2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; മൈലേജിന്റ കാര്യത്തിൽ മുമ്പത്തേതിനേക്കാൾ കേമൻ

ഏതാനും മാസങ്ങൾക്ക് മുമ്പ് തായ്‌ലൻഡിൽ പുറത്തിറങ്ങിയ ടൊയോട്ട ഫെയ്‌സ്‌ലിഫ്റ്റ് ഫോർച്യൂണർ ഇന്ത്യൻ വിപണിയിലേക്കും ഉടൻ തന്നെ എത്തും. ഫുൾ സൈസ് എസ്‌യുവി ശ്രേണിയിലെ മിന്നും താരമായ എസ്‌യുവി മുഖംമിനുക്കലിൽ പുറംമോടിയിലും അകത്തളത്തും നിരവധി മാറ്റങ്ങളാണ് പരിചയപ്പെടുത്തുന്നത്.

2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; മൈലേജിന്റ കാര്യത്തിൽ മുമ്പത്തേതിനേക്കാൾ കേമൻ

204 bhp കരുത്തിൽ 500 Nm torque ഉത്പാദിപ്പിക്കുന്ന 2.8 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ വലിയ വാട്ടർ-കൂൾഡ് ബോൾ ബെയറിംഗ് ടർബോ യൂണിറ്റ് സംവിധാനവും ഇത്തവണ അവതരിപ്പിതരിപ്പിക്കുന്നുണ്ട്.

2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; മൈലേജിന്റ കാര്യത്തിൽ മുമ്പത്തേതിനേക്കാൾ കേമൻ

ടൊയോട്ട ഫോർച്യൂണറിന്റെ ഇന്ധന ഉപഭോഗം 11.6 ശതമാനം കുറച്ചതായും ഇത് ഇന്ത്യയിലെത്തുമ്പോഴും അതേപടി നിലനിർത്തുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഇത് 7.6 ലിറ്ററിൽ 100 കിലോമീറ്റർ മൈലേജ് നൽകാൻ ശേഷിയുള്ളതാകും.

MOST READ: 2020 ഹോണ്ട സിറ്റി RS i-MMD ഹൈബ്രിഡ് പതിപ്പിന്റെ ആഗോള അരങ്ങേറ്റം ഈ വര്‍ഷം

2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; മൈലേജിന്റ കാര്യത്തിൽ മുമ്പത്തേതിനേക്കാൾ കേമൻ

അതേസമയം സിറ്റി ഡ്രൈവ് സാഹചര്യങ്ങളിൽ ഇത് 9.1 ലിറ്ററിന് 100 കിലോമീറ്ററാകും. കൂടാതെ പുതിയ സവിശേഷതകളും സാങ്കേതികവിദ്യകളും മറ്റ് വിപണികളിലെന്നപോലെ പാക്കേജിന്റെ ഭാഗമാണ്.

2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; മൈലേജിന്റ കാര്യത്തിൽ മുമ്പത്തേതിനേക്കാൾ കേമൻ

മുൻവശത്ത് കട്ടിയുള്ള ക്രോം ചുറ്റുപാടുകളുള്ള പുനർരൂപകൽപ്പന ചെയ്ത കറുത്ത ഗ്രിൽ, പുനർ‌നിർമിച്ച ബൈ എൽഇഡി ഹെഡ്‌ലാമ്പുകൾ, എയർ ഇൻ‌ലെറ്റിനായി പുതിയ രൂപകൽപ്പനയുള്ള പുതുക്കിയ ബമ്പർ എന്നിവയാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ മുൻവശത്ത് ഇടംപിടിച്ചിരിക്കുന്നത്.

MOST READ: നെക്സോൺ ഇലക്‌ട്രിക്കിന്റെ 1000 യൂണിറ്റുകൾ നിർമിച്ച് ടാറ്റ, വിപണി വിഹിതം 62 ശതമാനം

2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; മൈലേജിന്റ കാര്യത്തിൽ മുമ്പത്തേതിനേക്കാൾ കേമൻ

മറ്റ് നവീകരണങ്ങളിൽ കൂടുതൽ പ്രമുഖമായ സിൽവർ-ഫിനിഷ്ഡ് സ്കിഡ് പ്ലേറ്റും ഉയർന്ന വേരിയന്റിൽ ക്രൂസേഡിൽ 3D എൽഇഡി ടെയിൽ ലാമ്പുകളും 18 ഇഞ്ച് അലോയ് വീലുകളും കാണാം. ഫെയ്‌സ്‌ലിഫ്റ്റഡ് ഫോർച്യൂണറിന്റെ ലെജൻഡർ പതിപ്പ് അതേപടി ഇന്ത്യയിലും വാഗ്‌ദാനം ചെയ്യാനാണ് സാധ്യത.

2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; മൈലേജിന്റ കാര്യത്തിൽ മുമ്പത്തേതിനേക്കാൾ കേമൻ

പുതിയ ഫോണ്ടുകളുള്ള പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്റ്റിയറിംഗ് ആംഗിൾ കാണിക്കുന്ന എംഐഡി, പ്രീമിയം സാറ്റിൻ ഫിനിഷ്, ഡാർക്ക് ഗ്രേ ഫാബ്രിക് സീറ്റുകൾ, ക്രൂസേഡ് ട്രിമിലെ കറുപ്പ് അല്ലെങ്കിൽ ബീജ് ലെതർ അപ്ഹോൾസ്റ്ററി എന്നിവ ക്യാബിനെ പുതുമയുള്ളതാക്കുന്നു. എന്നാൽ തായ്‌ലൻഡ് മോഡലിനെ അപേക്ഷിച്ച് എസ്‌യുവിയുടെ അകത്തളത്തിൽ അൽപ്പം മാറ്റമുണ്ടാകാം എന്നത് ശ്രദ്ധേയമാണ്.

MOST READ: ഇഗ്നിസിന് ആക്സസറീസ് പാക്കേജ് അവതരിപ്പിച്ച് മാരുതി

2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; മൈലേജിന്റ കാര്യത്തിൽ മുമ്പത്തേതിനേക്കാൾ കേമൻ

സ്റ്റാൻഡേർഡായി ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മെച്ചപ്പെട്ട വോയ്‌സ് കമാൻഡ്, ടൊയോട്ട സേഫ്റ്റി സെൻസ് സവിശേഷതകളുടെ ഒരു നീണ്ട പട്ടിക തന്നെയാണ് വാഹനത്തിൽ ടൊയോട്ട ഒരുക്കിയിരിക്കുന്നത്.

2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; മൈലേജിന്റ കാര്യത്തിൽ മുമ്പത്തേതിനേക്കാൾ കേമൻ

ഇതിന് ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, രാത്രികാല കാൽനടയാത്രക്കാരെ കണ്ടെത്തുന്നതിനുള്ള ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയവയും മിനുങ്ങിയെത്തുന്ന ഫോർച്യൂണറിന് ലഭിക്കുന്നു. ഉത്സവ സീസണോടു കൂടി ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചേക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Fortuner Facelift To Deliver 12 Percent More Fuel Efficiency. Read in Malayalam
Story first published: Wednesday, August 19, 2020, 11:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X