ടൊയോട്ട ഹാരിയർ ഇനി ഫ്രണ്ട്‌ലാൻഡർ, ഉടൻ മറ്റ് വിപണികളിലേക്കും

ടൊയോട്ട ഉടൻ തന്നെ ഏറ്റവും പുതുതലമുറ ഹാരിയർ എസ്‌യുവിയെ കൂടുതൽ അന്താരാഷ്ട്ര വിപണികളിൽ അവതരിപ്പിക്കും. ആദ്യം എസ്‌യുവിയുടെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് പതിപ്പ് ചൈനയിലായിരിക്കും കമ്പനി വിൽപ്പനയ്‌ക്കെത്തിക്കുക.

ടൊയോട്ട ഹാരിയർ ഇനി ഫ്രണ്ട്‌ലാൻഡർ, ഉടൻ മറ്റ് വിപണികളിലേക്കും

ഇത് ടൊയോട്ട ഫ്രണ്ട്‌ലാൻഡർ എന്നായിരിക്കും മറ്റ് അന്താരാഷ്‌ട്ര വിപണികളിൽ അറിയപ്പെടുക. ജി‌എസി-ടൊയോട്ട പങ്കാളിത്തത്തിൽ പുതിയ ടൊയോട്ട ഫ്രണ്ട്‌ലാൻഡർ എസ്‌യുവി ചൈനയിൽ പ്രാദേശികമായി തന്നെയാകും നിർമിക്കുക.

ടൊയോട്ട ഹാരിയർ ഇനി ഫ്രണ്ട്‌ലാൻഡർ, ഉടൻ മറ്റ് വിപണികളിലേക്കും

നിലവിൽ നാലാം തലമുറയിലുള്ള ടൊയോട്ട ഹാരിയർ പുതിയ ടി‌എൻ‌ജി‌എ മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ നാല്-ഡോർ ഹൈ-റൈഡിംഗ് കൂപ്പ് സ്റ്റൈലിംഗും വാഹനത്തിന്റെ പ്രധാന ആകർഷണമാണ്. വിൻഡോ ലൈനുകളും പിന്നിലെ വിൻഡ്‌ഷീൽഡും സൂചിപ്പിക്കുന്നത് യഥാർഥ കൂപ്പെയെയാണ്.

MOST READ: വരും തലമുറ കാറുകൾക്ക് LIDAR സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി വോൾവോ

ടൊയോട്ട ഹാരിയർ ഇനി ഫ്രണ്ട്‌ലാൻഡർ, ഉടൻ മറ്റ് വിപണികളിലേക്കും

അകത്തളത്തിൽ ഫോക്സ് വുഡ്, ലെതർ, അലുമിനിയം എന്നിവയുടെ മിശ്രിതത്തോടുകൂടിയ ഒരു നല്ല ക്യാബിൻ ടൊയോട്ട അണിയിച്ചൊരുക്കിയിരിക്കുന്നു. കൂടാതെ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനും എയർ-കോൺ സിസ്റ്റത്തിനായി ടച്ച് സെൻസിറ്റീവ് നിയന്ത്രണങ്ങളും ഉൾപ്പെടെ നിരവധി സവിശേഷതകൾ ക്രോസ്ഓവർ എസ്‌യുവിക്ക് ലഭിക്കും.

ടൊയോട്ട ഹാരിയർ ഇനി ഫ്രണ്ട്‌ലാൻഡർ, ഉടൻ മറ്റ് വിപണികളിലേക്കും

പുതിയ ടൊയോട്ട ഫ്രണ്ട്‌ലാൻഡറിലെ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ കൂടുതൽ പരമ്പരാഗത യൂണിറ്റാണ്. വലിയ കളറിലുള്ള എംഐഡിയുടെ ഇരുവശത്തും ഇരട്ട ഡയലുകൾ ഇടംപിടിച്ചിരിക്കുന്നു.

MOST READ: കിക്‌സ് ഇനി വേറെ ലെവൽ, ഫീച്ചറുകൾ പരിചയപ്പെടുത്തി നിസാൻ

ടൊയോട്ട ഹാരിയർ ഇനി ഫ്രണ്ട്‌ലാൻഡർ, ഉടൻ മറ്റ് വിപണികളിലേക്കും

ടൊയോട്ട ഫ്രണ്ട്‌ലാണ്ടർ ഹാരിയറിന്റെ അതേ എഞ്ചിൻ ഓപ്ഷനുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 2.0 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷനും 2.5 ലിറ്റർ പെട്രോൾ യൂണിറ്റും ഉൾപ്പെടുന്നു.

ടൊയോട്ട ഹാരിയർ ഇനി ഫ്രണ്ട്‌ലാൻഡർ, ഉടൻ മറ്റ് വിപണികളിലേക്കും

ആദ്യത്തെ നാല് സിലിണ്ടർ എഞ്ചിൻ 171 bhp കരുത്തും 207 Nm torque ഉത്പാദിപ്പിക്കുന്ന യൂണിറ്റ് സിവിടി ഗിയർബോക്‌സിലേക്കാണ് ജോടിയാക്കിരിക്കുന്നു. അതേസമയം 2.5 ലിറ്റർ ഹൈബ്രിഡ് പതിപ്പിന് 218 bhp പവർ സൃഷ്‌ടിക്കാൻ സാധിക്കും.

MOST READ: വാഹനം ഇനി വിരല്‍ത്തുമ്പില്‍; ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് മഹീന്ദ്ര

ടൊയോട്ട ഹാരിയർ ഇനി ഫ്രണ്ട്‌ലാൻഡർ, ഉടൻ മറ്റ് വിപണികളിലേക്കും

ഫോർ-വീൽ ഡ്രൈവ് മോഡലുകൾക്ക് റിയർ ആക്‌സിലിനെ ശക്തിപ്പെടുത്തുന്ന 40 കിലോവാട്ട് അധിക ഇലക്ട്രിക് മോട്ടോർ ലഭിക്കുന്നുണ്ട്. ഇത് വെൽഫയർ എംപിവിക്ക് സമാനമായ വെർച്വൽ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം നൽകുന്നു.

ടൊയോട്ട ഹാരിയർ ഇനി ഫ്രണ്ട്‌ലാൻഡർ, ഉടൻ മറ്റ് വിപണികളിലേക്കും

ചൈനയ്‌ക്കൊപ്പം ടൊയോട്ട ഫ്രണ്ട്ലാൻഡറിനെ മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക തുടങ്ങിയ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വിപണികളിലാകും ജാപ്പനീസ് ബ്രാൻഡ് അവതരിപ്പിക്കുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഹാരിയറോ ഫ്രണ്ട്ലാൻഡറോ നമ്മുടെ വിപണിയിൽ എത്തിയേക്കില്ല. എന്നിരുന്നാലും ഈ വർഷാവസാനം കമ്പനി അർബൻ ക്രൂയിസർ കോംപാക്‌ട് എസ്‌യുവി അവതരിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Harrier SUV likely to be called Frontlander. Read in Malayalam
Story first published: Saturday, May 9, 2020, 13:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X