കൊറോളയ്ക്ക് ഒരു GR സ്‌പോർട്ട് പതിപ്പ് സമ്മാനിച്ച് ടൊയോട്ട

യൂറോപ്യൻ വിപണിക്കായുള്ള കൊറോള സെഡാന്റെ GR സ്‌പോർട്ട് പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട. ഇത് സ്റ്റാൻഡേർഡ് കൊറോളയെക്കാൾ നിരവധി കോസ്മെറ്റിക് പരിഷ്ക്കരണങ്ങളാണ് പരിചയപ്പെടുത്തുന്നത്.

കൊറോളയ്ക്ക് ഒരു GR സ്‌പോർട്ട് പതിപ്പ് സമ്മാനിച്ച് ടൊയോട്ട

അതായത് കാറിന്റെ പെർഫോമെൻസിൽ മാറ്റങ്ങളൊന്നുമില്ല. സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് ടൊയോട്ട കൊറോള GR സ്പോർട്ടിലെ ഡിസൈൻ മാറ്റങ്ങൾ തികച്ചും സൂക്ഷ്മമാണ്. കൊറോളയിലെ ക്രോം ബിറ്റുകൾ നീക്കം ചെയ്തതതാണ് എടുത്തു പറയാവുന്ന വലിയ മാറ്റം.

കൊറോളയ്ക്ക് ഒരു GR സ്‌പോർട്ട് പതിപ്പ് സമ്മാനിച്ച് ടൊയോട്ട

മുൻ ഗ്രിൽ, ഒ‌ആർ‌വി‌എം, സൈഡ് സിൽസ്, ബി-പില്ലർ എന്നീ ഘടകങ്ങൾ പിയാനോ-ബ്ലാക്ക് ഫിനിഷ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നു. ബമ്പറിലെ എയർ വെന്റുകളിൽ ചില കറുത്ത അലങ്കാരങ്ങളുണ്ട്. ഇത് കാറിന് സ്പോർട്ടി ലുക്ക് വർധിപ്പിക്കുന്നു.

MOST READ: ബോണവില്ലെ മോഡലുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

കൊറോളയ്ക്ക് ഒരു GR സ്‌പോർട്ട് പതിപ്പ് സമ്മാനിച്ച് ടൊയോട്ട

മെഷീൻ കട്ട്, ഡ്യുവൽ-ടോൺ ഫിനിഷുള്ള പുതിയ 17 ഇഞ്ച് അലോയ് വീലുകളും GR സ്‌പോർട്ടിന് ലഭിക്കുന്നു. 18 ഇഞ്ച് അലോയ് വീലുകൾക്കായുള്ള ഓപ്ഷനും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. പിൻഭാഗത്ത് ബൂട്ട് ലിഡിലേക്ക് ഒരു ചെറിയ സ്‌പോയിലർ സംയോജിപ്പിച്ചിരിക്കുന്നത് മനോഹരമാണ്. ബൂട്ടിലും ടൈൽ‌ലൈറ്റിനുചുറ്റും കറുത്ത അലങ്കാരപ്പണികളുണ്ട്.

കൊറോളയ്ക്ക് ഒരു GR സ്‌പോർട്ട് പതിപ്പ് സമ്മാനിച്ച് ടൊയോട്ട

എട്ട് പെയിന്റ് ഓപ്ഷനുകളിൽ പുതിയ ടൊയോട്ട കൊറോള GR സ്പോർട്ട് നിങ്ങൾക്ക് തെരഞ്ഞെടുക്കാം. അതിൽ ഏഴിലും ബ്ലാക്ക്ഔട്ട് റൂഫ് ലഭ്യമാണ്. പുറംമോടിപോലെ തന്നെ സെഡാന്റെ ഇന്റീരിയറും വളരെ ആകർഷണീയമാണ്.

MOST READ: യുഎസ് വിപണിയിൽ കോന നൈറ്റ് എഡിഷൻ അവതരിപ്പിച്ച് ഹ്യുണ്ടായി

കൊറോളയ്ക്ക് ഒരു GR സ്‌പോർട്ട് പതിപ്പ് സമ്മാനിച്ച് ടൊയോട്ട

ഓൾ-ബ്ലാക്ക് കളർ സ്കീം ക്യാബിന് സ്പോർട്ടി ലുക്ക് തന്നെയാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. തുകൽ കൊണ്ട് പൊതിഞ്ഞ സ്റ്റിയറിംഗ് വീലും കാറിന് ലഭിക്കും. സ്പോർട്സ് സ്റ്റിയറിംഗ് വീൽ, വൈറ്റ്, റെഡ് സ്റ്റിച്ചിംഗ് ഉള്ള ലെതറെറ്റ് അപ്ഹോൾസ്റ്ററി, ആംബിയന്റ് ക്യാബിൻ ലൈറ്റിംഗ് എന്നിവയും GR സ്പോർട്ടിന്റെ അകത്തളത്തെ വേറിട്ടുനിർത്തുന്നു.

കൊറോളയ്ക്ക് ഒരു GR സ്‌പോർട്ട് പതിപ്പ് സമ്മാനിച്ച് ടൊയോട്ട

മുമ്പ് സൂചിപ്പിച്ചതുപോലെ കാറിന്റെ പ്രകടനത്തിൽ മാറ്റങ്ങളൊന്നുമില്ല. കൊറോള GR സ്പോർട്ടിന് 1.6 ലിറ്റർ പെട്രോൾ, 1.8 ലിറ്റർ പെട്രോൾ / ഇലക്ട്രിക് ഹൈബ്രിഡ് എഞ്ചിനുമാണ് ലഭിക്കുന്നത്. ആദ്യത്തേത് 132 bhp ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. രണ്ടാമത്തേത് 120 bhp വികസിപ്പിക്കാൻ പ്രാപ്തമാണ്. രണ്ട് മോട്ടോറുകളും ഇ-സിവിടി ഗിയർബോക്സിലേക്കാണ് ജോടിയാക്കിയിരിക്കുന്നത്.

MOST READ: മുഖംമിനുക്കി ടൊയോട്ട യാരിസ് അന്താരാഷ്‌ട്ര വിപണികളിലേക്ക്

കൊറോളയ്ക്ക് ഒരു GR സ്‌പോർട്ട് പതിപ്പ് സമ്മാനിച്ച് ടൊയോട്ട

കൊറോള GR സെഡാന്റെ ഉത്പാദനം ഈ വർഷം നവംബറിൽ ആരംഭിക്കും. ഡെലിവറി 2021 ജനുവരിയോടെ തുടങ്ങുമെന്നാണ് കമ്പനി സൂചിപ്പിക്കുന്നത്. ടൊയോട്ട കൊറോള, എക്കാലത്തേയും ഏറ്റവും വിജയകരമായ കാറാണെങ്കിലും ഇന്ത്യൻ വിപണിയിൽ വിൽക്കാൻ കമ്പനി പാടുപെട്ടു.

കൊറോളയ്ക്ക് ഒരു GR സ്‌പോർട്ട് പതിപ്പ് സമ്മാനിച്ച് ടൊയോട്ട

അതിന്റ പ്രാഥമികമായ കാരണം താരതമ്യേന ഉയർന്ന വില തന്നെയായിരുന്നു. അതിനാൽ തന്നെ ഇന്ത്യയിൽ കൊറോളയുടെ GR എഡിഷൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Corolla GR Sport Unveiled For Europe. Read in Malayalam
Story first published: Saturday, July 25, 2020, 10:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X