ഇനി പ്രാദേശികവൽക്കരിക്കാം, 2022 മുതൽ ഹൈബ്രിഡ് കാറുകൾ ഇന്ത്യയിൽ നിർമിക്കാൻ ടൊയോട്ട

ഹൈബ്രിഡ് കാറുകൾ 2022 മുതൽ ഇന്ത്യയിൽ നിർമിക്കാനൊരുങ്ങി ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. രാജ്യത്ത് പ്രാദേശികമായി ഹൈബ്രിഡ് കാറുകൾ ഉത്പാദിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തങ്ങളുടെ പദ്ധതിയെന്ന് കമ്പനി സ്ഥിരീകരിച്ചു.

ഇനി പ്രാദേശികവൽക്കരിക്കാം, 2022 മുതൽ ഹൈബ്രിഡ് കാറുകൾ ഇന്ത്യയിൽ നിർമിക്കാൻ ടൊയോട്ട

പ്രാദേശികമായി ഒത്തുചേർന്ന ഹൈബ്രിഡ് വാഹനങ്ങളുടെ ഉത്പാദനം മാത്രമല്ല വിൽപ്പനയും ടൊയോട്ടയുടെ പദ്ധതിയിലുണ്ട്. പ്രാദേശികവൽക്കരണത്തിലൂടെ ഈ വാഹനങ്ങൾക്ക് ആക്രമണാത്മകമായി വില നിർണയിക്കാൻ ബ്രാൻഡിനെ സഹായിക്കും. അതോടൊപ്പം ടൊയോട്ടയിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കും.

ഇനി പ്രാദേശികവൽക്കരിക്കാം, 2022 മുതൽ ഹൈബ്രിഡ് കാറുകൾ ഇന്ത്യയിൽ നിർമിക്കാൻ ടൊയോട്ട

കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് വാഹന വ്യവസായം പൂർണമായും പ്രതിസന്ധിയിലാണ്. മിക്ക നിർമാതാക്കളും തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഉത്പാദനം നിർത്തി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണിനോട് സഹകരിക്കുകയാണ്.

MOST READ: ചരിത്രത്തിലേക്ക് മിത്സുബിഷി, ഇന്ത്യയിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങുന്നതായി സൂചന

ഇനി പ്രാദേശികവൽക്കരിക്കാം, 2022 മുതൽ ഹൈബ്രിഡ് കാറുകൾ ഇന്ത്യയിൽ നിർമിക്കാൻ ടൊയോട്ട

തൽഫലമായി ടൊയോട്ട കിർലോസ്‌കർ മോട്ടോർസ് ഉൾപ്പെടെയുള്ള മിക്ക കമ്പനികളും വരും വർഷങ്ങളിൽ തങ്ങൾ നടപ്പാക്കാനിരുന്ന തന്ത്രങ്ങൾ പുനർചിന്ത നടത്തുകയാണ്. വരും വർഷങ്ങളിൽ ബ്രാൻഡ് ഹൈബ്രിഡ് കാറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോർ വൈസ് ചെയർമാൻ വിക്രം കിർലോസ്‌കർ മാധ്യമങ്ങളോട് പറഞ്ഞു.

ഇനി പ്രാദേശികവൽക്കരിക്കാം, 2022 മുതൽ ഹൈബ്രിഡ് കാറുകൾ ഇന്ത്യയിൽ നിർമിക്കാൻ ടൊയോട്ട

ഭാവിയിൽ കമ്പനിയുടെ ശ്രേണിയിൽ നിന്ന് ഹൈബ്രിഡ് ഇതര ചെറിയ കാറുകൾ വിപണിയിൽ എത്തിക്കാൻ പദ്ധയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്നോവ ക്രിസ്റ്റയും ഫോർച്യൂണറും ഇന്ത്യൻ വിപണിയിൽ കമ്പനിയുടെ ഏറ്റവും മികച്ച വിൽപ്പനക്കാരാണ്. ഇവയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കമ്പനിക്ക് താൽപര്യം.

MOST READ: ഇന്ത്യൻ വിപണിയോട് ടാറ്റാ പറഞ്ഞ് നാനോയും സഫാരി സ്റ്റോമും

ഇനി പ്രാദേശികവൽക്കരിക്കാം, 2022 മുതൽ ഹൈബ്രിഡ് കാറുകൾ ഇന്ത്യയിൽ നിർമിക്കാൻ ടൊയോട്ട

ടൊയോട്ടയുടെ ഹൈബ്രിഡ് നിരയിൽ പൂർണ ഹൈബ്രിഡ് അല്ലെങ്കിൽ പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങളാണുള്ളത്. ഈ വാഹനങ്ങളിൽ ഒരു വലിയ ബാറ്ററി അല്ലെങ്കിൽ ഫ്യുവൽ സെൽ അല്ലെങ്കിൽ ഇലക്‌ട്രിക് മോട്ടോറുകൾ നൽകി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്.

ഇനി പ്രാദേശികവൽക്കരിക്കാം, 2022 മുതൽ ഹൈബ്രിഡ് കാറുകൾ ഇന്ത്യയിൽ നിർമിക്കാൻ ടൊയോട്ട

കൽക്കരി ഉപയോഗിച്ചുള്ള പ്ലാന്റുകൾ രാജ്യത്ത് ഇപ്പോഴും ഉള്ളതിനാൽ കമ്പനിയുടെ ഗവേഷണമനുസരിച്ച് ഹൈബ്രിഡുകൾ ഇലക്‌ട്രിക് വാഹനങ്ങളേക്കാൾ മലിനീകരണം കുറവുള്ളവയാണ് എന്നതിനാൽ ടൊയോട്ട ഇന്ത്യയിൽ ഹൈബ്രിഡ് വാഹനങ്ങൾ അവതരിപ്പിക്കുന്നതിനെയാണ് അനുകൂലിക്കുന്നത്.

MOST READ: ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

ഇനി പ്രാദേശികവൽക്കരിക്കാം, 2022 മുതൽ ഹൈബ്രിഡ് കാറുകൾ ഇന്ത്യയിൽ നിർമിക്കാൻ ടൊയോട്ട

മാരുതി സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള സംയുക്ത പങ്കാളിത്തത്തെ തുടർന്ന് ടൊയോട്ട തങ്ങളുടെ ഹൈബ്രിഡ് സാങ്കേതികവിദ്യ മാരുതിയുമായ പങ്കിടും. രാജ്യത്ത് ഒരു ബാറ്ററി പ്ലാന്റിൽ നിക്ഷേപം നടത്തിയതോടെ വരും വർഷങ്ങളിൽ കമ്പനിയുടെ പദ്ധതികൾ എല്ലാം വ്യക്തമാണ്.

ഇനി പ്രാദേശികവൽക്കരിക്കാം, 2022 മുതൽ ഹൈബ്രിഡ് കാറുകൾ ഇന്ത്യയിൽ നിർമിക്കാൻ ടൊയോട്ട

ഗുജറാത്തിൽ വരാനിരിക്കുന്ന പുതിയ സുസുക്കി-ടൊയോട്ട-ഡെൻസോ പ്ലാന്റ് (HEV) ഹൈബ്രിഡ് ഇലക്ട്രിക് വാഹന സംവിധാനങ്ങൾ, എഞ്ചിനുകൾ, ബാറ്ററികൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കും. പ്രാദേശികമായി ഉത്‌പാദിപ്പിക്കുന്ന ഭാഗങ്ങൾ‌ക്കൊപ്പം ഈ വാഹനങ്ങളുടെ വിലയും ഒരു പരിധി വരെ പിടിച്ചുനിർത്താൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: കിക്ക്‌സ്, മാഗ്‌നൈറ്റ് മോഡലുകളെ ചലിപ്പിക്കാന്‍ ടര്‍ബോ എഞ്ചിനുമായി നിസാന്‍

ഇനി പ്രാദേശികവൽക്കരിക്കാം, 2022 മുതൽ ഹൈബ്രിഡ് കാറുകൾ ഇന്ത്യയിൽ നിർമിക്കാൻ ടൊയോട്ട

ടൊയോട്ട വെൽഫയർ ആഢംബര എംപിവി ഇന്ത്യയിൽ അവതരിപ്പിച്ച സമയത്ത് ടൊയോട്ട ഹൈബ്രിഡ്, ഇലക്ട്രിക്, ഫ്യുവൽ സെൽ പവർ കാറുകൾ പ്രദർശിപ്പിച്ചിരുന്നു. ഇവയിൽ ഹൈബ്രിഡ് പവർ ടൊയോട്ട കാമ്രി, പൂർണ ഇലക്ട്രിക് ടൊയോട്ട EQ, ഹൈഡ്രജൻ ഫ്യുവൽ സെൽ ടൊയോട്ട മിറായ് എന്നിവ ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Hybrid Cars To Be Made In India From 2022. Read in Malayalam
Story first published: Saturday, April 11, 2020, 13:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X