ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 16.26 ലക്ഷം രൂപ

അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ച ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ എത്തി. GX, VX, ZX എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ എത്തുന്ന പ്രീമിയം എംപിവിക്ക് 16.26 ലക്ഷം മുതൽ 24.33 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 16.26 ലക്ഷം രൂപ

വാഹനത്തിന്റെ പ്രധാന രൂപകൽപ്പന അതേപടി നിലനിർത്തിയിട്ടുണ്ടെങ്കിലും നിരവധി സൗന്ദര്യവർധക മെച്ചപ്പെടുത്തലുകളുമായാണ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്നോവ വിപണിയിൽ എത്തുന്നത്.

ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 16.26 ലക്ഷം രൂപ

മുൻവശത്തെ പരിഷ്ക്കരണങ്ങളാണ് ഏറ്റവും ശ്രദ്ധേയം. പുതുക്കിയ മുൻ ഗ്രിൽ ഡിസൈൻ സ്വാഗതാർഹമാണ്. അതിൽ ഇപ്പോൾ ലളിതവും എന്നാൽ മനോഹരവുമായ തിരശ്ചീന സ്ലേറ്റുകളാണ് ഇടംപിടിച്ചിരിക്കുന്നത്. കട്ടിയുള്ള ഒരു ക്രോം സ്ട്രിപ്പ് ഗ്രില്ലിന്റെ അതിർത്തിയാണ്. ഇത് കാറിന്റെ ആകർഷണം കൂടുതൽ വർധിപ്പിക്കുന്നു.

MOST READ: ഇലക്ട്രിക് മിനി കൺട്രിമാൻ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു ഗ്രൂപ്പ്

ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 16.26 ലക്ഷം രൂപ

സി ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള സ്ലീക്കർ ഹെഡ്‌ലൈറ്റുകളിലും ക്രോം അലങ്കരിച്ചൊരുക്കിയിട്ടുണ്ട്. നവീകരിച്ച ബമ്പർ‌ ഇപ്പോൾ‌ കൂടുതൽ‌ പരുക്കനായി കാണപ്പെടുന്നു. അതിൽ‌ ബ്ലാക്ക് ഔട്ട് ഘടകങ്ങളും ഫോക്സ്, സിൽവർ നിറത്തിലുള്ള സ്കിഡ് പ്ലേറ്റും ഉൾപ്പെടുന്നു.

ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 16.26 ലക്ഷം രൂപ

ഇന്നോവ ഫെയ്‌സ്‌ലിഫ്റ്റിന്റെ സൈഡ് പ്രൊഫൈലിൽ മാറ്റങ്ങളൊന്നും ഇല്ലെങ്കിലും ഇതിന് പുതിയ 16 ഇഞ്ച് അലോയ് വീലുകളാണ് ലഭിക്കുന്നത്. എന്നിരുന്നാലും, വേരിയന്റിനെ ആശ്രയിച്ച് ഫിനിഷിംഗ് വ്യത്യാസപ്പെടാം. അടിസ്ഥാന വേരിയന്റുകളിൽ സിൽവർ ഫിനിഷ്ഡ് അലോയ് വീലുകളായിരിക്കും ഉണ്ടാവുക.

MOST READ: മഹീന്ദ്ര TUV300 ഇരട്ടകളുടെ അവതരണം ഉടന്‍

ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 16.26 ലക്ഷം രൂപ

അതേസമയം ഹൈ-എൻഡ് വേരിയന്റുകൾക്ക് ഡയമണ്ട് കട്ട് അലോയ് വീലുകളും ലഭിക്കും. പിൻഭാഗത്തും ചില ചെറിയ മാറ്റങ്ങൾ നമുക്ക് കാണാം. ഇന്റീരിയറിലേക്ക് നോക്കിയാൽ അപ്‌ഡേറ്റുകളിൽ ഒരു കറുത്ത കളർ, പുനർരൂപകൽപ്പന ചെയ്ത ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മധ്യ നിരയിലെ ക്യാപ്റ്റൻ സീറ്റുകൾ എന്നിവ ഉൾപ്പെടുന്നു.

ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 16.26 ലക്ഷം രൂപ

കൂടാതെ 7 സീറ്റുള്ള വേരിയന്റും ഇന്നോവ ക്രിസ്റ്റ ഫെയ്‌‌സ്‌ലിഫ്റ്റിൽ ലഭ്യമാകും. മുൻനിര വേരിയന്റുകൾക്ക് ഇൻബിൽറ്റ് എയർ പ്യൂരിഫയർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കുള്ള പിന്തുണയുള്ള പുതിയ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പോലുള്ള അധിക പരിഷ്ക്കാരങ്ങളും ടൊയോട്ട ഒരുക്കിയിട്ടുണ്ട്.

MOST READ: മോഡലുകള്‍ക്ക് ആദ്യമായി ഓഫറുകള്‍ പ്രഖ്യാപിച്ച് എംജി

ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 16.26 ലക്ഷം രൂപ

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, എയർ പ്യൂരിഫൈയിംഗ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും ഉപകരണങ്ങളുടെ പട്ടികയിൽ ഉണ്ട്. ടോപ്പ് എൻഡ് വേരിയന്റുകളിൽ ഏഴ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, എമർജൻസി ബ്രേക്ക് സിഗ്നൽ, ഇബിഡിയുള്ള എബിഎസ് തുടങ്ങിയവയാണ് എംപിവിയിലെ സുരക്ഷാ സവിശേഷതകൾ.

ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 16.26 ലക്ഷം രൂപ

കാഴ്ച്ചയിലെ പരിഷ്ക്കരണം മാറ്റിനിർത്തിയാൽ മെക്കാനിക്കൽ വശങ്ങളിൽ പുതുമകളൊന്നും കൊണ്ടുവരാൻ ടൊയോട്ട തയാറായില്ല. 2.7 ലിറ്റർ പെട്രോളും 2.4 ലിറ്റർ ഡീസൽ എഞ്ചിനുകളും കമ്പനി എംപിവിയിൽ അതേപടി നിലനിർത്തി.

ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 16.26 ലക്ഷം രൂപ

2TR-FE ഗ്യാസോലിൻ യൂണിറ്റ് 5,200 rpm-ൽ 164 bhp കരുത്തും 4,000 rpm-ൽ 245 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 2GD-FTV ഡീസൽ എഞ്ചിൻ 3,400 rpm-ൽ 148 bhp പവറും 1,400 rpm-ൽ 343 Nm torque ഉം വികസിപ്പിക്കും.

ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 16.26 ലക്ഷം രൂപ

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി ശ്രേണിയിലുടനീളം ലഭ്യമാണ്. ഓപ്ഷണലായി ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
English summary
Toyota Innova Crysta Facelift Launched In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X