പുതിയ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഇന്നോവ ക്രിസ്റ്റയെ നവീകരിച്ച് ടൊയോട്ട

ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റയെ പരിഷ്‌ക്കരിച്ച് ടൊയോട്ട. കൂടുതല്‍ സുരക്ഷ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് ബിഎസ് VI ക്രിസ്റ്റയെ കമ്പനി ഇപ്പോള്‍ നവീകരിച്ചിരിക്കുന്നത്.

പുതിയ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഇന്നോവ ക്രിസ്റ്റയെ നവീകരിച്ച് ടൊയോട്ട

റിപ്പോര്‍ട്ട് അനുസരിച്ച് നവീകരിച്ച എല്ലാ വകഭേദങ്ങളിലും ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് (HSA) വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ (VSC) തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡായി ഇടംപിടിക്കും.

പുതിയ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഇന്നോവ ക്രിസ്റ്റയെ നവീകരിച്ച് ടൊയോട്ട

രണ്ട് പെട്രോള്‍ വകഭേദങ്ങളിലും അഞ്ച് ഡീസല്‍ വകഭേദങ്ങളിലും വാഹനം വിപണിയില്‍ ലഭ്യമാകും. അടുത്തിടെയാണ് ബിഎസ് VI -ലേക്ക് നവീകരിച്ച മോഡലിനെ കമ്പനി വിപണിയില്‍ പുറത്തിറക്കിയത്.

MOST READ: ടി-റോക്കിന്റെ പെര്‍ഫോമെന്‍സ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

പുതിയ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഇന്നോവ ക്രിസ്റ്റയെ നവീകരിച്ച് ടൊയോട്ട

2.4 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. അതേസമയം 2.8 ലിറ്റര്‍ ഡീസല്‍ പതിപ്പിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിച്ചു.

പുതിയ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഇന്നോവ ക്രിസ്റ്റയെ നവീകരിച്ച് ടൊയോട്ട

3D ട്രപസോയിഡല്‍ ഗ്രില്‍, ഓട്ടോമാറ്റിക് എല്‍ഇഡി പ്രൊജക്ട ഹെഡ്‌ലാമ്പുകള്‍, സ്‌പോര്‍ടി അലോയ് വീലുകള്‍, ക്രോം ഫിനിഷ്ഡ് ഇലക്ട്രിക്കലി അഡ്ജസ്റ്റ് ORVM, സ്മാര്‍ട്ട് എന്‍ട്രി സിസ്റ്റം, ക്രോം വിന്‍ഡോ ലൈനിംഗ്, എല്‍ഇഡി ടെയില്‍ ലാമ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, ഇന്റഗ്രേറ്റഡ് റിയര്‍ സ്‌പോയിലര്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

MOST READ: C-HR ഇവി ചൈനീസ് വിപണിയിൽ പുറത്തിറക്കി ടൊയോട്ട

പുതിയ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഇന്നോവ ക്രിസ്റ്റയെ നവീകരിച്ച് ടൊയോട്ട

വുഡ് ഫിനിഷുള്ള ലെതര്‍ പൊതിഞ്ഞ സ്റ്റിയറിങ് വീല്‍, പ്രീമിയം ലെതര്‍ സീറ്റുകള്‍, വുഡ് ഫിനിഷ് ഇന്റീരിയര്‍ പാനലുകള്‍, ആംബിയന്റ് ലൈറ്റിങ്, ഡിജിറ്റല്‍ ഡിസ്‌പ്ലേയുള്ള പിന്‍ എസി ഓട്ടോ കൂളര്‍, കൂളിംഗ് ഉള്ള അപ്പര്‍ ഗ്ലോവ് ബോക്സ് എന്നിവയാകും അകത്തളത്തെ സമ്പന്നമാക്കുന്നത്.

പുതിയ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഇന്നോവ ക്രിസ്റ്റയെ നവീകരിച്ച് ടൊയോട്ട

ഏഴ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, ആന്റി തെഫ്റ്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, എമര്‍ജന്‍സി ബ്രേക്ക് സിഗ്‌നല്‍ എന്നിവ സുരക്ഷാ സവിശേഷതകളും വാഹനത്തില്‍ ഇടംപിടിക്കുന്നുണ്ട്.

MOST READ: കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ

പുതിയ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഇന്നോവ ക്രിസ്റ്റയെ നവീകരിച്ച് ടൊയോട്ട

ബിഎസ് VI -ലേക്ക് നവീകരിച്ച് വാഹനത്തിന്റെ വിലയിലും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ബിഎസ് VI പെട്രോള്‍ ഇന്നോവ ക്രിസ്റ്റയ്ക്ക് 11,000 മുതല്‍ 43,000 രൂപ വരെ വില ഉയര്‍ന്നപ്പോള്‍, ഡീസലിന്റെ വില 39,000 രൂപ മുതല്‍ 1.12 ലക്ഷം രൂപ വരെയാണ് വര്‍ധിച്ചിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Innova Crysta Now Gets New Safety Features As Standard. Read in Malayalam.
Story first published: Tuesday, April 28, 2020, 20:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X