മിനുങ്ങിയെത്താൻ ടൊയോട്ട ഇന്നോവ ക്രിസ്റ്റയും; ചിത്രങ്ങൾ കാണാം

ടൊയോട്ടയുടെ നിരയിലെ താരമായ ഇന്നോവ ക്രിസ്റ്റയ്ക്ക് ഒരു ഫെസ്‌ലി‌ഫ്റ്റ് സമ്മാനിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് ബ്രാൻഡ്. 2016-ൽ പുറത്തിറങ്ങിയ മോഡൽ കമ്പനിയ്ക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിക്കൊടുക്കുന്ന വാഹനം കൂടിയാണ്.

മിനുങ്ങിയെത്താൻ ടൊയോട്ട ഇന്നോവ ക്രിസ്റ്റയും; ചിത്രങ്ങൾ കാണാം

എം‌പി‌വിക്ക് ഇന്ത്യൻ വിപണിയിൽ നേരിട്ടുള്ള എതിരാളികളൊന്നുമില്ല എന്നതാണ് യാഥാർഥ്യം. മികച്ച യാത്രാ അനുഭവും പ്രായോഗികതയും വാഗ്ദാനം ചെയ്യുന്നു എന്നതാണ് ക്രിസ്റ്റയുടെ ജനപ്രീതിയുടെ പിന്നിലെ പ്രധാന കാരണങ്ങളും.

മിനുങ്ങിയെത്താൻ ടൊയോട്ട ഇന്നോവ ക്രിസ്റ്റ; ചിത്രങ്ങൾ കാണാം

ടൊയോട്ട ഇപ്പോൾ ഇന്നോവ ക്രിസ്റ്റയുടെ സ്റ്റൈലിംഗ് പുതുമയുള്ളതാക്കാൻ ഒരു മിഡ് ലൈഫ് ഫെസ്‌ലി‌ഫ്റ്റ് പരിഷ്ക്കരണം നൽകാൻ തയ്യാറെടുക്കുകയാണ്. അടുത്തിടെ പുതുക്കിയ എംപിവിയുടെ ചിത്രങ്ങൾ ഒരു 3D മോഡൽ വഴി ഓൺലൈനിലൂടെ പുറത്തുവന്നിരുന്നു.

MOST READ: കളംനിറഞ്ഞ് മാരുതി സുസുക്കി; സെപ്റ്റംബറിൽ 1.48 ലക്ഷം യൂണിറ്റ് വിൽപ്പന

മിനുങ്ങിയെത്താൻ ടൊയോട്ട ഇന്നോവ ക്രിസ്റ്റ; ചിത്രങ്ങൾ കാണാം

അതിൽ പുതുക്കിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് എം‌പി‌വി ഒരു പുതിയ മുൻവശമാണ് വിപണിയിൽ പരിചയപ്പെടുത്താൻ ഒരുങ്ങുന്നത്. ചെറുതായി പുനർ‌രൂപകൽപ്പന ചെയ്‌ത ഹെഡ്‌ലൈറ്റുകളും ഫ്രണ്ട് ഗ്രില്ലും ഒരു പുതിയ ബമ്പറിനൊപ്പം ഇടംപിടിച്ചിരിക്കുന്നതാണ് പ്രധാന മാറ്റങ്ങളായി ചൂണ്ടിക്കാണിക്കാനാവുന്നത്.

മിനുങ്ങിയെത്താൻ ടൊയോട്ട ഇന്നോവ ക്രിസ്റ്റ; ചിത്രങ്ങൾ കാണാം

അലോയ് വീലുകൾ‌ക്കായി ഒരു പുതിയ ഡിസൈനും വലിയ ബൾ‌ബ് ടെയിൽ ‌ലൈറ്റുകളും പുതുരൂപം സമ്മാനിക്കുന്നുണ്ട്. ചെറിയ ചെറിയ മാറ്റങ്ങൾക്കൊപ്പം എംപിവിയുടെ രൂപഘടനയും മാറ്റമില്ലാതെ തുടരുന്നു എന്നത് സ്വാഗതാഹമാണ്. അതേസമയം ഇന്റീരിയറിൽ ചെറിയ പരിഷ്ക്കരണങ്ങളൊക്കെ പ്രതീക്ഷിക്കാം.

MOST READ: പുതുതലമുറ ഇസൂസു MU-X എസ്‌യുവിയുടെ വിശദാംശങ്ങളുമായി പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

മിനുങ്ങിയെത്താൻ ടൊയോട്ട ഇന്നോവ ക്രിസ്റ്റ; ചിത്രങ്ങൾ കാണാം

ക്യാബിൻ‌ ഡിസൈനുംം‌ മാറ്റമില്ലാതെ തുടരും. പക്ഷേ പുതിയ സവിശേഷതകളും ഉപകരണങ്ങളും ചേർ‌ക്കാൻ ടൊയോട്ടയ്ക്ക്‌ കഴിയും. അതിൽ മെച്ചപ്പെട്ട പ്രതികരണത്തോടെയുള്ള ഇൻ‌ഫോടെയ്ൻ‌മെൻറ് സിസ്റ്റത്തിന് പുതിയതും വലുതുമായ ടച്ച്‌സ്‌ക്രീൻ ലഭിച്ചേക്കാം.

മിനുങ്ങിയെത്താൻ ടൊയോട്ട ഇന്നോവ ക്രിസ്റ്റ; ചിത്രങ്ങൾ കാണാം

തീർച്ചയായും ഇത് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവ സംയോജിതമായിരിക്കും. ഇതുകൂടാതെ, ഇന്നോവ ഫെയ്‌സ്‌ലിഫ്റ്റിന് വയർലെസ് മൊബൈൽ ചാർജിംഗും 360 ഡിഗ്രി പാർക്കിംഗ് ക്യാമറയും ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. ഇത്തരം പരിഷ്ക്കരണങ്ങൾ മാറ്റിനിർത്തിയാൽ എഞ്ചിനും മറ്റ് മെക്കാനിക്കൽ ഘടകങ്ങളെല്ലാം ക്രിസ്റ്റയിൽ സമാനമായിരിക്കും.

MOST READ: പുതുതലമുറ ഥാർ #1 ലേലം പിടിച്ചത് 1.1 കോടിക്ക്

മിനുങ്ങിയെത്താൻ ടൊയോട്ട ഇന്നോവ ക്രിസ്റ്റ; ചിത്രങ്ങൾ കാണാം

2.7 ലിറ്റർ പെട്രോൾ, 2.4 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എന്നീ ഓപ്ഷനുകളിൽ ടൊയോട്ട ഇന്നോവ വാഗ്‌ദാനം ചെയ്യും. പെട്രോൾ യൂണിറ്റ് 166 bhp പവറിൽ 245 Nm torque ഉത്പാദിപ്പിക്കും. അതേസമയം ഓയിൽ ബർണർ 150 bhp കരുത്തിൽ 360 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

മിനുങ്ങിയെത്താൻ ടൊയോട്ട ഇന്നോവ ക്രിസ്റ്റ; ചിത്രങ്ങൾ കാണാം

രണ്ട് എഞ്ചിനുകളിലും നിങ്ങൾക്ക് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് തെരഞ്ഞെടുക്കാം. ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് ഈ വർഷം അവസാനത്തോടെ അല്ലെങ്കിൽ അടുത്ത വർഷം ആദ്യ പാദത്തിൽ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: സാധാരണക്കാരുടെ മിനി എസ്‌യുവി; ഒരുവര്‍ഷം പൂര്‍ത്തിയാക്കി മാരുതി എസ്-പ്രെസോ

മിനുങ്ങിയെത്താൻ ടൊയോട്ട ഇന്നോവ ക്രിസ്റ്റ; ചിത്രങ്ങൾ കാണാം

അടുത്തിടെ ഇന്നോവയുടെ വിൽപ്പന കുറഞ്ഞുവരികയായിരുന്നു. എന്നാൽ പരിഷ്ക്കരിച്ച മോഡലിലൂടെ ബ്രാൻഡ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എംപിവിയിലേക്ക് പുതിയ ജീവൻ പകരും.

മിനുങ്ങിയെത്താൻ ടൊയോട്ട ഇന്നോവ ക്രിസ്റ്റ; ചിത്രങ്ങൾ കാണാം

നിലവിലെ ഇന്നോവ ക്രിസ്റ്റയ്ക്ക് 15.66 ലക്ഷം മുതൽ 24.67 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. എന്നാൽ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ചെറിയ വില വർധനവ് ലഭിക്കുമെന്നാണ് സൂചന.

Source: Hum3D

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Innova Crysta Facelift Leaked In Online. Read in Malayalam
Story first published: Thursday, October 1, 2020, 15:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X