലാക്ക് എഡിഷൻ സമ്മാനിച്ച് ടൊയോട്ട

ഡാഷ്‌ബോർഡിലും ഡോർ ഹാൻഡിലുകളിലും സിൽവർ ഉൾപ്പെടുത്തലുകൾ നൽകിയിരിക്കുന്നത് കാഴ്ചയ്ക്ക് പ്രീമിയം സ്പർശം നൽകുന്നു. പുറംമോടിയിലെ കളർ, ഒ‌ആർ‌വി‌എം ക്യാപ്സ്, മേൽക്കൂര റെയിലുകൾ, ഹെഡ്‌ലാമ്പുകൾക്കും ടെയ്‌ലാമ്പുകൾക്കുമുള്ള അലങ്കാരങ്ങൾ എന്നിവയ്‌ക്കായും പ്രാഡോ ബ്ലാക്ക് നിറമാണ് അവതരിപ്പിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Added A New Black Edition To The Land Cruiser Prado Lineup. Read in Malayalam
Story first published: Wednesday, August 5, 2020, 12:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X