മുഖംമിനുക്കി ടൊയോട്ട ഫോർച്യൂണർ എത്തുന്നു, സ്പൈ ചിത്രങ്ങൾ കാണാം

ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിലെ താരമായ ടൊയോട്ട ഫോർച്യൂണർ ഒരു മുഖംമിനുക്കലിന് തയാറെടുക്കുകയാണ്. ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഇനിയും വൈകുമെങ്കിലും അന്താരാഷ്‌ട്ര വിപണികളിൽ അരങ്ങേറ്റത്തിന് ഒരുങ്ങി കഴിഞ്ഞതായാണ് സൂചന.

മുഖംമിനുക്കി ടൊയോട്ട ഫോർച്യൂണർ എത്തുന്നു, സ്പൈ ചിത്രങ്ങൾ കാണാം

ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ആദ്യ ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്. അതിൽ ടൊയോട്ടയുടെ ജനപ്രിയ എസ്‌യുവിയുടെ മിഡ് സൈക്കിൾ പരിഷ്ക്കരണത്തിൽ എന്തെല്ലാം പ്രതീക്ഷിക്കാമെന്ന സൂചന ലഭിക്കുന്നു.

മുഖംമിനുക്കി ടൊയോട്ട ഫോർച്യൂണർ എത്തുന്നു, സ്പൈ ചിത്രങ്ങൾ കാണാം

ടൊയോട്ട ഫോർച്യൂണറിന് നിരവധി കോസ്മെറ്റിക് നവീകരണങ്ങൾ ലഭിക്കും. മുൻവശത്തെ ബമ്പറും ഗ്രിൽ രൂപകൽപ്പനയും RAV4, റൈസ് മോഡലുകളുടെ ഡിസൈൻ ഭാഷ്യത്തെ പിന്തുടരും. ഗ്രിൽ വളരെയധികം മെലിഞ്ഞതും ക്രോമിന് പകരം കറുത്ത ബിറ്റുകളുമായിരിക്കും ഉൾപ്പെടുത്തുക. കൂടാതെ ഓരോ കോണിലും ത്രികോണാകൃതിയിലുള്ള ഫോ‌ക്‌സ് എയർ ഇന്റേക്കുകൾ ഉപയോഗിച്ചാണ് ബമ്പർ കൂടുതൽ മെച്ചപ്പെടുത്തി.

മുഖംമിനുക്കി ടൊയോട്ട ഫോർച്യൂണർ എത്തുന്നു, സ്പൈ ചിത്രങ്ങൾ കാണാം

അതോടൊപ്പം ഹെഡ്‌ലാമ്പുകളിലും അല്പം മാറ്റം വരുത്തി. കൂടാതെ പുതിയ എൽഇഡി ഉൾപ്പെടുത്തലുകളും അവതരിപ്പിക്കുന്നു. ബമ്പറിൽ ഗ്ലോസ്സ് ബ്ലാക്ക് സ്‌കിഡ് പ്ലേറ്റും ഇടിപിടിക്കുന്നതോടെ എസ്‌യുവി കൂടുതൽ സ്‌പോർട്ടി ആയി കാണപ്പെടും.

മുഖംമിനുക്കി ടൊയോട്ട ഫോർച്യൂണർ എത്തുന്നു, സ്പൈ ചിത്രങ്ങൾ കാണാം

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിന്റെ പിന്നിൽ സ്റ്റൈലിംഗ് ട്വീക്കുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്റീരിയർ നവീകരണത്തെ കുറിച്ച് ഒരു സൂചനയും ലഭ്യമല്ല. എങ്കിലും മികച്ച ഇൻഫോടെയിൻമെന്റ് സംവിധാനവും ചില ചെറിയ മാറ്റങ്ങളും പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല.

മുഖംമിനുക്കി ടൊയോട്ട ഫോർച്യൂണർ എത്തുന്നു, സ്പൈ ചിത്രങ്ങൾ കാണാം

ടൊയോട്ട ആഗോളതലത്തിൽ ഒന്നിലധികം പെട്രോൾ, ഡീസൽ ഓപ്ഷനുകളോടെയാണ് ഫുൾ-സൈസ് എസ്‌യുവി വിൽക്കുന്നത്. കൂടാതെ വിപണികളെ ആശ്രയിച്ച് ശ്രേണിയിൽ 2.7 ലിറ്റർ, 4.0 ലിറ്റർ പെട്രോൾ എഞ്ചിനുകൾ, 2.4 ലിറ്റർ, 2.8 ലിറ്റർ, 3.0 ലിറ്റർ ഡിസ്‌പ്ലേസ്‌മെന്റുകളുള്ള ഡീസൽ എഞ്ചിനുകളും വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

മുഖംമിനുക്കി ടൊയോട്ട ഫോർച്യൂണർ എത്തുന്നു, സ്പൈ ചിത്രങ്ങൾ കാണാം

ടൊയോട്ടയുടെ നിലവിലെ 2.7 ലിറ്റർ പെട്രോൾ, 2.8 ലിറ്റർ ഡീസൽ എഞ്ചിനുകളുടെ ബിഎസ്-VI കംപ്ലയിന്റ് പതിപ്പുകളുമായി ഫോർച്യൂണർ എസ്‌യുവി ഇന്ത്യയിൽ തുടരാനാണ് സാധ്യത. ആസിയാൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഈ വർഷം അവസാനം ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ആഭ്യന്തര വിപണിയിൽ പ്രവേശിക്കാം.

മുഖംമിനുക്കി ടൊയോട്ട ഫോർച്യൂണർ എത്തുന്നു, സ്പൈ ചിത്രങ്ങൾ കാണാം

ഇന്ത്യൻ വിപണിയിൽ ഫോർച്യൂണറിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട. ഇതിന് അകത്തും പുറത്തും കുറച്ച് മാറ്റങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ 360 ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക്കായി മടക്കാവുന്ന വിംഗ് മിററുകൾ എന്നിവയുൾപ്പെടെയുള്ള പുതിയ സവിശേഷതകളും വാഗ്‌ദാനം ചെയ്യും.

മുഖംമിനുക്കി ടൊയോട്ട ഫോർച്യൂണർ എത്തുന്നു, സ്പൈ ചിത്രങ്ങൾ കാണാം

പരിഷ്ക്കരിച്ച ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിന് ഫോർഡ് എൻ‌ഡോവർ, ഇസൂസു MU-X എന്നിവയും മറ്റ് മോണോകോക്ക് എസ്‌യുവികളായ ഫോക്‌സ്‌വാഗൺ ടിഗുവാൻ, ഹോണ്ട CR-V, സ്കോഡ കോഡിയാക് എന്നിവയുമാണ് ഇന്ത്യൻ വിപണിയിലെ പ്രധാന മത്സരം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Fortuner SUV facelift spied. Read in Malayalam
Story first published: Wednesday, April 8, 2020, 17:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X