എത്തിയോസ്, ലിവ മോഡലുകളുടെ ഉത്പാദനം അവസാനിപ്പിച്ച് ടൊയോട്ട

സെഡാന്‍ മോഡലായ എത്തിയോസ്, ഹാച്ച്ബാക്ക് മോഡലായ ലിവയുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ടൊയോട്ട. ഓട്ടോ എക്‌സ്‌പോയുടെ 10-ാം പതിപ്പിലാണ് ഇരുമോഡലുകളുടെയും കണ്‍സെപ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്.

എത്തിയോസ്, ലിവ മോഡലുകളുടെ ഉത്പാദനം അവസാനിപ്പിച്ച് ടൊയോട്ട

പിന്നീട് 2010 വാഹനം വിപണിയില്‍ വില്‍പ്പനയ്ക്കായി എത്തുകയും ചെയ്തു. ബജറ്റ് കാര്‍ വിപണി പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു കാറുകളെയും കമ്പനി അവതരിപ്പിച്ചത്. പക്ഷെ ഉദ്ദേശിച്ച ഫലമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട.

എത്തിയോസ്, ലിവ മോഡലുകളുടെ ഉത്പാദനം അവസാനിപ്പിച്ച് ടൊയോട്ട

ഇരുമോഡലുകളെയും വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക വിശദീകരണം എത്തുന്നത് ഇപ്പോള്‍ മാത്രമാണ്. വിപണിയില്‍ എത്തിയനാളുകളില്‍ ഇരു മോഡലുകള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു.

എത്തിയോസ്, ലിവ മോഡലുകളുടെ ഉത്പാദനം അവസാനിപ്പിച്ച് ടൊയോട്ട

വിപണിയില്‍ എത്തി ആദ്യ വര്‍ഷം തന്നെ ഇരു മോഡലുകളുടെയും വില്‍പ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടിരുന്നു. എന്നാല്‍ കാലക്രമേണ ഇത് കുറഞ്ഞു തുടങ്ങി. പ്രധാനമായും ടാക്‌സി വിപണിയിലാണ് എത്തിയോസും ലിവയും തിളങ്ങിയത്.

എത്തിയോസ്, ലിവ മോഡലുകളുടെ ഉത്പാദനം അവസാനിപ്പിച്ച് ടൊയോട്ട

ഇരുമോഡലുകള്‍ക്കും ആവശ്യക്കാര്‍ കുറഞ്ഞതിനൊപ്പം മലിനീകരണ നിയന്ത്രണ നിയമം പിടിമുറുക്കുന്ന സന്ദര്‍ഭത്തില്‍ വാഹനങ്ങള്‍ പുതുക്കേണ്ടതില്ലെന്ന തീരമാനത്തിലാണ് ടൊയോട്ട എത്തിയത്. ബിഎസ് VI പ്രാബല്യത്തില്‍ വരുന്നതോടെ ചെറു ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കുമെന്ന് കമ്പനി നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എത്തിയോസ്, ലിവ മോഡലുകളുടെ ഉത്പാദനം അവസാനിപ്പിച്ച് ടൊയോട്ട

വിപണിയില്‍ എത്തി ഇത്രയും നാളുകള്‍ പിന്നിടുമ്പോള്‍ ഏകദേശം മൂന്ന് തവണ വാഹനത്തെ കമ്പനി പുതുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചെറിയ ചില മാറ്റങ്ങള്‍ മാത്രമാണ് വാഹനത്തില്‍ കമ്പനി നല്‍കിയിരുന്നത്. ഇതും വില്‍പ്പനയെ ബാധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എത്തിയോസ്, ലിവ മോഡലുകളുടെ ഉത്പാദനം അവസാനിപ്പിച്ച് ടൊയോട്ട

സുഗമമായ എഞ്ചിന്‍, മികച്ച മൈലേജ് എന്നിവയൊക്കെയായിരുന്നു വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. 2016 -ല്‍ നടത്തിയ ഗ്ലോബല്‍ ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ റേറ്റിങും എത്തിയോസ് സ്വന്തമാക്കിയിരുന്നു. ഇതോടെ സുരക്ഷയുടെ കാര്യത്തിലും വാഹനത്തിന് കരുത്ത് തെളിയിച്ചു.

എത്തിയോസ്, ലിവ മോഡലുകളുടെ ഉത്പാദനം അവസാനിപ്പിച്ച് ടൊയോട്ട

എന്നാല്‍ നിരയിലേക്ക് പുതുമോടികള്‍ എത്തിയതോടെ ഇത്രയും നാള്‍ ഓടിതളര്‍ന്ന ഇരുമോഡലുകളുടെയും വില്‍പ്പന ഗണ്യമായി തന്നെ കുറഞ്ഞു. പോയ വര്‍ഷം ലിവയുടെ 9,000 യൂണിറ്റുകള്‍ മാത്രമാണ് വിപണിയില്‍ എത്തിയത്. പ്രതിവര്‍ഷം 40 ശതമാനത്തിന്റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എത്തിയോസ്, ലിവ മോഡലുകളുടെ ഉത്പാദനം അവസാനിപ്പിച്ച് ടൊയോട്ട

17,236 യൂണിറ്റുകളുടെ വില്‍പ്പനയാണ് പോയ വര്‍ഷം എത്തിയോസിന് ലഭിച്ചത്. പ്രതിവര്‍ഷം 21 ശതമാനത്തിന്റെ ഇടിവും വില്‍പ്പനയില്‍ ഉണ്ടായതായി കമ്പനി അറിയിച്ചു. അതോടൊപ്പം തന്നെ ബിഎസ് VI -ലേക്ക് എഞ്ചിന്‍ നവീകരിക്കുന്നതോടെ വാഹനത്തിന് ചെലവേറും.

എത്തിയോസ്, ലിവ മോഡലുകളുടെ ഉത്പാദനം അവസാനിപ്പിച്ച് ടൊയോട്ട

ഇതും വില്‍പ്പനയെ ബാധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടെയാണ് ഇപ്പോള്‍ വില്‍പ്പന അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുന്നത്. ഇരുമോഡലുകളുടെയും വില്‍പ്പന അവസാനിപ്പിച്ച് ഗ്ലാന്‍സയുടെ വില്‍പ്പനയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Etios And Liva Discontinued In India. Read in Malayalam.
Story first published: Saturday, February 15, 2020, 15:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X