Just In
- 8 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 11 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 13 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 23 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- Movies
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി പുതിയ ലൊക്കേഷന്‍ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
- News
കർഷക സമരത്തിന് ഐക്യദാർഢ്യവുമായി എസ്എഫ്ഐ, കർഷകരുടെ സമാന്തര പരേഡിൽ അണിനിരക്കും
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Sports
'രവി ശാസ്ത്രിയാവണം', ടെസ്റ്റില്‍ ഓപ്പണറോ? എന്തിനും തയ്യാറെന്നു വാഷിങ്ടണ്‍ സുന്ദര്‍
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്പോര്‍ട് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് ടൊയോട്ട
ടൊയോട്ടയില്‍ നിന്നുള്ള ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ മോഡലാണ് ഇന്നോവ ക്രിസ്റ്റ. ക്രിസ്റ്റ ടൂറിംഗ് സ്പോര്‍ട്ടിനെ ഇപ്പോള്‍ ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്നും ബ്രാന്‍ഡ് നീക്കം ചെയ്തു.

നേരത്തെ, ഇന്നോവ ക്രിസ്റ്റയും ടൂറിംഗ് സ്പോര്‍ട്ടും രണ്ട് വ്യത്യസ്ത മോഡലുകളായി പട്ടികപ്പെടുത്തിയിരുന്നു. പുതുതലമുറ ഇന്നോവ ക്രിസ്റ്റയുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനായി 2017-ല്‍ ടൂറിംഗ് സ്പോര്‍ട്ട് വിപണിയില്‍ എത്തുന്നത്.

റെഗുലര്‍ പതിപ്പില്‍ നിന്നും കോസ്മെറ്റിക് അപ്ഡേറ്റുകളുമായാണ് ഈ പതിപ്പ് വിപണിയില്‍ എത്തിയിരുന്നത്. അതില്‍ ഗ്ലോസ് ബ്ലാക്കില്‍ പൂര്‍ത്തിയായ പുതിയ ഫ്രണ്ട് ഗ്രില്‍, ക്രോം ഇന്‍സേര്‍ട്ടുകള്‍, കറുത്ത 16 ഇഞ്ച് അലോയ് വീലുകള്‍, പിന്നില്‍ ഒരു കറുത്ത സ്ട്രിപ്പ് എന്നിവ ഉള്‍പ്പെടുന്നു.
MOST READ: കാത്തിരിപ്പുകൾക്ക് ഒടുവിൽ 2020 ഥാറിന്റെ ഡെലിവറികൾ ആരംഭിച്ച് മഹീന്ദ്ര

വൈല്‍ഡ് ഫയര്‍ (റെഡ്), വൈറ്റ് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍ എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്തിരുന്നത്. 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇന്നോവ ക്രിസ്റ്റയുടെ കരുത്ത്.

ഈ എഞ്ചിന് 3,400 rpm-ല്‍ 148 bhp കരുത്തും 1,400-2,600 rpm-ല്‍ 360 Nm torque ഉം ഉത്പാദിപ്പിക്കുന്നു. മാനുവല്‍ വേരിയന്റുകളില്‍, അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായിട്ടായിരുന്നു എഞ്ചിന് ജോടിയാക്കിയിരുന്നത്.
MOST READ: മൂന്ന് ആഴ്ച്ചയ്ക്കുള്ളിൽ 2000 ബുക്കിംഗ് നേടി എംജി ഗ്ലോസ്റ്റർ; വില വർധനവിന് സാധ്യത

167 bhp കരുത്തും 245 Nm torque ഉം സൃഷ്ടിക്കുന്ന 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും എംപിവിയില്‍ ലഭ്യമാണ്. മോഡലിന്റെ മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ അധികം വൈകാതെ തന്നെ ക്രിസ്റ്റയുടെ സിഎന്‍ജി പതിപ്പ് വിപണിയില്‍ എത്തും.

പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞു. കൂടുതല്‍ ഉപഭോക്താക്കളെ സ്വന്തമാക്കുന്നതിന് വില കുറഞ്ഞ പ്രാരംഭ പതിപ്പില്‍ മാത്രമാകും ടൊയോട്ട ക്രിസ്റ്റയുടെ സിഎന്‍ജി വാഗ്ദാനം ചെയ്യുക.
MOST READ: ദീപാവലിയോട് അനുബന്ധിച്ച് മോഡലുകള്‍ക്ക് കൈനിറയെ ഓഫറുകളുമായി ഹീറോ

താങ്ങാവുന്ന വിലയില്‍ ഇത് എത്തുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ ഇതുവഴി സ്വന്തമാക്കാന്‍ സാധിക്കും. 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെ അടിസ്ഥാനമാക്കിയാകും സിഎന്‍ജി വകഭേദം ഒരുങ്ങുന്നത്.

സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ പവര്‍ കണക്കുകളില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍ ആയിരിക്കും സിഎന്‍ജി വകഭേദത്തിന്റെ ഗിയര്‍ബോക്സ്.