Just In
- 40 min ago
കോമ്പസ് ഫെയ്സ്ലിഫ്റ്റിന്റെ ഡെലിവറിയും, ടെസ്റ്റ് ഡ്രൈവും ആരംഭിക്കാനൊരുങ്ങി ജീപ്പ്
- 41 min ago
നിസാൻ മാഗ്നൈറ്റിന് വെല്ലുവിളിയായി കിഗർ കോംപാക്ട് എസ്യുവി അവതരിപ്പിച്ച് റെനോ
- 2 hrs ago
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- 2 hrs ago
മെക്സിക്കൻ വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി ഹീറോ
Don't Miss
- Movies
ആറാട്ടിൽ മോഹൻലാലിന്റെ അച്ഛനാകുന്നത് എവർഗ്രീൻ നായകൻ, 39 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
- News
കെസിയെ വിളിച്ചിട്ടുണ്ട്; വിവാദത്തിന് മറുപടിയുമായി മന്ത്രി സുധാകരന്
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Lifestyle
മിഥുനം രാശി: സാമ്പത്തികം ശ്രദ്ധിക്കേണ്ട വര്‍ഷം മുന്നില്‍
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫോര്‍ച്യൂണര്‍ ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം വൈകുമെന്ന് ടൊയോട്ട
ഏതാനും പുതിയ മോഡലുകളെയും ഫെയ്സ്ലിഫ്റ്റ് പതിപ്പുകളെയും വിപണിയില്‍ അവതരിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട.

മാരുതി സുസുക്കി വിറ്റാര ബ്രെസയെ അടിസ്ഥാനമാക്കി അര്‍ബന്‍ ക്രൂയിസര്‍ എന്നൊരു കോംപാക്ട് എസ്യുവിയെ ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ഇന്നോവ ക്രിസ്റ്റയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് നവംബര്‍ രണ്ടാം വാരത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

അതിനൊപ്പം തന്നെ ഫോര്‍ച്യൂണറിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെയും വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. തായ്ലാന്ഡില് അടുത്തിടെ പുതിയ പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ നിരവധി മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്.
MOST READ: ശ്രേണിയിലെ നിരവധി പുതിയ ഫീച്ചറുകളുമായി ഹ്യുണ്ടായി i20; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ഇടയ്ക്ക് പുറത്തുവന്നിരുന്നു. മഹീന്ദ്ര ആള്‍ട്യുറാസ് G4, ഫോര്‍ഡ് എന്‍ഡവര്‍ മോഡലുകളുമായിട്ടാണ് വിപണിയില്‍ മത്സരിക്കുന്നത്. ഈ മോഡലുകള്‍ എല്ലാം തന്നെ നവീകരിച്ച് വിപണിയില്‍ എത്തുകയും ചെയ്തു.

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഉത്സവ സീസണോടെ പുതിയ പതിപ്പ് വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഫോര്‍ച്യൂണറിന്റെ അരങ്ങേറ്റം വൈകുമെന്നാണ് സൂചന.
MOST READ: കൊടുങ്ങല്ലൂർ സ്വദേശിയുടെ കരവിരുതിലൊരുങ്ങിയ ഇലക്ട്രിക് ബൈക്ക്

2021 ഫെബ്രുവരിയോടെ മാത്രമേ ഫെയ്സ്ലിഫ്റ്റ് പതിപ്പ് വിപണിയില്‍ എത്തുകയുള്ളു. 2015-ല്‍ ലഭിച്ച് ആദ്യ നവീകരണത്തിന് ശേഷം വാഹനത്തിന് ലഭിക്കുന്ന ഒരു അപ്ഡേറ്റ് കൂടിയാണിത്.

തായ്ലാന്ഡ് വിപണിയില്‍ അവതരിപ്പിച്ച് മോഡലിനോട് സാമ്യം പുലര്‍ത്തുന്നതാണ്. ബ്ലാക്ക് ഫിനീഷിങ്ങില്‍ ഹണികോംമ്പ് ഡിസൈനില്‍ നല്‍കിയിട്ടുള്ള വീതി കുറഞ്ഞ ഗ്രില്ലും വലിയ എയര്ഡാമുമാണ് മുന്നിലെ പ്രധാന ആകര്‍ഷണം.
MOST READ: ആപ്പെ ഇ-സിറ്റി തിരുവനന്തപുരത്തും, കോഴിക്കോടും വില്‍പ്പനയ്ക്കെത്തിച്ച് പിയാജിയോ

ഡേ ടൈം റണ്ണിങ് ലാമ്പുകളോടുകൂടിയ വീതി കുറഞ്ഞ എല്‍ഇഡി ഹെഡ്ലാമ്പ്, ബ്ലാക്ക് പ്ലാസ്റ്റിക് പ്രതലത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഫോഗ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവ മുന്‍വശത്തെ പുതുമകളാകും.

18 ഇഞ്ച് അലോയ് വീലുകള്‍, ക്രോം വിന്‍ഡോ ലൈന്‍, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, ബ്ലാക്ക് വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, സൈഡ് സ്റ്റെപ്പുകള്‍, പുതുക്കിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, അണ്ടര്‍ബോഡി പ്രൊട്ടക്റ്റിംഗ് സ്കിഡ് പ്ലേറ്റ്, റൂഫ് റെയിലുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.
MOST READ: വിടപറയാൻ ഒരുങ്ങി എക്സെന്റ്; വെബ്സൈറ്റിൽ നിന്നും പിൻവലിച്ച് ഹ്യുണ്ടായി

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. തായ് സ്പെക്കിനോട് സാമ്യമുള്ള അകത്തളം തന്നെയാകും ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന മോഡലിനും ലഭിക്കുക എന്നാണ് സൂചന. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള പുതിയ ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ പുതുമയാണ്.

ക്ലൈമറ്റ് കണ്ട്രോള്, സ്റ്റിയറിംഗ് വീല്‍ എന്നിവ മുന്‍ മോഡലിലേതിന് സമാനമായി തുടര്‍ന്നേക്കും. 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഓട്ടോമാറ്റിക് ബൂട്ട് ഓപ്പണര്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്ങ് എന്നിവയാണ് മറ്റ് സവിശേഷതകള്‍. മെക്കാനിക്കല്‍ ഫീച്ചറുകളിലാണ് മറ്റൊരു പ്രധാന മാറ്റം വരുന്നത്.

2.8 ലിറ്റര്‍ 1GD-FTV ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് 3,400 rpm -ല്‍ 204 bhp കരുത്തും 1,600-2,800 rpm-ല്‍ 500 Nm torque ടോര്‍ക്കും സൃഷ്ടിക്കും. ഈ എഞ്ചിന് ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്സ്.

2.7 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഇന്‍ലൈന്‍ പെട്രോള്‍ എഞ്ചിനും വാഹനത്തില്‍ ഇടംപിടിച്ചേക്കും. ഈ എഞ്ചിന് 167 bhp കരുത്തും 245 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്സ്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2021 ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്സ്ലിഫ്റ്റ് പതിപ്പിന് ഏകദേശം 29 ലക്ഷം രൂപ മുതല്‍ 36 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.