ടൊയോട്ട ബാഡ്‌ജിൽ ഒരുങ്ങുന്ന വിറ്റാര ബ്രെസ ഏപ്രിലിൽ എത്തും

റീ ബാഡ്‌ജ് ചെയ്‌ത ടൊയോട്ട വിറ്റാര ബ്രെസ ഏപ്രിലിൽ വിപണിയിൽ എത്തും. ടൊയോട്ട സുസുക്കി പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യൻ വിപണിയിൽ എത്തുന്ന രണ്ടാമത്തെ വാഹനമായിരിക്കും ഇത്.

ടൊയോട്ട ബാഡ്‌ജിൽ ഒരുങ്ങുന്ന വിറ്റാര ബ്രെസ ഏപ്രിലിൽ എത്തും

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയിൽ എത്താൻ കാത്തിരിക്കുകയായിരുന്നു ടൊയോട്ട തങ്ങളുടെ പുനർനിർമ്മിച്ച മോഡലിനെ പുറത്തിറക്കാൻ. മാരുതി ബലേനോയുടെ പുനർനിർമ്മിച്ച പതിപ്പായ ഗ്ലാൻസയായിരുന്നു ഈ പങ്കാളിത്തത്തിൽ നിന്ന് ആദ്യമായി വിപണിയിലെത്തിയത്.

ടൊയോട്ട ബാഡ്‌ജിൽ ഒരുങ്ങുന്ന വിറ്റാര ബ്രെസ ഏപ്രിലിൽ എത്തും

പ്രോഗ്രസീവ് സ്മാർട്ട് ഹൈബ്രിഡ് മൈൽഡ് ഹൈബ്രിഡ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്ന ബിഎസ്-VI K15B 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും പുതിയ റീ ബാഡ്ജ് കോംപാക്ട് എ‌സ്‌യുവിയായ ബ്രെസയിലും ഉണ്ടാവുക.

ടൊയോട്ട ബാഡ്‌ജിൽ ഒരുങ്ങുന്ന വിറ്റാര ബ്രെസ ഏപ്രിലിൽ എത്തും

അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാകും എഞ്ചിൻ ജോടിയാക്കുക. പ്രോഗ്രസീവ് സ്മാർട്ട് ഹൈബ്രിഡ് മൈൽഡ് ഹൈബ്രിഡ് K15B 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 4,400 rpm-ൽ 104.69 bhp കരുത്തും 6,000 rpm-ൽ 138 Nm torque ഉം ഉത്പാദിപ്പിക്കും. മാനുവൽ പതിപ്പിന് ഏകദേശം 18.76 കിലോമീറ്റർ ഇന്ധനക്ഷമതയായിരിക്കും വാഗ്‌ദാനം ചെയ്യുക.

ടൊയോട്ട ബാഡ്‌ജിൽ ഒരുങ്ങുന്ന വിറ്റാര ബ്രെസ ഏപ്രിലിൽ എത്തും

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ റീ ബാ‌ഡ്‌ജ് ചെയ്ത ടൊയോട്ട ഗ്ലാൻസയെ 2019 ജൂണിലാണ് ടൊയോട്ട വിപണിയിൽ എത്തിച്ചത്.പ്രതീക്ഷകളിൽ നിന്ന് വ്യത്യസ്തമായി ഗ്ലാൻസ ടൊയോട്ടയുടെ ഡിഎൻഎയിലല്ല വന്നത്. പകരം ഫ്രണ്ട് ഗ്രില്ലിലുള്ള ട്വീറ്റുകളും ടൊയോട്ടയും വേരിയൻറ് ബാഡ്ജുകളും ഉൾപ്പെടുത്തുത്തിയതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും കമ്പനി വാഹനത്തിൽ ഉൾപ്പെടുത്തിയതുമില്ല.

ടൊയോട്ട ബാഡ്‌ജിൽ ഒരുങ്ങുന്ന വിറ്റാര ബ്രെസ ഏപ്രിലിൽ എത്തും

ടൊയോട്ട ബാഡ്ജ് ചെയ്ത പുതിയ വിറ്റാര ബ്രെസയും ഇതേപാത പിന്തുടരുമെന്നാണ് പ്രിതീക്ഷിക്കുന്നത്. എന്നിരുന്നാലും, വ്യത്യസ്ത ഹെഡ്‌ലാമ്പുകൾ, പുതിയ ഫോഗ് ലാമ്പ് ഹൗസിംഗ്, വ്യത്യസ്ത ഫ്രണ്ട് ബമ്പർ എന്നിവ പോലുള്ള കൂടുതൽ വിപുലമായ കൊസ്മെറ്റിക് നവീകരണങ്ങൾ ടൊയോട്ട വിറ്റാര ബ്രെസയിൽ ഉണ്ടായേക്കും

ടൊയോട്ട ബാഡ്‌ജിൽ ഒരുങ്ങുന്ന വിറ്റാര ബ്രെസ ഏപ്രിലിൽ എത്തും

2019 മാർച്ചിലാണ് ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള വിവിധ പുതിയ സംയുക്ത സംരഭത്തെ പ്രഖ്യാപിച്ചത്. അതിലൊന്നാണ് 2022 മുതൽ ടൊയോട്ട കിർലോസ്കർ മോട്ടോർ പ്ലാന്റിൽ പദ്ധതിയിട്ടിരിക്കുന്ന വിറ്റാര ബ്രെസയുടെ നിർമ്മാണം. ടൊയോട്ട ബാഡ്ജ് ചെയ്ത വിറ്റാര ബ്രെസ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കിയാകും എത്തുകയെന്ന് ഉറപ്പാണ്.

ടൊയോട്ട ബാഡ്‌ജിൽ ഒരുങ്ങുന്ന വിറ്റാര ബ്രെസ ഏപ്രിലിൽ എത്തും

അതോടൊപ്പം സുസുക്കിയുമായി സഹകരിച്ച് ഒരു സി-സെഗ്മെന്റ് എം‌പിവി വികസിപ്പിക്കാനും ടൊയോട്ട പദ്ധതിയിടുന്നുണ്ട്. അടുത്ത കുറച്ച് വർഷത്തേക്ക് പ്രാദേശികമായി നിർമ്മിക്കുന്ന ഏതെങ്കിലും പുതിയ ടൊയോട്ട മോഡൽ പുനർനിർമ്മിച്ച സുസുക്കി ബാഡ്ജിൽ അല്ലെങ്കിൽ സുസുക്കി പ്ലാറ്റ്ഫോമിലാകും ഒരുങ്ങുക.

ടൊയോട്ട ബാഡ്‌ജിൽ ഒരുങ്ങുന്ന വിറ്റാര ബ്രെസ ഏപ്രിലിൽ എത്തും

പരസ്പര സഹകരണത്തിന്റെ ഭാഗമായി ടൊയോട്ട ഇന്ത്യക്ക് സുസുക്കിയുടെ സിയാസ്, എർട്ടിഗ എന്നീ രണ്ട് കോംപാക്ട് വാഹനങ്ങൾ കൂടി OEM (original equipment manufacturer) വിതരണം ചെയ്തതായി മാരുതി സ്ഥിരീകരിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota-badged Vitara Brezza to be launched in April. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X