Just In
- 13 min ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 2 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 2 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 3 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
Don't Miss
- Lifestyle വൈഡ് ലെഗ് ജീന്‍സ് മുതല്‍ ബഗെറ്റ് ബാഗ് വരെ; ജെന്‍ Z ആഗ്രഹിക്കുന്ന ഫാഷന്‍ എസന്‍ഷ്യലുകള്‍ ഇവയാണ്
- Movies റസിയക്കാണോ പ്രാധാന്യമെന്ന് കാവ്യക്ക് സംശയം; എന്നെ വിളിച്ചു; ദിലീപ് ഇങ്ങോട്ട് ആവശ്യപ്പെട്ട റോൾ; കമൽ
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിച്ച് ടൊയോട്ട
2020 ജൂലൈ മുതല്‍ വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. എത്ര രൂപയാണ് വര്‍ധിപ്പിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ വര്‍ധിപ്പിച്ച വില വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തി. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും പുതുക്കിയ വിലയാണ് നല്‍കിയിരിക്കുന്നത്. ഏകദേശം 4 ലക്ഷം രൂപയാണ് വെല്‍ഫയറിന്റെ വിലയില്‍ വരുത്തിയിരിക്കുന്ന വര്‍ധനവ്.
79.50 ലക്ഷം രൂപയില്‍ വിപണിയില്‍ എത്തിയിരുന്ന മോഡലിന് ഇനി ഉപഭോക്താക്കള്‍ 83.50 ലക്ഷം രൂപ നല്‍കണം. 1.14 ലക്ഷം രൂപയുടെ വര്‍ധനവാണ് കാമ്രി ഹൈബ്രിഡിന്റെ വിലയില്‍ ഉണ്ടാിരിക്കുന്നത്.
MOST RAED: ഇലക്ട്രിക് ശ്രേണിയിൽ ചുവടുറപ്പിക്കാൻ നിസാൻ, ആര്യ ജൂലൈ 15-ന് അരങ്ങേറ്റം കുറിക്കും
ഇതോടെ 37.88 ലക്ഷം രൂപയ്ക്ക് വിപണിയില്‍ എത്തിയിരുന്ന മോഡലിന് ഉപഭോക്താക്കള്‍ ഇനി 39.02 ലക്ഷം രൂപ മുടക്കണം. കറന്‍സി എക്സ്ചേഞ്ച് റേറ്റിലുണ്ടായ വ്യതിയാനമാണ് വില കൂട്ടാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയത് എന്ന് ടൊയോട്ട നല്കുന്ന വിശദീകരണം.
ഈ വര്‍ഷം ഫെബ്രുവരി മാസത്തിലാണ് നിര്‍മാതാക്കള്‍ തങ്ങളുടെ ആഢംബര വെല്‍ഫയറിനെ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചത്. ആറ് സീറ്റര്‍ എക്സിക്യൂട്ടീവ് ലോഞ്ച് വകഭേദത്തിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.
MOST RAED: സുസുക്കി ജിംനിയുടെ റിമോട്ട് കൺട്രോൾ കാർ അവതരിപ്പിച്ച് ഷവോമി
ഭാവിയില്‍ ഇതിന്റെ ഏഴ്, എട്ട് സീറ്റര്‍ മോഡലുകളെയും അവതരിപ്പിച്ചേക്കാം. അടുത്തിടെയാണ് ടൊയോട്ട ബിഎസ് VI എഞ്ചിന് കരുത്തില്‍ കാമ്രി വിപണിയില്‍ എത്തിക്കുന്നത്. 37.88 ലക്ഷം രൂപയാണ് മോഡലിന്റെ എക്സ്ഷോറും വില.
2.5 ലിറ്റര്‍ ഹൈബ്രിഡ് പവര്‍ട്രെയിനാണ് പുതിയ ഭാരത് സ്റ്റേജ് VI എമിഷന്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നവീകരിച്ചത്. ഒരു ഇലക്ട്രിക് മോട്ടോറുമായി ഇണചേര്‍ന്ന പെട്രോള്‍ യൂണിറ്റ് അടങ്ങുന്നതാണ് എഞ്ചിന് സജ്ജീകരണം.
MOST RAED: പുതിയ എംപിവിയുമായി ടാറ്റ; എതിരാളി മാരുതി എര്‍ട്ടിഗ
പെട്രോള്‍ എഞ്ചിന് 176 bhp കരുത്തും 221 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇലക്ട്രിക് മോട്ടോര്‍ 118 bhp കരുത്തും 202 Nm torque ഉം സൃഷ്ടിക്കുന്നു. 4,935 mm നീളവും 1,850 mm വീതിയും 1,935 mm ഉയരവുമുള്ള എംപിവിയാണ് വെല്‍ഫയര്‍.
ഇന്ത്യയിലെ ആഢംബര വാഹനങ്ങളുടെ ശ്രേണിയില്‍ എത്തുന്ന വെല്‍ഫയര്‍ മെഴ്സിഡീസ് ബെന്‍സ് V-ക്ലാസുമായാണ് മത്സരിക്കുന്നത്. മികച്ച യാത്രാ സുഖമാണ് വാഹനത്തിന്റെ മുഖമുദ്ര. സ്പോര്‍ട്ടി ഭാവത്തില്‍ ബോക്സി ഡിസൈനിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.
രണ്ടായി വിഭജിച്ച എല്‍ഇഡി ക്ലസ്റ്റര്‍, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ക്രോം ലൈനുകളോട് കൂടിയ ബമ്പര്‍, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ക്രോമിന്റെ ധാരാളിത്തമുള്ള വലിപ്പമേറിയ ഗ്രില്‍, 17 ഇഞ്ച് അലോയി വീലുകള്‍ എന്നിവയാണ് വെല്‍ഫയറിന്റെ പ്രീമിയം ലുക്ക് വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍.
ബ്ലാക്ക്-വുഡന്‍ ഫിനീഷിലാണ് വെല്‍ഫെയറിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. 7.0 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന് സീറ്റ് യാത്രക്കാര്‍ക്കായി 10.2 ഇഞ്ച് സ്ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ് വീല്‍ എന്നിവയാണ് അകത്തളത്തിലെ സവിശേഷതകള്‍.
സുരക്ഷയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ ആഢംബര വാഹനം. ഏഴ് എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്ട്രോള്, ടൊയോട്ടയുടെ വിഡിഐഎം (വെഹിക്കിള്‍ ഡൈനാമിക്സ് ഇന്റഗ്രേറ്റഡ് മാനേജ്മെന്റ്), ടയര്‍ പ്രഷര്‍ മോണിറ്റര്‍ എന്നിവയും ലഭ്യമാകും.
രണ്ട് ഇലക്ട്രിക്ക് മോട്ടോറുകളുമായി ജോടിയാക്കിയ 2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വെല്‍ഫയറിന് കരുത്തേകുന്നത്. 2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 4,700 rpm-ല്‍ 115 bhp കരുത്തും 2,800-4,000 rpm-ല്‍ 198 Nm torque ഉം ഉത്പാദിപ്പിക്കുന്നു.
ഒരു ഇലക്ട്രോണിക് ഫോര്‍വീല്‍ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന വാഹനത്തിന്റെ ഫ്രണ്ട് ആക്സിലിലെ ഇലക്ട്രിക്ക് മോട്ടോര്‍ 4,800 rpm-ല്‍ 115 കിലോവാട്ട് വൈദ്യുതി സൃഷ്ടിക്കുമ്പോള്‍ പിന്നിലുള്ള മോട്ടോര്‍ 50 കിലോവാട്ട് 4,608 rpm-ല്‍ ഉത്പാദിപ്പിക്കുന്നു. 16.35 കിലോമീറ്റര്‍ മൈലേജും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.