ക്രാമിക്ക് 40 വയസ്; ആഘോഷമാക്കാൻ പുത്തൻ ബ്ലാക്ക് എഡിഷനുമായി ടൊയോട്ട

ലോകമെമ്പാടുമുള്ള വിപണിയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത മോഡലാണ് ടൊയോട്ടയുടെ ക്രാമി. ഒരു ഐതിഹാസിക കാറായി കണക്കാക്കപ്പെടുന്ന ഈ ഹൈബ്രിഡ് പതിപ്പ് വിപണിയിൽ എത്തിയിട്ട് 40 വർഷം പൂർത്തിയാക്കുകയാണ്.

ക്രാമിക്ക് 40 വയസ്; ആഘോഷമാക്കാൻ പുത്തൻ ബ്ലാക്ക് എഡിഷനുമായി ടൊയോട്ട

ക്രാമിയുടെ 40-ാം വയസ് ആഘോഷമാക്കാൻ ടൊയോട്ട വാഹനത്തിന് ഒരു പുത്തൻ ബ്ലാക്ക് എഡിഷൻ സമ്മാനിച്ചിരിക്കുകയാണിപ്പോൾ. ജാപ്പനീസ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്ന മോഡലിന്റെ ഫ്രണ്ട് വീൽ ഡ്രൈവ് വേരിയന്റിന് 4,208,000 യെൻ ആണ് വില. അതായത് ഏകദേശം 29.8 ലക്ഷം രൂപ.

ക്രാമിക്ക് 40 വയസ്; ആഘോഷമാക്കാൻ പുത്തൻ ബ്ലാക്ക് എഡിഷനുമായി ടൊയോട്ട

അതേസമയം ഫോർ വീൽ ഡ്രൈവ് മോഡലിന് 4,406,000 യെൻ ആണ് മുടക്കേണ്ടത്. ഇത് ഇന്ത്യൻ റുപ്പിയിൽ 31.2 ലക്ഷം രൂപയോളം വരും. മുമ്പ് ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ട RAV4 ഹൈബ്രിഡ് എസ്‌യുവിയുടെ ബ്ലാക്ക് എഡിഷൻ യൂറോപ്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നു. അതിന് സമാനമാണ് ക്രാമിയുടെ കറുപ്പനും.

MOST READ: എമിഷന്‍ തകരാര്‍; ടിയാഗെ ഡീസല്‍, സെസ്റ്റ് മോഡലുകളെ തിരിച്ചുവിളിച്ച് ടാറ്റ

ക്രാമിക്ക് 40 വയസ്; ആഘോഷമാക്കാൻ പുത്തൻ ബ്ലാക്ക് എഡിഷനുമായി ടൊയോട്ട

മേൽക്കൂര, എ-പില്ലർ, ബി-പില്ലർ, സി-പില്ലറിന്റെ ഒരു ഭാഗം എന്നിവയുൾപ്പെടെയുള്ള ബ്ലാക്ക് ഔട്ട് മൂലകങ്ങളുടെ സാന്നിധ്യമാണ് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ ക്രാമി ബ്ലാക്ക് എഡിഷനെ വ്യത്യസ്തമാക്കുന്നത്. ബൂട്ടിലേക്ക് ഒരു കറുത്ത സ്‌പോയ്‌ലർ സംയോജിപ്പിച്ചിരിക്കുന്നതും കാറിന്റെ അഴക് വർധിപ്പിക്കുന്നു.

ക്രാമിക്ക് 40 വയസ്; ആഘോഷമാക്കാൻ പുത്തൻ ബ്ലാക്ക് എഡിഷനുമായി ടൊയോട്ട

പ്രെഷ്യസ് ബ്ലാക്ക് പേൾ, പ്ലാറ്റിനം വൈറ്റ് പേൾ മൈക്ക, ഇമോഷണൽ റെഡ് II എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനിൽ ക്രാമി തെരഞ്ഞെടുക്കാൻ സാധിക്കും. അതോടൊപ്പം 18 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളും ലെക്സസ് മോഡലുകൾക്ക് സമാനമായ സ്പിൻഡിൽ ആകൃതിയിലുള്ള ഫ്രണ്ട് ഗ്രില്ലും കാറിന്റെ ആകർഷക ഘടകങ്ങളാണ്.

MOST READ: വിപണിയിൽ കിതച്ച് ജാവ, ജൂലൈയിൽ നിരത്തിലെത്തിച്ചത് വെറും 569 യൂണിറ്റുകൾ

ക്രാമിക്ക് 40 വയസ്; ആഘോഷമാക്കാൻ പുത്തൻ ബ്ലാക്ക് എഡിഷനുമായി ടൊയോട്ട

ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും സ്മോക്ക്ഡ് എക്സ്റ്റൻഷൻ ഡെക്കറേഷനുകളും ക്രാമിക്ക് മനോഹരമായ വിഷ്വൽ അപ്പീലാണ് നൽകുന്നത്. കൂടാതെ സൈഡ് സ്‌കേർട്ടുകൾ, ഫോക്സ് ലിപ് സ്‌പോയ്‌ലർ, റിയർ ഡിഫ്യൂസർ എന്നിവയും കാറിലുണ്ട്. ബാക്കി എക്സ്റ്റീരിയർ സ്റ്റൈലിംഗുകളെല്ലാം സ്റ്റാൻഡേർഡ് ടൊയോട്ട കാമ്രിക്ക് സമാനമാണ്.

ക്രാമിക്ക് 40 വയസ്; ആഘോഷമാക്കാൻ പുത്തൻ ബ്ലാക്ക് എഡിഷനുമായി ടൊയോട്ട

അകത്തളത്തിലേക്ക് നോക്കിയാൽ ഗ്രേ / ബ്ലാക്ക് അല്ലെങ്കിൽ ഗ്രേ / റെഡ് ഡ്യുവൽ-ടോൺ കളർ സ്കീമിനൊപ്പം മനോഹരമായി തയാറാക്കിയ ക്യാബിനാണ് ശ്രദ്ധേയം. ഡോർ ഹാൻഡിലുകൾ, ഡോർ-ഇന്റഗ്രേറ്റഡ് ആംസ്ട്രെസ്റ്റുകൾ, ഡാഷ്‌ബോർഡ്, സെന്റർ ആംസ്ട്രെസ്റ്റ്, സീറ്റുകൾ എന്നിവയെല്ലാം ലെതറിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

MOST READ: അലോയ് വീലും, റൂഫ് റെയിലും; ടാറ്റ നെക്‌സോണ്‍ പ്രാരംഭ പതിപ്പിനെ മനോഹരമാക്കിയത് ഇങ്ങനെ

ക്രാമിക്ക് 40 വയസ്; ആഘോഷമാക്കാൻ പുത്തൻ ബ്ലാക്ക് എഡിഷനുമായി ടൊയോട്ട

ഇത് ഇന്റീരിയറിനെ വളരെയധികം ആകർഷകമാക്കുന്നു എന്നതിൽ സംശയം ഒന്നുമില്ല. ടൊയോട്ട കാമ്രിയുടെ റേഞ്ച്-ടോപ്പിംഗ് WS വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ബ്ലാക്ക് എഡിഷൻ മോഡൽ ഒരുക്കിയിരിക്കുന്നത്.

ക്രാമിക്ക് 40 വയസ്; ആഘോഷമാക്കാൻ പുത്തൻ ബ്ലാക്ക് എഡിഷനുമായി ടൊയോട്ട

എൽഇഡി ഹെഡ്‌ലൈറ്റ്, ഡിആർഎല്ലുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, സ്മാർട്ട് കീ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോണിക് സീറ്റ് ക്രമീകരണം, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, റിയർ ക്രോസ്-ട്രാഫിക് മോണിറ്ററിംഗ്, എമർജൻസി ഓട്ടോ ബ്രേക്കിംഗ്, ഹിൽ-ഹോൾഡ് അസിസ്റ്റും 7 എയർബാഗുകളും. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം എന്നിവയെല്ലാം ക്രാമിയിലെ മറ്റ് സവിശേഷതകളാണ്.

MOST READ: XUV300 -യുടെ വില വെട്ടിക്കുറച്ച് മഹീന്ദ്ര

ക്രാമിക്ക് 40 വയസ്; ആഘോഷമാക്കാൻ പുത്തൻ ബ്ലാക്ക് എഡിഷനുമായി ടൊയോട്ട

ബ്ലാക്ക് എഡിഷന്റെ മറ്റ് മെക്കാനിക്കൽ ഘടകങ്ങളിൽ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. പഴേ 2.5 ലിറ്റർ പെട്രോൾ / ഇലക്ട്രിക് ഹൈബ്രിഡ് എഞ്ചിൻ തന്നെയാണ് കാറിന് കരുത്തേകുന്നത്. eCVT-യുമായി ജോടിയാക്കിയ യൂണിറ്റിന് പരമാവധി 178 bhp കരുത്തും 221 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Introduced Camry Black Edition To Celebrate The 40th Anniversary. Read in Malayalam
Story first published: Tuesday, August 11, 2020, 9:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X