ബോൾഡ് സ്ട്രീറ്റ് ലുക്കിൽ ടൊയോട്ട കൊറോള അപെക്സ് എഡിഷൻ

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് കൊറോള സെഡാന്റെ അപെക്സ് സ്പെഷ്യൽ എഡിഷൻ ടൊയോട്ട പുറത്തിറക്കിയത്, വാഹനത്തിന്റെ വില വിവരങ്ങൾ നിർമ്മാതാക്കൾ ഇപ്പോൾ യുഎസ് വിപണിയിൽ വെളിപ്പെടുത്തി.

ബോൾഡ് സ്ട്രീറ്റ് ലുക്കിൽ ടൊയോട്ട കൊറോള അപെക്സ് എഡിഷൻ

രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന 2021 ടൊയോട്ട കൊറോള അപെക്സ് പതിപ്പിന് അടിസ്ഥാന അപെക്സ് SE -ക്ക് 26,065 ഡോളർ ചെലവാകും. സാധാരണ SE വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് ഏകദേശം 2,695 ഡോളർ അധികമാണ്.

ബോൾഡ് സ്ട്രീറ്റ് ലുക്കിൽ ടൊയോട്ട കൊറോള അപെക്സ് എഡിഷൻ

ടൊയോട്ട കൊറോള അപെക്സ് എഡിഷൻ ടോപ്പ്-സ്പെക്കാണ് അപെക്സ് XSE. 29,205 ഡോളറാണ് ഇതിന്റെ വില.

MOST READ: വരാനിരിക്കുന്നത് പ്രീമിയം സ്‌കൂട്ടറുകളുടെ രാജാവ്; പുതിയ ഫോർസ 750 മോഡലിന്റെ ടീസർ വീഡോയോയുമായി ഹോണ്ട

ബോൾഡ് സ്ട്രീറ്റ് ലുക്കിൽ ടൊയോട്ട കൊറോള അപെക്സ് എഡിഷൻ

ഉപഭോക്താക്കൾക്ക് എസ്‌യുവികളോടും ക്രോസ് ഓവറുകളോടുമുള്ള ഇഷ്ടം വർധിച്ചിട്ടും വടക്കേ അമേരിക്കൻ വിപണിയിൽ ജാപ്പനീസ് നിർമ്മാതാക്കൾക്കായി കൊറോള ഒരു ടോപ്പ് സെല്ലറായി തുടരുന്നു.

ബോൾഡ് സ്ട്രീറ്റ് ലുക്കിൽ ടൊയോട്ട കൊറോള അപെക്സ് എഡിഷൻ

കൂടുതൽ പർച്ചേസ് ചോയിസുകൾ നൽകുന്നതിനാണ് അപെക്സ് എഡിഷൻ അവതരിപ്പിച്ചത്. വാഹന്തതിന്റെ ഉത്പാദനം 6,000 യൂണിറ്റായി കമ്പനി പരിമിതപ്പെടുത്തും.

MOST READ: പ്രീമിയം ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് ബലേനോ; മൂന്നാം സ്ഥാനത്തേക്ക് കടന്നുകയറി ആള്‍ട്രോസ്

ബോൾഡ് സ്ട്രീറ്റ് ലുക്കിൽ ടൊയോട്ട കൊറോള അപെക്സ് എഡിഷൻ

മാനുവൽ ട്രാൻസ്മിഷനോടുകൂടിയ അപെക്സ് SE സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 390 ഡോളർ അധികമായി നൽകേണ്ടിവരും.

ബോൾഡ് സ്ട്രീറ്റ് ലുക്കിൽ ടൊയോട്ട കൊറോള അപെക്സ് എഡിഷൻ

സ്റ്റാൻഡേർഡ് കൊറോളയുമായി താരതമ്യപ്പെടുത്തുമ്പോൾ അപെക്സ് എഡിഷന് അഗ്രസ്സീവ് റോഡ് സാന്നിധ്യം നൽകാൻ ടൊയോട്ട നിരവധി സൗന്ദര്യവർദ്ധക മാറ്റങ്ങൾ വരുത്തി.

MOST READ: ഗ്ലോസ്റ്ററിൽ സെഗ്‌മെൻറ്-ഫസ്റ്റ് ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗും

ബോൾഡ് സ്ട്രീറ്റ് ലുക്കിൽ ടൊയോട്ട കൊറോള അപെക്സ് എഡിഷൻ

കസ്റ്റം ബോഡി കിറ്റ് കറുത്ത നിറത്തിൽ ഒരുക്കിയിരിക്കുന്നു. സ്പോർട്ടി ഫ്രണ്ട് സ്പ്ലിറ്റർ, സൈഡ് സ്കേർട്ടുകൾ, സൂക്ഷ്മ ബ്രോൺസ് ആക്സന്റുകൾ, റിയർ ഡിഫ്യൂസർ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.

ബോൾഡ് സ്ട്രീറ്റ് ലുക്കിൽ ടൊയോട്ട കൊറോള അപെക്സ് എഡിഷൻ

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, 2.0 ലിറ്റർ ഡൈനാമിക് ഫോർസ് നാല് സിലിണ്ടർ എഞ്ചിൻ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, ഇത് 6,600 rpm -ൽ 169 bhp പരമാവധി കരുത്തും 205 Nm torque ഉം ഉത്പാദിപ്പിക്കാൻ പര്യാപ്തമാണ്.

MOST READ: ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങള്‍

ബോൾഡ് സ്ട്രീറ്റ് ലുക്കിൽ ടൊയോട്ട കൊറോള അപെക്സ് എഡിഷൻ

ആറ് സ്പീഡ് iMT ട്രാൻസ്മിഷനുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. ഇതിന്റെ ഉത്പാദനം വെറും 120 യൂണിറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ബോൾഡ് സ്ട്രീറ്റ് ലുക്കിൽ ടൊയോട്ട കൊറോള അപെക്സ് എഡിഷൻ

മികച്ച സ്ട്രീറ്റ് ലുക്ക് നൽകാൻ, 2021 ടൊയോട്ട കൊറോള അപെക്സ് എഡിഷന് ഒരു റിയർ സ്‌പോയിലർ ഓപ്ഷണലായി ഉണ്ടായിരിക്കാം. 18 ഇഞ്ച് കാസ്റ്റ് അലുമിനിയം വീലുകൾ മറ്റ് വിഷ്വൽ മെച്ചപ്പെടുത്തലുകളിൽ ഉൾപ്പെടുന്നു, ഇത് മികച്ച ബ്രേക്ക് കൂളിംഗും വാഹനത്തിന്റെ ഭാരത്തിൽ നിന്ന നാല് കിലോഗ്രാം ലാഭിക്കാനും സഹായിക്കുന്നു.

ബോൾഡ് സ്ട്രീറ്റ് ലുക്കിൽ ടൊയോട്ട കൊറോള അപെക്സ് എഡിഷൻ

ബ്ലാക്ക് മിറർ ക്യാപ്പുകളും ഒരുക്കിയിരിക്കുന്നു. ടൊയോട്ട എഞ്ചിനീയർമാർ ബെസ്പോക്ക് സ്പ്രിംഗുകൾ ഉൾപ്പെടുത്തി സസ്പെൻഷൻ മാറ്റിസ്ഥാപിച്ചു.

ബോൾഡ് സ്ട്രീറ്റ് ലുക്കിൽ ടൊയോട്ട കൊറോള അപെക്സ് എഡിഷൻ

റൈഡ് ഹൈറ്റ് 15.24 mm കുറയ്ക്കാൻ അവ സഹായിക്കുന്നു, അതിനാൽ സ്റ്റിയറിംഗിൽ മികച്ച ഹാൻഡിലിംഗും എയറോഡൈനാമിക് മെച്ചപ്പെടുത്തലുകളും അനുഭവപ്പെടും.

ബോൾഡ് സ്ട്രീറ്റ് ലുക്കിൽ ടൊയോട്ട കൊറോള അപെക്സ് എഡിഷൻ

റോൾ ആംഗിൾ കുറയ്ക്കുന്നതിന്റെ ഭാഗമായി, സ്പ്രിംഗ് നിരക്ക് വർധിപ്പിച്ചു. കൊറോള അപെക്സ് എഡിഷനിൽ 3.5 ഇഞ്ച് സ്റ്റെയിൻലെസ് സ്റ്റീൽ ടിപ്പ് ഉപയോഗിച്ചാണ് കട്ട്ബാക്ക് എക്‌സ്‌ഹോസ്റ്റ് സ്പെഷ്യലായി ട്യൂൺ ചെയ്തിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Introduced All New Apex Edition For 2021 Corolla. Read in Malayalam.
Story first published: Monday, September 21, 2020, 17:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X