മോഡലുകള്‍ക്കായി ഫിനാന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച് ടൊയോട്ട

തെരഞ്ഞെടുത്ത മോഡലുകള്‍ക്കായി പുതിയ ഫിനാന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച് ടൊയോട്ട. 'മെഗാ കാര്‍ണിവല്‍' എന്ന് വിളിക്കുന്ന പദ്ധതി ബെംഗളൂരു, ആന്ധ്രാപ്രദേശ്, തെലങ്കാന ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

മോഡലുകള്‍ക്കായി ഫിനാന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച് ടൊയോട്ട

എല്ലാ മോഡലുകളും സ്‌കീമിന് കീഴിലാണ്, എന്നിരുന്നാലും, ബ്രാന്‍ഡിന്റെ ലൈനപ്പില്‍ തെരഞ്ഞെടുത്ത മോഡലുകള്‍ക്കായി കുറച്ച് അധിക ഓഫറുകള്‍ ഉണ്ട്. ഇതില്‍ ഇന്നോവ, യാരിസ്, ഗ്ലാന്‍സ, ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ അര്‍ബന്‍ ക്രൂയിസര്‍ എന്നിവ ഉള്‍പ്പെടുന്നു.

മോഡലുകള്‍ക്കായി ഫിനാന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച് ടൊയോട്ട

ടൊയോട്ട ഫിനാന്‍സ് സ്‌കീമുകള്‍ 2020 ഡിസംബര്‍ 11 മുതല്‍ പരിമിതമായ സമയത്തേക്ക് ലഭ്യമാണ്. പുതിയ ഫിനാന്‍സ് ഓഫറുകള്‍ ലഭിക്കാനുള്ള അവസാന തീയതി 2020 ഡിസംബര്‍ 13 ആണ്. ക്യാഷ് ഡിസ്‌കൗണ്ട്, ഫിനാന്‍സ് സ്‌കീമുകള്‍, മോഡലില്‍ കൂടുതല്‍ വിതരണം എന്നിവ വാഗ്ദാനം ചെയ്യുന്നു. മോഡല്‍ നിര്‍ദ്ദിഷ്ട ഓഫറുകളില്‍ ചിലത് ഇതാ.

MOST READ: ഓൺലൈൻ ബുക്കിംഗുകൾക്ക് അധിക ഓഫർ പ്രഖ്യാപിച്ച് മഹീന്ദ്ര

മോഡലുകള്‍ക്കായി ഫിനാന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച് ടൊയോട്ട

ഇന്നോവ ക്രിസ്റ്റയില്‍ 40,000 രൂപ വരെ ആനുകൂല്യങ്ങള്‍ ടൊയോട്ട വാഗ്ദാനം ചെയ്യുന്നു. വാങ്ങുന്നതിനുള്ള എളുപ്പത്തിനായി കുറഞ്ഞ ഡൗണ്‍ പേയ്മെന്റ് സ്‌കീമും എംപിവി വാഗ്ദാനം ചെയ്യുന്നു. വാങ്ങല്‍, ഉടമസ്ഥാവകാശ അനുഭവം എന്നിവ വാങ്ങിയ തീയതി മുതല്‍ 4 മാസത്തെ ഇഎംഐ മൊറട്ടോറിയം എന്നിവയും ലഭ്യമാണ്.

മോഡലുകള്‍ക്കായി ഫിനാന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച് ടൊയോട്ട

45,000 രൂപ വരെ ആനുകൂല്യങ്ങളോടെയാണ് ബ്രാന്‍ഡിന്റെ പ്രീമിയം സെഡാന്‍ യാരിസ് വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും കുറഞ്ഞ ഡൗണ്‍ പേയ്‌മെന്റ് ഫിനാന്‍സ് സ്‌കീമും സെഡാനില്‍ വാഗ്ദാനം ചെയ്യുന്നു. ഫിനാന്‍സ് പദ്ധതിയുടെ പലിശ നിരക്ക് 8.99 ശതമാനമായി കണക്കാക്കുന്നു.

MOST READ: ഇയർ എൻഡ് ഓഫറുമായി ഫോക്‌സ്‌വാഗണ്‍; പോളോ, വെന്റോ മോഡലുകൾക്ക് 1.20 ലക്ഷം രൂപ വരെ കിഴിവ്

മോഡലുകള്‍ക്കായി ഫിനാന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച് ടൊയോട്ട

ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ മോഡലായ ഗ്ലാന്‍സ പ്രീമിയം ഹാച്ച്ബാക്കിലും ഓഫര്‍ ലഭ്യമാണ്. ഫിനാന്‍സ് സ്‌കീമിനൊപ്പം 15,000 രൂപ വരെ ആനുകൂല്യങ്ങളോടെയാണ് കമ്പനി ഗ്ലാന്‍സ വാഗ്ദാനം ചെയ്യുന്നത്. ഹാച്ച്ബാക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് 9,999 രൂപ കുറഞ്ഞ ഡൗണ്‍ പേയ്‌മെന്റ് സ്‌കീം ലഭിക്കും.

മോഡലുകള്‍ക്കായി ഫിനാന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച് ടൊയോട്ട

ബ്രാന്‍ഡില്‍ നിന്നും ഏറ്റവും പുതിയതായി വിപണിയില്‍ എത്തിയ അര്‍ബന്‍ ക്രൂയിസര്‍ കോംപാക്ട് എസ്‌യുവിയും ഈ ഒഫാറുകള്‍ ലഭ്യമാണ്. നിലവില്‍ കുറഞ്ഞ ഇഎംഐ ഓപ്ഷന്‍ പ്രതിമാസം 5,888 രൂപ മോഡലില്‍ ടൊയോട്ട വാഗ്ദാനം ചെയ്യുന്നു.

MOST READ: പുതിയ തന്ത്രവുമായി മിത്സുബിഷി; 2021 മോഡൽ ഔട്ട്ലാൻഡർ എസ്‌യുവി ഫെബ്രുവരിയിൽ എത്തും

മോഡലുകള്‍ക്കായി ഫിനാന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച് ടൊയോട്ട

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ഫോര്‍ച്യൂണറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. 2021-ന്റെ തുടക്കത്തില്‍ വാഹനം വിപണിയില്‍ എത്തിയേക്കും.

മോഡലുകള്‍ക്കായി ഫിനാന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച് ടൊയോട്ട

ഇതിന്റെ മുന്നൊരുക്കമായി ചില ഡീലര്‍ഷിപ്പുകള്‍ ഇതിനോടകം തന്നെ വാഹനത്തിനായുള്ള ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ നിരവധി മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുക.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Announced New Finance Schemes For Models. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X