Just In
- 21 min ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 14 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 15 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 16 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
Don't Miss
- Movies
മൗനരാഗത്തില്‍ അതിഗംഭീര ട്വിസ്റ്റ്, കല്യാണിയുടെ വിവാഹദിനത്തില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍
- News
ഐതിഹാസിക സമരത്തിന് സാക്ഷ്യം വഹിക്കാന്‍ ദില്ലി; കര്‍ഷകരുടെ ഒരു ലക്ഷത്തോളം ട്രാക്ടറുകള്‍ തലസ്ഥാനത്തേക്ക്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ധന്തേരസ് ദിനത്തില്‍ വില്‍പ്പനയില്‍ 12 ശതമാനം നേട്ടവുമായി ടൊയോട്ട
വാഹന വിപണിയെ സംബന്ധിച്ച് കൂടുതല്‍ വില്‍പ്പന നടക്കുന്ന സമയാണ് ഉത്സവ സീസണുകള്‍. ഈ നാളുകളില്‍ മോഡലുകളില്‍ വലിയ ആനുകൂല്യങ്ങളും ഓഫറുകളുമാണ് നിര്‍മ്മാതാള്‍ നല്‍കുന്നത്.

ജാപ്പനീസ് ബ്രാന്‍ഡായ ടൊയോട്ടയെ സംബന്ധിച്ചും മികച്ച വില്‍പ്പനയുടെ നാളുകളായിരുന്നു ഇതെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 12 ശതമാനം വര്‍ധനവാണ് ബ്രാന്‍ഡിന് ഉണ്ടായത്.

ദീപാവലി ഉത്സവത്തിന് തുടക്കം കുറിക്കുന്ന ധന്തേരസ് പുതിയ വാങ്ങലുകള്‍ നടത്തുന്നതിനുള്ള നല്ല സമയമായി കണക്കാക്കപ്പെടുന്നു. ഇക്കുറി ഉത്സവകാലം മികച്ച പ്രതീക്ഷകളാണ് നല്‍കിയതെന്നും ഒക്ടോബറിനേക്കാള്‍ വില്പന വളര്‍ച്ച നവംബറില്‍ ഉണ്ടാകുമെന്നും ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ സെയില്‍സ് ആന്‍ഡ് സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു.
MOST READ: ഒക്ടോബർ വിൽപ്പന കണക്കുകൾ പുറത്ത്; മികച്ച പ്രകടനം കാഴ്ച്ചവെച്ച് ഹ്യുണ്ടായി കാറുകൾ

ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ വില്‍പ്പനയുടെ ഭൂരിഭാഗവും ഉത്സവ സീസണ് വില്‍പ്പനയാണ് സംഭാവന ചെയ്തതെന്നും ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് വ്യക്തമാക്കി. എന്നിരുന്നാലും, ഉത്സവകാലവും ഓഫറുകളും അവസാനിച്ചുകഴിഞ്ഞാല്‍ ആവശ്യം സാവധാനം കുറയുമെന്ന് കമ്പനി വിശ്വസിക്കുന്നു.

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, കമ്പനിയില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്ന ഇന്നോവ ക്രിസ്റ്റ ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം വൈകിയേക്കുമെന്നാണ് സൂചന.
MOST READ: തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

ബെംഗളൂരുവിലെ ബിഡാദി പ്ലാന്റിലെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. യൂണിയനിലെ ഒരു സ്റ്റാഫ് അംഗത്തെ സസ്പെന്‍ഡ് ചെയ്തുമായി ബന്ധപ്പെട്ടായിരുന്നു സംഭവമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പണിമുടക്കിനെത്തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബ്രാന്‍ഡ് അതിന്റെ ഉത്പാദന കേന്ദ്രം അടച്ചുപൂട്ടി. 1,200-ല്‍ അധികം ജീവനക്കാര്‍ ഫാക്ടറിക്കുള്ളില്‍ പണിമുടക്കി, ടൊയോട്ട ഈ തീരുമാനത്തെ പിന്തുണച്ചു, ഈ അംഗം കമ്പനിയുടെ നയങ്ങള്‍ ലംഘിച്ചുവെന്നും വിവേചനരഹിതമായ നിയമപ്രകാരം കുറ്റം ചുമത്തിയെന്നും പറഞ്ഞു.
MOST READ: ഫാസ്ടാഗ് ഉപഭോക്താക്കളുടെ എണ്ണം രണ്ടുകോടി കടന്നു; 400 ശതമാനം വര്‍ധനവ്

ഈ മാസം പകുതിയോടെ വിപണിയില്‍ എത്തുന്ന വാഹനത്തിന്റെ ഡെലിവറി നവംബര്‍ അവസാന ആഴ്ചയോടെ ആരംഭിക്കാനും കമ്പനി പദ്ധതിയിട്ടിരുന്നു. ഇതിന്റെ മുന്നൊരുക്കമായി ഏതാനും ഡീലര്‍ഷിപ്പുകള്‍ വാഹനത്തിനായുള്ള ബുക്കിംഗും ആരംഭിച്ചിരുന്നു.

6,500-ല്‍ അധികം ജീവനക്കാരുള്ള 432 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ബിഡാദി പ്ലാന്റിന് മൂന്ന് ലക്ഷത്തിലധികം യൂണിറ്റ് ഉത്പാദന ശേഷിയുണ്ട്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായ ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ എന്നിവയുടെ ഉത്പാദനവും ഇവിടെയാണ് നടക്കുന്നത്. പ്ലാന്റിലെ സമരം ഇന്നോവ ക്രിസ്റ്റ ഫെയ്സ്ലിഫ്റ്റിന്റെ അവതരണം വൈകാനും വഴിയൊരുക്കുമെന്നാണ് സൂചന.