ഉപഭോക്താക്കൾക്കായി മികച്ച EMI പദ്ധതികളും വാട്സ്ആപ്പ് സേവനവുമൊരുക്കി ടൊയോട്ട

ഉപഭോക്തൃ ആവശ്യം പരിഗണിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോർ പുതിയ സേവന പദ്ധതികൾ പ്രഖ്യാപിച്ചു. ഫ്ലെക്സിബിൾ EMI സൗകര്യങ്ങൾ, ടൊയോട്ട ഔദ്യോഗിക വാട്സ്ആപ്പ് എന്നിങ്ങനെ രണ്ട് പുതിയ പദ്ധതികളാണ് നിർമ്മാതാക്കൾ നടപ്പിലാക്കുന്നത്.

ഉപഭോക്താക്കൾക്കായി മികച്ച EMI പദ്ധതികളും വാട്സ്ആപ്പ് സേവനവുമൊരുക്കി ടൊയോട്ട

പുതുതായി കാർ വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്കും, കാർ പരിപാലിക്കുന്നവർക്കുമായാണ് പുതിയ EMI പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടൊപ്പം ടൊയോട്ടയുടെ പുതിയ ഒഫീഷ്യൽ വാട്സ്ആപ്പ് ഉപഭോക്താക്കളുമായി തടസ്സങ്ങളില്ലാത്ത ആശയവിനിമയം സാധ്യമാക്കും.

ഉപഭോക്താക്കൾക്കായി മികച്ച EMI പദ്ധതികളും വാട്സ്ആപ്പ് സേവനവുമൊരുക്കി ടൊയോട്ട

പുതിയതായി അവതരിപ്പിച്ച പേയ്‌മെന്റ് സൗകര്യത്തിലൂടെ ഉപഭോക്താക്കൾക്ക് പുതിയ വാഹനം സ്വന്തമാക്കുമ്പോഴോ, മെയ്ന്റനൻസ് ചെയ്യുമ്പോഴോ മൂന്ന് മാസം, ആറു മാസം, ഒൻപത് മാസം എന്നിങ്ങനെ പല തവണകളായി പണമടക്കാം.

MOST READ: ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റിന്റെ വിൽപ്പന ഉടൻ ആരംഭിക്കും, വാഹനം ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

ഉപഭോക്താക്കൾക്കായി മികച്ച EMI പദ്ധതികളും വാട്സ്ആപ്പ് സേവനവുമൊരുക്കി ടൊയോട്ട

ഈ പദ്ധതിയിൽ കുറഞ്ഞ പലിശ നിരക്ക്, അതോടൊപ്പം പ്രത്യേക കേസുകളിൽ 100 ശതമാനം പ്രൊസസ്സിംഗ് ഫീ ഒഴിവാക്കൽ എന്നിവയും ലഭ്യമാകും.

ഉപഭോക്താക്കൾക്കായി മികച്ച EMI പദ്ധതികളും വാട്സ്ആപ്പ് സേവനവുമൊരുക്കി ടൊയോട്ട

പുതുതായി സമാരംഭിച്ച ടൊയോട്ട ഔദ്യോഗിക വാട്ട്‌സ്ആപ്പ് സേവനം ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും ലഭ്യമാകാൻ 8367683676 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ അല്ലെങ്കിൽ 'ഹായ്' എന്ന് SMS നൽകിയാൽ മതിയാകും. ഇതിലൂടെ വാഹനവുമായി സംബന്ധിക്കുന്ന അന്വേഷണങ്ങൾ, പ്രതികരണങ്ങൾ എന്നിവ എളുപ്പത്തിൽ ലഭ്യമാകും.

MOST READ: മാരുതി സ്വിഫ്റ്റ് വിപണിയിൽ എത്തിയിട്ട് 15 വർഷം, വിറ്റഴിച്ചത് 22 ലക്ഷത്തിലധികം യൂണിറ്റുകൾ

ഉപഭോക്താക്കൾക്കായി മികച്ച EMI പദ്ധതികളും വാട്സ്ആപ്പ് സേവനവുമൊരുക്കി ടൊയോട്ട

കൂടാതെ വാട്ട്‌സ്ആപ്പ് വഴി ഉപയോക്താക്കൾക്ക് പുതിയ കാർ വാങ്ങുക, നിലവിലുള്ള വാഹനങ്ങൾ വിൽക്കുക, അല്ലെങ്കിൽ എക്സ്ചേഞ്ച് ചെയ്യുക, സർവീസ് അപ്പോയിന്റ്മെന്റ് ബുക്ക്‌ ചെയ്യുക, ബ്രേക്ക്ഡൗൺ സേവനങ്ങൾക്കായുള്ള അഭ്യർത്ഥന അല്ലെങ്കിൽ സേവനങ്ങളെക്കുറിച്ചുള്ള ഫീഡ്ബാക്ക് എന്നിവയെ സംബന്ധിച്ച വിശദാംശങ്ങൾ തുടങ്ങിയ നിരവധി സേവനങ്ങളും ലഭ്യമാകും.

ഉപഭോക്താക്കൾക്കായി മികച്ച EMI പദ്ധതികളും വാട്സ്ആപ്പ് സേവനവുമൊരുക്കി ടൊയോട്ട

ഈ പ്രയാസകരമായ സമയത്ത് തങ്ങളെ മനസിലാക്കി പിന്തുണച്ച എല്ലാ ഉപഭോക്താക്കൾക്കും ആത്മാർത്ഥമായി നന്ദി പറയുന്നു എന്ന് പ്രത്യേക മൂല്യവർദ്ധിത സംരംഭങ്ങളെക്കുറിച്ച് ടൊയോട്ട കിർലോസ്‌കർ മോട്ടോർ, സെയിൽസ് ആൻഡ് സർവീസസ് സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി പറഞ്ഞു.

MOST READ: കൊവിഡ്-19; മഹാരാഷ്ട്ര സർക്കാരിന് ആംബുലൻസുകൾ വാഗ്ദാനം ചെയ്ത് മഹീന്ദ്ര

ഉപഭോക്താക്കൾക്കായി മികച്ച EMI പദ്ധതികളും വാട്സ്ആപ്പ് സേവനവുമൊരുക്കി ടൊയോട്ട

ഉപഭോക്താക്കൾക്ക് പ്രഥമ സ്ഥാനം നൽകുന്ന ഒരു ബ്രാൻഡെന്ന നിലയിൽ ഈ നിർണ്ണായക സാഹചര്യത്തിൽ ഉപഭോക്താക്കളുടെ സുഗമമായ സേവനത്തിനായി പല പ്രത്യേക സംരംഭങ്ങൾ തങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. സ്പെഷ്യൽ EMI പദ്ധതി, വാട്സ്ആപ്പ് സൗകര്യം എന്നിവ ഉപഭോക്താക്കൾക്ക് വളരെയധികം ഉപകരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോക്താക്കൾക്കായി മികച്ച EMI പദ്ധതികളും വാട്സ്ആപ്പ് സേവനവുമൊരുക്കി ടൊയോട്ട

കോവിഡ് 19 പ്രതിസന്ധി കാലഘട്ടത്തിൽ ഉപഭോക്തൃ ആത്മവിശ്വാസം പുന:സ്ഥാപിക്കുന്നതിനായി കസ്റ്റമർ കണക്റ്റ് പ്രോഗ്രാമിലൂടെ കമ്പനി എക്സ്സ്റ്റെൻഡഡ്‌ വാറന്റി, സൗജന്യ മെയിൻന്റെനൻസ് സേവനം, റോഡ് സൈഡ് അസിസ്റ്റന്റ്സ്, സ്മൈൽസ് പ്രീ-പെയ്ഡ് മെയിന്റനൻസ് പാക്കേജ് തുടങ്ങിയ നിരവധി സേവന പാക്കേജുകൾ അവതരിപ്പിച്ചു.

MOST READ: ഒറ്റചാര്‍ജില്‍ 370 കിലോമീറ്റര്‍, മഹീന്ദ്ര eXUV300 അടുത്ത വര്‍ഷം; എതിരാളി നെക്‌സോണ്‍ ഇലക്ട്രിക്

ഉപഭോക്താക്കൾക്കായി മികച്ച EMI പദ്ധതികളും വാട്സ്ആപ്പ് സേവനവുമൊരുക്കി ടൊയോട്ട

അതിനോടൊപ്പം ടൊയോട്ട കിർലോസ്കർ മോട്ടോറിന്റ സെയിൽസ് വിഭാഗം 360ഡിഗ്രി പ്രോഡക്റ്റ് റിവ്യൂ നൽകികൊണ്ട് പൂർണമായും ഇപ്പോൾ ഡിജിറ്റൽവത്കരിച്ചിരിക്കുകയാണ്. ഉപഭോക്താക്കളുടേയും, ജീവനക്കാരുടെയും സുരക്ഷക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും, പദ്ധതികളും കമ്പനി നടപ്പിലാക്കിവരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Announces Special EMI Plans And Whatsapp Services For Customers. Read in Malayalam.
Story first published: Tuesday, June 16, 2020, 20:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X