ഇന്നോവ ക്രിസ്റ്റയ്ക്ക് സിഎൻജി എഞ്ചിൻ ഒരുങ്ങുന്നു, അവതരണം ഉടൻ, കാണാം സ്പൈ ചിത്രങ്ങൾ

ഇന്ധനവില ഇടയ്ക്കിടെ ഉയരുന്ന സാഹചര്യത്തിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറുകളിലേക്ക് അല്ലെങ്കിൽ ഒരു സിഎൻജി മോഡലിലേക്ക് ചേക്കാറാനുള്ള ഉപഭോക്താക്കളുടെ താൽപര്യം കണക്കിലെടുത്ത് ഇന്ത്യയിൽ ടൊയോട്ടയും പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്.

ഇന്നോവ ക്രിസ്റ്റയ്ക്ക് സിഎൻജി എഞ്ചിൻ ഒരുങ്ങുന്നു, അവതരണം ഉടൻ, കാണാം സ്പൈ ചിത്രങ്ങൾ

അതിന്റെ ഭാഗമായി തങ്ങളുടെ ഏറ്റവും വലിയ ജനപ്രിയ വാഹനമായ ഇന്നോവ ക്രിസ്റ്റയ്ക്ക് ഒരു സിഎൻജി എഞ്ചിൻ സമ്മാനിക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട. ബേസ് വേരിയന്റിൽ മാത്രമാകും സിഎന്‍ജി വാഗ്ദാനം ചെയ്യുക. താങ്ങാവുന്ന വിലയില്‍ ഇത് എത്തുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ സ്വന്തമാക്കാന്‍ ഇതുവഴി കമ്പനിക്ക് സാധിക്കും.

ഇന്നോവ ക്രിസ്റ്റയ്ക്ക് സിഎൻജി എഞ്ചിൻ ഒരുങ്ങുന്നു, അവതരണം ഉടൻ, കാണാം സ്പൈ ചിത്രങ്ങൾ

നിലവിലെ ബി‌എസ്-VI കംപ്ലയിന്റ് അവതാരത്തിൽ പെട്രോൾ വേരിയന്റുകൾക്ക് 15.66 ലക്ഷം രൂപയും ഡീസൽ വേരിയന്റുകൾക്ക് 16.44 ലക്ഷം രൂപയുമാണ് പ്രാരംഭ വില. സിഎൻജി വേരിയന്റുകൾ കുറഞ്ഞ സവിശേഷതകളുള്ള പെട്രോൾ എഞ്ചിന് താഴെയായി ഇടംപിടിക്കുമ്പോൾ ഇന്ധനക്ഷമതയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും ടൊയോട്ട ശ്രമിക്കുക.

MOST READ: നാലാം തലമുറ കാർണിവലിന്റെ ആഗോള അരങ്ങേറ്റം നടത്തി കിയ

ഇന്നോവ ക്രിസ്റ്റയ്ക്ക് സിഎൻജി എഞ്ചിൻ ഒരുങ്ങുന്നു, അവതരണം ഉടൻ, കാണാം സ്പൈ ചിത്രങ്ങൾ

ബൈ-ഫ്യുവൽ സി‌എൻ‌ജി വേരിയൻറ് അടുത്തിടെ പരീക്ഷണയോട്ടവും ആരംഭിച്ചിരുന്നു. ഇപ്പോൾ നിരത്തിലെത്തിയ മോഡലിന്റെ സ്പൈ ചിത്രങ്ങൾ ഇന്ത്യൻഓട്ടോ പുറത്തുവിട്ടിട്ടുണ്ട്. ഇത് നിലവിലുള്ള ഇന്നോവയ്ക്ക് സമാനമാണെന്ന സൂചനയാണ് നൽകുന്നത്. അതായത് എഞ്ചിനിൽ മാത്രമാകും മാറ്റം കണ്ടെത്താൻ സാധിക്കുക എന്ന് ചുരുക്കം.

ഇന്നോവ ക്രിസ്റ്റയ്ക്ക് സിഎൻജി എഞ്ചിൻ ഒരുങ്ങുന്നു, അവതരണം ഉടൻ, കാണാം സ്പൈ ചിത്രങ്ങൾ

എൽ‌ഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, ക്രോം ഡോർ ഹാൻഡിലുകൾ, ക്രോം വിൻഡോ ലൈൻ, റേഡിയേറ്റർ ഗ്രില്ലിൽ ക്രോം ഉൾപ്പെടുത്തലുകൾ, 17 ഇഞ്ച് അലോയ് വീലുകൾ എന്നിവയെല്ലാം ബേസ് വേരിയന്റിലെത്തുന്ന സിഎൻജി ഇന്നോവയിൽ നിന്നും ടൊയോട്ട ഒഴിവാക്കിയിട്ടുണ്ട് എന്ന് പരീക്ഷണ ചിത്രങ്ങൾ വ്യക്തമാക്കുന്നു.

MOST READ: XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുമായി വോള്‍വോ; അവതരണം അടുത്ത വര്‍ഷം

ഇന്നോവ ക്രിസ്റ്റയ്ക്ക് സിഎൻജി എഞ്ചിൻ ഒരുങ്ങുന്നു, അവതരണം ഉടൻ, കാണാം സ്പൈ ചിത്രങ്ങൾ

2.7 ലിറ്റർ നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുള്ള വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് കാർ നിരത്തിലെത്തുക എന്നാണ് സൂചന. ഇത് പരമാവധി 166 bhp കരുത്തിൽ 245 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എന്നാൽ സിഎൻജിയിൽ അഞ്ച് സ്പീഡ് മാനുവൽ മാത്രമായിരിക്കും ഗിയർബോക്സ് ഓപ്ഷനിൽ ലഭ്യമാവുക.

ഇന്നോവ ക്രിസ്റ്റയ്ക്ക് സിഎൻജി എഞ്ചിൻ ഒരുങ്ങുന്നു, അവതരണം ഉടൻ, കാണാം സ്പൈ ചിത്രങ്ങൾ

സി‌എൻ‌ജി എഞ്ചിൻ താഴ്ന്ന വേരിയന്റുകളിൽ മാത്രമാകും എത്തുക എന്നതിനാൽ, ഇതിന് ഒരു ഓട്ടോമാറ്റിക് ഓപ്ഷൻ ഉണ്ടായിരിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ചുരുക്കം. ഇന്നോവ ക്രിസ്റ്റയുടെ സി‌എൻ‌ജി പതിപ്പ് ഈ വർഷം ദീപാവലി ഉത്സവ സീസണിനോട് അനുബന്ധമായി വിപണിയിൽ ഇടംപിടിച്ചേക്കും.

MOST READ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണിക്ക് റിട്ടയർമെന്റ് സമ്മാനമായി ഒരു അമേരിക്കൻ മസിൽ കാർ

ഇന്നോവ ക്രിസ്റ്റയ്ക്ക് സിഎൻജി എഞ്ചിൻ ഒരുങ്ങുന്നു, അവതരണം ഉടൻ, കാണാം സ്പൈ ചിത്രങ്ങൾ

നിലവിൽ ആഭ്യന്തര വിപണിയിൽ മഹീന്ദ്ര മറാസോയും മാരുതി സുസുക്കി എർട്ടിഗയുമാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പ്രധാന എതിരാളി മോഡലുകൾ. ഇതിൽ മാരുതി സിഎൻജി എഞ്ചിനോടു കൂടി എർട്ടിഗ വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഇന്നോവ ക്രിസ്റ്റയ്ക്ക് സിഎൻജി എഞ്ചിൻ ഒരുങ്ങുന്നു, അവതരണം ഉടൻ, കാണാം സ്പൈ ചിത്രങ്ങൾ

2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് ബിഎസ് VI മാനദണ്ഡങ്ങള്‍ പ്രാബല്യത്തിൽ വന്നതോടെ എറ്റിയോസ്, ലിവ, കൊറോള ആള്‍ട്ടിസ് തുടങ്ങിയ മോഡലുകള്‍ നിര്‍ത്തലാക്കാന്‍ ടൊയോട്ട നിർബന്ധിതരായിരുന്നു. ഇതിന്റെ ഫലമായി ഗ്ലാന്‍സ B2 സെഗ്മെന്റ് ഹാച്ച്ബാക്ക് കമ്പനിയുടെ ഏറ്റവും താങ്ങാനാവുന്ന ഓഫറായി മാറി.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Innova Crysta CNG Spotted Testing Again. Read in Malayalam
Story first published: Tuesday, August 18, 2020, 18:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X