മറനീക്കി ടൊയോട്ട കൊറോള ക്രോസ് വിപണിയിൽ, മോടികൂട്ടാൻ ഹൈബ്രിഡ് സാങ്കേതികവിദ്യയും

അന്താരാഷ്ട്ര വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടൊയോട്ട കൊറോള ക്രോസ് എസ്‌യുവി മറനീക്കി വിപണിയിൽ എത്തി. തായ്‌ലൻഡ് വിപണിയിൽ ആഗോള അരങ്ങേറ്റം നടത്തിയ മോഡൽ കൊറോള മീറ്റ്സ് എസ്‌യുവി എന്നാണ് അറിയപ്പെടുക.

മറനീക്കി ടൊയോട്ട കൊറോള ക്രോസ് വിപണിയിൽ, മോടികൂട്ടാൻ ഹൈബ്രിഡ് സാങ്കേതികവിദ്യയും

പുതിയ പ്രേക്ഷകരെ അഭിവാദ്യം ചെയ്യുന്നതിനായി കൊറോള ശ്രേണി വിപുലീകരിക്കാൻ കോംപാക്‌ട് സ്പോർട്സ് യൂട്ടിലിറ്റി വാഹനം സഹായിക്കുമെന്നതിനാലാണ് ജാപ്പനീസ് ബ്രാൻഡ് ഇതിനെ കൊറോള മീറ്റ്സ് എസ്‌യുവി എന്ന് വിളിക്കുന്നത്. സമീപഭാവിയിൽ വാഹനത്തെ മറ്റ് വിപണികളിലും അവതരിപ്പിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

മറനീക്കി ടൊയോട്ട കൊറോള ക്രോസ് വിപണിയിൽ, മോടികൂട്ടാൻ ഹൈബ്രിഡ് സാങ്കേതികവിദ്യയും

പ്രത്യേകിച്ച് ഒരു ആമുഖവും ആവശ്യമില്ലാത്ത പേരാണ് 1966 ൽ ജപ്പാനിൽ അരങ്ങേറ്റം കുറിച്ച കൊറോള നെയിംപ്ലേറ്റ്. ഇതിനോടകം തന്നെ ആഗോളതലത്തിൽ കൊറോളയ്ക്ക് 48 ദശലക്ഷത്തിലധികം യൂണിറ്റ് വിൽപ്പന കൈവരിക്കാനും സാധിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല ലോകമെമ്പാടുമുള്ള 150 ലധികം രാജ്യങ്ങളിൽ ഇത് ലഭ്യമാണ്.

MOST READ: വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ സൗകര്യവുമായി പിയാജിയോ

മറനീക്കി ടൊയോട്ട കൊറോള ക്രോസ് വിപണിയിൽ, മോടികൂട്ടാൻ ഹൈബ്രിഡ് സാങ്കേതികവിദ്യയും

കൊറോള ബ്രാൻഡിന്റെ ഇമേജ് മുതലെടുത്ത് പുതിയ ബോഡി സ്റ്റൈലുകൾ വന്നതിനാൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന കാർ വാഹന വ്യവസായത്തിന്റെ എസ്‌യുവി ട്രെൻഡിന് അനുസരിച്ച് പരിഷ്ക്കരിക്കുകയാണ് ടൊയോട്ട ചെയ്തത്. ഇത് സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ പ്രാപ്തമാണ് എന്നതിൽ സംശയമൊന്നുമില്ല.

മറനീക്കി ടൊയോട്ട കൊറോള ക്രോസ് വിപണിയിൽ, മോടികൂട്ടാൻ ഹൈബ്രിഡ് സാങ്കേതികവിദ്യയും

നാലാം തലമുറ ഹാരിയർ, നവീകരിച്ച RAV4, യാരിസ് ക്രോസ് എന്നിവ പുതിയ യുഗ നിരയുടെ ഭാഗമായതിനാൽ അടുത്തിടെ ടൊയോട്ട അതിന്റെ എസ്‌യുവി / ക്രോസ്ഓവർ ശ്രേണി വികസിപ്പിക്കുന്നു. ബ്രാൻഡിന്റെ TNGA-C പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി എത്തുന്നതിനാൽ സ്റ്റാൻ‌ഡേർഡ് കൊറോളയുമായി ക്രോസിന് ധാരാളം സാമ്യതകളുണ്ട്.

MOST READ: സൗരവ് ഗാംഗുലിക്ക് 48-ാം പിറന്നാള്‍; കാര്‍ ശേഖരത്തിലെ പ്രധാനികള്‍ ഇവര്‍

മറനീക്കി ടൊയോട്ട കൊറോള ക്രോസ് വിപണിയിൽ, മോടികൂട്ടാൻ ഹൈബ്രിഡ് സാങ്കേതികവിദ്യയും

വിശാലമായ ഇന്റീരിയർ വാഹനത്തിനുള്ളിലേക്ക് എളുപ്പത്തിലുള്ള പ്രവേശനം, പുറത്തുകടക്കൽ എന്നിവ സാധ്യമാക്കുന്നു. 487 ലിറ്റർ ക്ലാസ്-ലീഡിംഗ് ട്രങ്ക് സ്പേസ്, ഡ്രൈവർ അസിസ്റ്റീവ്, സേഫ്റ്റി ടെക്നോളജികൾ എന്നിവ വാഗ്ദാനം ചെയ്യുന്നതിനൊപ്പം അസാധാരണമായ സുഖസൗകര്യങ്ങൾ പ്രദാനം ചെയ്യുന്നുവെന്നും ടൊയോട്ട അവകാശപ്പെടുന്നു.

മറനീക്കി ടൊയോട്ട കൊറോള ക്രോസ് വിപണിയിൽ, മോടികൂട്ടാൻ ഹൈബ്രിഡ് സാങ്കേതികവിദ്യയും

മെച്ചപ്പെട്ട സ്ഥിരതയ്ക്കും ഉയർന്ന സവാരി ഗുണനിലവാരത്തിനുമായി കൊറോള ക്രോസിന് ഒരു പുതിയ ടോർഷൻ-ബീം സസ്‌പെൻഷൻ ലഭിക്കുന്നത് സ്വാഗതാർഹമാണ്. ഒപ്പം ഉയർന്ന ഡ്രൈവിംഗ് സ്ഥാനം വിശാലമായ കാഴ്ച്ച വിഭാവനം ചെയ്യുമെന്നും പറയപ്പെടുന്നു.

MOST READ: രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം ഫോർഡ് ബ്രോന്‍കോ എത്തുന്നു, കാണാം ടീസർ വീഡിയോ

മറനീക്കി ടൊയോട്ട കൊറോള ക്രോസ് വിപണിയിൽ, മോടികൂട്ടാൻ ഹൈബ്രിഡ് സാങ്കേതികവിദ്യയും

തായ്‌ലൻഡിലെ ഉയർന്ന ഹൈബ്രിഡ് മോഡലിൽ ടൊയോട്ട സേഫ്റ്റി സെൻസ് സ്യൂട്ട് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യും. അതേസമയം ബ്ലൈൻഡ് സ്പോട്ട് മോണിറ്ററും റിയർ ക്രോസ് ട്രാഫിക് അലേർട്ട് എന്നിവ കൊറോള ക്രോസ് ഹൈബ്രിഡിന്റെ മിഡ്, ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരിക്കുന്നു.

മറനീക്കി ടൊയോട്ട കൊറോള ക്രോസ് വിപണിയിൽ, മോടികൂട്ടാൻ ഹൈബ്രിഡ് സാങ്കേതികവിദ്യയും

ഹൈബ്രിഡ് മോഡലിന് 23.25 ഇന്ധനക്ഷമതയാണ് ടൊയോട്ട അവകാശപ്പെടുന്നത്. 4,460 മില്ലീമീറ്റർ നീളവും 1,825 മില്ലീമീറ്റർ വീതിയും 1,620 മില്ലീമീറ്റർ ഉയരവും 2,640 മില്ലീമീറ്റർ വീൽബേസുമാണ് കൊറോള ക്രോസിൽ ഒരുക്കിയിരിക്കുന്നത്. 1,385 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളത്.

മറനീക്കി ടൊയോട്ട കൊറോള ക്രോസ് വിപണിയിൽ, മോടികൂട്ടാൻ ഹൈബ്രിഡ് സാങ്കേതികവിദ്യയും

എസ്‌യുവിക്ക് ടൊയോട്ട സമ്മാനിച്ചിരിക്കുന്ന 1.8 ലിറ്റർ 2ZR-FBE പെട്രോൾ എഞ്ചിൻ 140 bhp കരുത്തിൽ 175 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഫ്രണ്ട് വീലുകൾ ഡ്രൈവിൽ മാത്രം എത്തുന്ന വാഹനത്തിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സാണ് ജോടിയാക്കിയിരിക്കുന്നത്.

മറനീക്കി ടൊയോട്ട കൊറോള ക്രോസ് വിപണിയിൽ, മോടികൂട്ടാൻ ഹൈബ്രിഡ് സാങ്കേതികവിദ്യയും

2020 ടൊയോട്ട കൊറോള ക്രോസിന്റെ പുറംമോടിയും ആകർഷകമാണ്. ഒറ്റ നോട്ടത്തിൽ RAV4 എസ്‌യുവിയുമായി സാമ്യം തോന്നുമെങ്കിലും ഒരു വലിയ ഫ്രണ്ട് ഗ്രില്ലിനൊപ്പം നേർത്ത എൽഇഡി ഡിആർഎല്ലുകളുള്ള റാപ്എറൗണ്ട് ഹെഡ്‌ലാമ്പുകൾ, കരുത്തുറ്റ ബ്ലാക്ക് ഫെൻഡറുകൾ, വിപരീത എൽ ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, ബോൾഡ് സ്‌കിഡ് പ്ലേറ്റുകൾ എന്നിവയെല്ലാം വാഹനത്തിന്റെ മനോഹാരിത വർധിപ്പിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Corolla Cross SUV Launched With Hybrid Engine. Read in Malayalam
Story first published: Thursday, July 9, 2020, 12:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X