ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി ടൊയോട്ട ഫോർച്യൂണറും ഹിലക്‌സ് പിക്കപ്പും

ആസിയാൻ NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി 2020 ടൊയോട്ട ഹിലക്‌സും ഫോർച്യൂണറും. പരീക്ഷിച്ച മോഡൽ തായ്‌ലൻഡ് പതിപ്പ് ഹിലക്സ് പിക്കപ്പായിരുന്നെങ്കിലും ഇതിന്റെ സ്‌കോറുകൾ ഫെയ്‌സ്‌ലിഫ്റ്റഡ് ഫോർച്യൂണർ എസ്‌യുവിക്കും ബാധകമാണ് എന്നത് ശ്രദ്ധേയമാണ്.

ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി ടൊയോട്ട ഫോർച്യൂണറും ഹിലക്‌സ് പിക്കപ്പും

ടൊയോട്ട നൽകിയ സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ പരീക്ഷിച്ച പിക്കപ്പുമായി താരതമ്യപ്പെടുത്താവുന്ന ജീവനക്കാരുടെ സംരക്ഷണം ഫോർച്യൂണറിനുണ്ടെന്ന് ആസിയാൻ NCAP പറയുന്നു.

ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി ടൊയോട്ട ഫോർച്യൂണറും ഹിലക്‌സ് പിക്കപ്പും

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ടൊയോട്ട ഫോർച്യൂണറിന് മൊത്തം 87.46 പോയിന്റാണ് ലഭിച്ചത്. ഇതിന് 5 സ്റ്റാർ സുരക്ഷാ റേറ്റിംഗ് നൽകി. മുതിർന്നവർക്കുള്ള സംരക്ഷണത്തിന് (AOP) 36 ൽ 34.03 പോയിന്റും ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷൻ (COP) 49 ൽ 43.38 പോയിന്റും സേഫ്റ്റി അസിസ്റ്റ് ടെക്നോളജീസ് (SATs) വിഭാഗത്തിൽ 18.0 ൽ 13.00 പോയിന്റും ഫുൾ-സൈസ് എസ്‌യുവി നേടി.

MOST READ: ഫെറാറിയില്‍ സാഹസിക യാത്ര; 50 കാരന് ദാരുണാന്ത്യം

ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി ടൊയോട്ട ഫോർച്യൂണറും ഹിലക്‌സ് പിക്കപ്പും

ഇതിന്റെ ഫ്രണ്ടൽ ഇംപാക്റ്റ് (14.53), സൈഡ് ഇംപാക്റ്റ് (16.0) ഫലങ്ങൾ ഹിലക്സിന് സമാനമാണ്. പക്ഷേ എസ്‌യുവിക്ക് 3.50 ഹെഡ് പ്രൊട്ടക്ഷൻ റേറ്റിംഗിൽ ഹിലക്‌സിന്റെ 2.40 മാത്രമാണ് ലഭിക്കുന്നത്.

ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി ടൊയോട്ട ഫോർച്യൂണറും ഹിലക്‌സ് പിക്കപ്പും

ടൊയോട്ട ഇതിനകം തന്നെ മുഖംമിനുക്കിയ ഫോർച്യൂണറിനെ ഇന്ത്യയിൽ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഈ വർഷം ദീപാവലിക്ക് മുന്നോടിയായി വാഹനം വിൽപ്പനയ്‌ക്കെത്തും. 2020 ആവർത്തനത്തിന് ഫെയ്‌സ്‌ലിഫ്റ്റ് ലഭിക്കുമെങ്കിലും നിലവിലുള്ള അതേ ബിഎസ്-VI പെട്രോൾ, ഡീസൽ എഞ്ചിനുകളുമായി തുടരും.

MOST READ: ഈ മാസം അവസാനത്തോടെ അർബൻ ക്രൂയിസറിന്റെ ഡെലിവറി ആരംഭിക്കാൻ സജ്ജമായി ടൊയോട്ട

ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി ടൊയോട്ട ഫോർച്യൂണറും ഹിലക്‌സ് പിക്കപ്പും

2.7 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ പരമാവധി 164 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 2.8 ലിറ്റർ ഡീസൽ യൂണിറ്റ് 201 bhp പവറും 500 Nm torque ഉം വാ‌ഗ്ദാനെ ചെയ്യുന്നു. ഗിയർബോക്സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് സീക്വൻഷൽ ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവ ഉൾപ്പെടും.

ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി ടൊയോട്ട ഫോർച്യൂണറും ഹിലക്‌സ് പിക്കപ്പും

ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിൽ എത്തുമ്പോൾ ഫോർച്യൂണറിന്റെ നിലവിലെ മോഡലിനെക്കാൾ അൽപ്പം വില കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. കൂടാതെ ഹിലക്സ് പിക്കപ്പിനെയും ആഭ്യന്തര വിപണിയിൽ എത്തിക്കാനുള്ള നീക്കങ്ങളും ജാപ്പനീസ് ബ്രാൻഡ് നടത്തിവരികയാണ്.

MOST READ: പരീക്ഷണയോട്ടം നടത്തി സ്‌കോഡ കാമിക്ക്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി ടൊയോട്ട ഫോർച്യൂണറും ഹിലക്‌സ് പിക്കപ്പും

ഇസൂസു ഡി-മാക്സ് വി-ക്രോസിന്റെ എതിരാളിയായ ടൊയോട്ട ഹിലക്സിന് ആക്രമണാത്മകമായി വില നിശ്ചയിച്ച് സെഗ്മെറ് പിടിക്കുകയാണ് കമ്പനിയുടെ പദ്ധതി. ഡബിൾ കാബിന്റെ എൻട്രി പതിപ്പിന് 15 ലക്ഷം രൂപ മുതലായിരിക്കും പ്രാരംഭ വില നിശ്ചയിക്കുക.

ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി ടൊയോട്ട ഫോർച്യൂണറും ഹിലക്‌സ് പിക്കപ്പും

കൂടുതൽ ആഢംബരവും മികച്ചതുമായ വേരിയന്റുകളും പിക്കപ്പിൽ ലഭ്യമാണ്. ഇവയ്ക്കായി 20 ലക്ഷം രൂപയോളം എക്സ്ഷോറൂം വില മുടക്കേണ്ടി വരും. ജാപ്പനീസ് വാഹന നിർമാതാക്കളായ RAV4 ഹൈബ്രിഡ് പതിപ്പും 2021 ൽ ഇന്ത്യയിൽ വിപണിയിലെത്തും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
2020 Toyota Fortuner And Hilux Pickup Awarded 5-star Crash Test Rating By The ASEAN NCAP. Read in Malayalam
Story first published: Wednesday, October 14, 2020, 12:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X