ലിമിറ്റഡ് എഡിഷൻ മോഡലുമായി ഫോച്യൂണർ എത്തുന്നു, ടീസർ വീഡിയോ കാണാം

ഫുൾ സൈസ് എസ്‌യുവി ശ്രേണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫോർച്യൂണറിന് ഒരു ലിമിറ്റഡ് എഡിഷൻ മോഡൽ സമ്മാനിക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട.

ടൊയോട്ട കിർലോസ്കർ മോട്ടോർ സെയിൽസ് ആൻഡ് സർവീസ് സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതിന്റെ ഭാഗമായി ഒരു ടീസർ വീഡിയോയും കമ്പനി ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്.

ലിമിറ്റഡ് എഡിഷൻ മോഡലുമായി ഫോച്യൂണർ എത്തുന്നു, ടീസർ വീഡിയോ കാണാം

ഇന്ത്യയിലെ ടൊയോട്ടയുടെ നട്ടെല്ലാണ് ഫോർച്യൂണറും ഇന്നോവ ക്രിസ്റ്റയും. ഫോർച്യൂണർ ഇപ്പോൾ അതിന്റെ രണ്ടാം തലമുറ ആവർത്തനത്തിലാണ് വിൽപ്പനക്ക് എത്തുന്നത്. എന്നാൽ അടുത്തിടെ അന്താരാഷ്ട്ര വിപണിയിൽ ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ജാപ്പനീസ് ബ്രാൻഡ് അവതരിപ്പിച്ചിരുന്നു. അതേ മോഡൽ വരും മാസങ്ങളിൽ ഇന്ത്യയിൽ എത്തിക്കും.

MOST READ: ഡിസി രൂപകൽപ്പനയിൽ ആഢംബര എംപിവിയായി മാറി ടാറ്റ വിംഗർ

ലിമിറ്റഡ് എഡിഷൻ മോഡലുമായി ഫോച്യൂണർ എത്തുന്നു, ടീസർ വീഡിയോ കാണാം

എന്നിരുന്നാലും നിലവിലെ മോഡൽ മികച്ചതാക്കാൻ കമ്പനി ഉടൻ തന്നെ ഒരു ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കും. അത് ചില TRD കോസ്മെറ്റിക് നവീകരണങ്ങളും ഒരുപക്ഷേ അധിക സവിശേഷതകളും പരിചയപ്പെടുത്തിയേക്കും എന്നാണ് സൂചന.

ലിമിറ്റഡ് എഡിഷൻ മോഡലുമായി ഫോച്യൂണർ എത്തുന്നു, ടീസർ വീഡിയോ കാണാം

ഫോർഡ് എൻ‌ഡവർ, മഹീന്ദ്ര ആൾട്യുറാസ് G4 എന്നിവപോലുള്ള മികച്ച മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ടൊയോട്ട ഫോർച്യൂണറിന്റെ ആകർഷണം നിലനിർത്താൻ പരിഷ്ക്കരിച്ച സവിശേഷതകളുടെ പട്ടിക സഹായിക്കും.

MOST READ: പരീക്ഷണയോട്ടം തുടർന്ന് ഗ്രാവിറ്റാസ് എസ്‌യുവി, വിപണിയിലേക്ക് അടുത്ത വർഷം

ലിമിറ്റഡ് എഡിഷൻ മോഡലുമായി ഫോച്യൂണർ എത്തുന്നു, ടീസർ വീഡിയോ കാണാം

എസ്‌യുവിയുടെ വരാനിരിക്കുന്ന ലിമിറ്റഡ് എഡിഷൻ 360 ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക്കായി മടക്കാവുന്ന റിയർ‌വ്യു മിറർ തുടങ്ങിയ ഫീച്ചറുകൾ പരിചയപ്പെടുത്തിയേക്കാം.

ലിമിറ്റഡ് എഡിഷൻ മോഡലുമായി ഫോച്യൂണർ എത്തുന്നു, ടീസർ വീഡിയോ കാണാം

ടൊയോട്ട ഫോർച്യൂണറിന്റെ ലിമിറ്റഡ് എഡിഷന്റെ പുറംമോടിയിൽ TRD ബ്രാൻഡഡ് ഗ്രില്ലും പരിഷ്ക്കരിച്ച ബമ്പറും ഇടംപിടിക്കും. തീർച്ചയായും ഈ കൂട്ടിച്ചേർക്കലുകൾ ഉയർന്ന വിലയിലേക്ക് നയിക്കും. എന്നിരുന്നാലും അധിക കിറ്റിന്റെ പ്രാധാന്യവും ജനപ്രീതിയും കണക്കിലെടുക്കുമ്പോൾ ഉപഭോക്താക്കളെ തീർച്ചയായും ആകർഷിച്ചേക്കാം.

MOST READ: സ്‌കോഡ കോഡിയാക് എസ്‌യുവിയുടെ അരങ്ങേറ്റം വൈകും; ഭാവിയില്‍ ടര്‍ബോ എഞ്ചിനും

ലിമിറ്റഡ് എഡിഷൻ മോഡലുമായി ഫോച്യൂണർ എത്തുന്നു, ടീസർ വീഡിയോ കാണാം

അതേസമയം ടൊയോട്ട ഫോർച്യൂണർ രണ്ട് ബി‌എസ്‌-VI കംപ്ലയിന്റ് എഞ്ചിൻ ഓപ്ഷനുകളുമായി തെരഞ്ഞെടുക്കാൻ സാധിക്കും. അതിൽ 2.7 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 2.8 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എന്നിവ ഉൾപ്പെടും. രണ്ട് ഓപ്ഷനുകളിൽ ഡീസലിന് മാത്രമേ 4×4 ഓപ്ഷണൽ ലഭിക്കൂ.

ലിമിറ്റഡ് എഡിഷൻ മോഡലുമായി ഫോച്യൂണർ എത്തുന്നു, ടീസർ വീഡിയോ കാണാം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന ദീപാവലിയോട് അനുബന്ധിച്ചുള്ള ഉത്സവ സീസണിൽ പുതിയ ഫോർച്യൂണറിനെ ടൊയോട്ട അവതരിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. അതുമല്ലെങ്കിൽ അടുത്ത വർഷം തുടക്തത്തിൽ എസ്‌യുവി ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Fortuner TRD Limited-Edition Officially Teased Launch Soon. Read in Malayalam
Story first published: Thursday, August 6, 2020, 10:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X