Just In
- 8 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 11 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 13 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 23 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- Movies
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി പുതിയ ലൊക്കേഷന്‍ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
- News
കർഷക സമരത്തിന് ഐക്യദാർഢ്യവുമായി എസ്എഫ്ഐ, കർഷകരുടെ സമാന്തര പരേഡിൽ അണിനിരക്കും
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Sports
'രവി ശാസ്ത്രിയാവണം', ടെസ്റ്റില്‍ ഓപ്പണറോ? എന്തിനും തയ്യാറെന്നു വാഷിങ്ടണ്‍ സുന്ദര്‍
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ജനുവരിയില്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
ദിവസങ്ങള്‍ക്ക് മുന്നെയാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കുന്നത്. വൈകാതെ തന്നെ ഫോര്‍ച്യൂണറിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെയും വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

തായ്ലാന്ഡില് അടുത്തിടെയാണ് പുതിയ പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ നിരവധി മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്. അനൗദ്യോഗികമായി ചില ഡീലര്‍മാര്‍ വാഹനത്തിനായുള്ള ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്. 2021-ഓടെ മാത്രമേ വാഹനം വിപണിയില്‍ എത്തുകയുള്ളുവെന്ന് ഇതിനോടകം ടൊയോട്ട സ്ഥിരീകരിച്ചു കഴിഞ്ഞു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2021 ജനുവരി ആദ്യ ആഴ്ചയില്‍ തന്നെ മോഡലിന്റെ ഉത്പാദനം ബ്രാന്‍ഡ് ആരംഭിക്കും.
MOST READ: വിൽപ്പന മാത്രമല്ല നിസാൻ മാഗ്നൈറ്റിന്റെ സർവീസ് സേവനങ്ങളും മികച്ചതാകും

ജനുവരി മൂന്നാം ആഴ്ചയില്‍ വാഹനത്തിന്റെ അവതരണവും നടന്നേക്കുമെന്നാണ് സൂചന. ഫോര്‍ച്യൂണറിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഇതിനകം തന്നെ തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണികളില്‍ ലഭ്യമാണ്.

2015-ല്‍ ലഭിച്ച് ആദ്യ നവീകരണത്തിന് ശേഷം വാഹനത്തിന് ലഭിക്കുന്ന ഒരു അപ്ഡേറ്റ് കൂടിയാണിത്. തായിലാന്‍ഡ് വിപണിയില്‍ എത്തിയ മോഡലിന് സമാനമായിരിക്കും ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന മോഡലും.
MOST READ: മൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കി ഒമേഗ സെയ്കി; ഡെലിവറി വരും വര്‍ഷം

ബ്ലാക്ക് ഫിനീഷിങ്ങില്‍ ഹണികോംമ്പ് ഡിസൈനില്‍ നല്‍കിയിട്ടുള്ള വീതി കുറഞ്ഞ ഗ്രില്ലും വലിയ എയര്ഡാമുമാണ് മുന്നിലെ പ്രധാന ആകര്‍ഷണം. ഡേ ടൈം റണ്ണിങ് ലാമ്പുകളോടുകൂടിയ വീതി കുറഞ്ഞ എല്‍ഇഡി ഹെഡ്ലാമ്പ്, ബ്ലാക്ക് പ്ലാസ്റ്റിക് പ്രതലത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഫോഗ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവ മുന്‍വശത്തെ പുതുമകളാകും.

18 ഇഞ്ച് അലോയ് വീലുകള്‍, ക്രോം വിന്‍ഡോ ലൈന്‍, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, ബ്ലാക്ക് വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, സൈഡ് സ്റ്റെപ്പുകള്‍, പുതുക്കിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, അണ്ടര്‍ബോഡി പ്രൊട്ടക്റ്റിംഗ് സ്കിഡ് പ്ലേറ്റ്, റൂഫ് റെയിലുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.
MOST READ: മോഡലുകൾക്ക് 51,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ഡാറ്റ്സൻ ഇന്ത്യ

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള പുതിയ ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ പുതിയ പതിപ്പിന്റെ സവിശേഷതകളാകും.

ക്ലൈമറ്റ് കണ്ട്രോള്, സ്റ്റിയറിംഗ് വീല്‍ എന്നിവ മുന്‍ മോഡലിലേതിന് സമാനമായി തുടര്‍ന്നേക്കും. 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഓട്ടോമാറ്റിക് ബൂട്ട് ഓപ്പണര്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്ങ് എന്നിവയാണ് മറ്റ് സവിശേഷതകള്‍. മെക്കാനിക്കല്‍ ഫീച്ചറുകളിലാണ് മറ്റൊരു പ്രധാന മാറ്റം വരുന്നത്.
MOST READ: ക്ലാസിക് 350-യില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

2.8 ലിറ്റര്‍ 1GD-FTV ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് 3,400 rpm -ല്‍ 204 bhp കരുത്തും 1,600-2,800 rpm-ല്‍ 500 Nm torque ടോര്‍ക്കും സൃഷ്ടിക്കും. ഈ എഞ്ചിന് ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്സ്.

2.7 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഇന്‍ലൈന്‍ പെട്രോള്‍ എഞ്ചിനും വാഹനത്തില്‍ ഇടംപിടിച്ചേക്കും. ഈ എഞ്ചിന് 167 bhp കരുത്തും 245 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്സ്.

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 29 ലക്ഷം രൂപ മുതല്‍ 36 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. മഹീന്ദ്ര ആള്‍ട്യുറാസ് G4, ഫോര്‍ഡ് എന്‍ഡവര്‍ മോഡലുകളുമായിട്ടാണ് വിപണിയില്‍ മത്സരിക്കുന്നത്.