സുസുക്കി സ്വേസിലേക്ക് രൂപം മാറി ടൊയോട്ട കൊറോള ടൂറിംഗ് സ്പോർട്‌സ്

സുസുക്കി-ടൊയോട്ട കൂട്ടുകെട്ടിന് ഇതിനകം തന്നെ സാക്ഷ്യംവഹിച്ച ഇന്ത്യൻ വിപണി മാരുതിയുടെ റിബാഡ്‌ജ് പതിപ്പുകളെ പരിചയപ്പെട്ടു കഴിഞ്ഞു. ഇപ്പോൾ വിദേശ വിപണികളിലും ഇതേ പുനർനിർമിത കാറുകൾ എത്തിത്തുടങ്ങി.

സുസുക്കി സ്വേസിലേക്ക് രൂപം മാറി ടൊയോട്ട കൊറോള ടൂറിംഗ് സ്പോർട്‌സ്

ആഭ്യന്തര വിപണിയിൽ മാരുതിയുടെ സ്വീകാര്യത ടൊയോട്ട മുതലെടുക്കുമ്പോൾ അങ്ങ് വിദേശ വിപണിയിൽ സ്ഥിതി നേരേ മറിച്ചാണ്. ടൊയോട്ടയുടെ ജനപ്രിയ കാറുകളെ സുസുക്കിയുടെ നിരയിലേക്ക് റീബാഡ്‌ജ് ചെയ്ത് അവതരിപ്പിക്കുകയാണ്.

സുസുക്കി സ്വേസിലേക്ക് രൂപം മാറി ടൊയോട്ട കൊറോള ടൂറിംഗ് സ്പോർട്‌സ്

അതിന്റെ ഭാഗമായി ടൊയോട്ട കൊറോള ടൂറിംഗ് സ്പോർട്‌സിനെ സ്വേസ് എന്ന പുതിയ രൂപത്തിൽ സുസുക്കി യൂറോപ്പിൽ പുറത്തിറക്കിയിരിക്കുകയാണ്. പുനർ‌നിർമിത ഉൽ‌പ്പന്നങ്ങളെ പോലെ സ്വേസിനൊപ്പവും കമ്പനി യാന്ത്രിക മാറ്റങ്ങളൊന്നും അവതരിപ്പിക്കുന്നില്ല.

MOST READ: തലമുറ മാറ്റത്തിനൊരുങ്ങി മാരുതി ആൾട്ടോ; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സുസുക്കി സ്വേസിലേക്ക് രൂപം മാറി ടൊയോട്ട കൊറോള ടൂറിംഗ് സ്പോർട്‌സ്

കൊറോളയുടെ ടൂറിംഗ് സ്പോർട്സ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള സ്വേസ് ഒരു എസ്റ്റേറ്റ് മോഡലായി തുടരും. ടൊയോട്ട കാറിൽ ലഭിക്കുന്ന അതേ 4 സിലിണ്ടർ 1.8 ലിറ്റർ ഹൈബ്രിഡ് സജ്ജീകരണം തന്നെയാണ് സുസുക്കി ഇതിൽ ഉൾക്കൊള്ളുന്നത്.

സുസുക്കി സ്വേസിലേക്ക് രൂപം മാറി ടൊയോട്ട കൊറോള ടൂറിംഗ് സ്പോർട്‌സ്

ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഈ എഞ്ചിൻ ഒരു സിവിടി യൂണിറ്റുമായാണ് വിപണിയിൽ എത്തുന്നത്. സ്വേസിന്റെ ഔദ്യേഗിക പവർ കണക്കുകൾ സുസുക്കി ഇതുവരെ വെളിപ്പടുത്തിയിട്ടില്ലെങ്കിലും ഏകദേശം 120 bhp കരുത്ത് ഉത്പാദിപ്പിക്കാന പെട്രോൾ യൂണിറ്റ് പ്രാപ്‌തമായിരിക്കും.

MOST READ: ഇനി അധികം വൈകില്ല, അർബൻ ക്രൂയിസർ സെപ്റ്റംബർ 23-ന് വിപണിയിലേക്ക്

സുസുക്കി സ്വേസിലേക്ക് രൂപം മാറി ടൊയോട്ട കൊറോള ടൂറിംഗ് സ്പോർട്‌സ്

അതായത് കൊറോളയിൽ ലഭിക്കുന്നതിന് തുല്യം. 11.1 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ (0-62 മൈൽ) വേഗത കൈവിരിക്കാൻ വാഹനത്തിന് സാധിക്കും. കൂടാതെ സ്വേസിന് പരമാവധി 178 കിലോമീറ്റർ (111 മൈൽ) വേഗതയിൽ എത്താനും കഴിയുമെന്ന് സുസുക്കി അവകാശപ്പെടുന്നു.

സുസുക്കി സ്വേസിലേക്ക് രൂപം മാറി ടൊയോട്ട കൊറോള ടൂറിംഗ് സ്പോർട്‌സ്

അതോടൊപ്പം കൊറോളയിൽ കണ്ടതിന് സമാനമായ ഒരു പ്രത്യേക ഇലക്ട്രിക് വാഹന മോഡും സ്വേസിന് ലഭിക്കും. യൂറോപ്യൻ മലിനീകരണ മാനദണ്ഡങ്ങൾ വളരെ കർശനമായതിനാൽ ഹൈബ്രിഡ് സജ്ജീകരണം WLTP സൈക്കിളിൽ 99-115 ഗ്രാം / കിലോമീറ്റർ CO2 ഉത്പാദിപ്പിക്കുമെന്ന് സുസുക്കി വ്യക്തമാക്കി. കൊറോളയുടെ കൂടുതൽ ശക്തമായ 2 ലിറ്റർ ഹൈബ്രിഡ് എഞ്ചിൻ സ്വേസിന് ലഭിക്കില്ല എന്നതാണ് ശ്രദ്ധേയം.

MOST READ:15-ന്റെ നിറവിലും പഴക്കം ലേശം ഏശാതെ ടൊയോട്ട ക്വാളിസ്

സുസുക്കി സ്വേസിലേക്ക് രൂപം മാറി ടൊയോട്ട കൊറോള ടൂറിംഗ് സ്പോർട്‌സ്

കൊറോളയും സ്വേസും തമ്മിലുള്ള മൊത്തത്തിലുള്ള വ്യത്യാസങ്ങൾ വളരെ പരിമിതമാണ്. കൊറോളയിൽ കാണുന്നതിനോട് സമാനമായ പുറംമോടിയാണ് ഒരുക്കിയിരിക്കുന്നതെങ്കിലും വാഹനത്തിന് സുസുക്കി ടച്ച് നൽകാൻ മുനവശത്തെ ഗ്രിൽ പോലുള്ള ഘടകങ്ങൾ ചേർത്തിരിക്കുന്നത് ശ്രദ്ധേയമാണ്.

സുസുക്കി സ്വേസിലേക്ക് രൂപം മാറി ടൊയോട്ട കൊറോള ടൂറിംഗ് സ്പോർട്‌സ്

എന്നാൽ അകത്തും മാറ്റങ്ങൾ വളരെ കുറവാണ്. എങ്കിലും സുസുക്കി ബാഡ്ജ്ഡ് സ്റ്റിയറിംഗ് വീലാണ് ഇന്റീരിയരി. ഇടംപിടിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചതുപോലെ ടൊയോട്ട ആയിരിക്കും യുകെയിൽ സുസുക്കിക്കായി സ്വേസ് നിർമfക്കുക. ടൂറിംഗ് സ്പോർട്‌സ് മോഡലിന് 27,000 ഡോളറാണ് വില. അതായത് ഏകദേശം 27 ലക്ഷം രൂപ.

MOST READ: ഉപഭോക്താക്കള്‍ക്കായി ബോഡി ആന്‍ഡ് പെയിന്റ് സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ച് ഹോണ്ട

സുസുക്കി സ്വേസിലേക്ക് രൂപം മാറി ടൊയോട്ട കൊറോള ടൂറിംഗ് സ്പോർട്‌സ്

ടൊയോട്ട-സുസുക്കി പങ്കാളിത്തത്തിൽ നിന്ന് യൂറോപ്യൻ വിപണിയിൽ എത്തുന്ന രണ്ടാമത്തെ റിബാഡ്‍‌ജ് ഉൽപ്പന്നമാണിത്. ആദ്യമെത്തിയത് ടൊയോട്ട RAV-4 നെ അടിസ്ഥാനമാക്കിയ എക്രോസായിരുന്നു.

Most Read Articles

Malayalam
English summary
Toyota Corolla Rebadged Suzuki Swace Launched In Europe. Read in Malayalam
Story first published: Wednesday, September 16, 2020, 12:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X