കാര്‍ ഉടമകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; സര്‍വീസ് സെന്ററുകള്‍ വിപുലികരിക്കാനൊരുങ്ങി ടൊയോട്ട

ഇന്ത്യയിലുടനീളമുള്ള ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും ടൊയോട്ട കാര്‍ ഉടമകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ ഒന്നിലധികം പ്രോ സര്‍വീസ് സെന്ററുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ജാപ്പനീസ് നിര്‍മ്മാതാക്കള്‍.

കാര്‍ ഉടമകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; സര്‍വീസ് സെന്ററുകള്‍ വിപൂലികരിക്കാനൊരുങ്ങി ടൊയോട്ട

ടൊയോട്ട സര്‍വീസ് സെന്ററുകള്‍ ഇല്ലാത്ത നഗരങ്ങളിലും പട്ടണങ്ങളിലും ആയിരിക്കും ആദ്യം പ്രോ സര്‍വീസ് സെന്ററുകള്‍ ആരംഭിക്കുക. നര്‍നോള്‍ (ഹരിയാന), നാഗര്‍ (രാജസ്ഥാന്‍), ജോര്‍ഹട്ട് (അസം), ഖരഗ്പൂര്‍, അസന്‍സോള്‍ (പശ്ചിമ ബംഗാള്‍), മോര്‍ബി, പാടന്‍, പാലന്‍പൂര്‍ (ഗുജറാത്ത്) രാജ്യത്തുടനീളമുള്ള മറ്റ് 80 സ്ഥലങ്ങളില്‍ ഈ പുതിയ പ്രോ സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തിക്കും.

കാര്‍ ഉടമകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; സര്‍വീസ് സെന്ററുകള്‍ വിപൂലികരിക്കാനൊരുങ്ങി ടൊയോട്ട

മാത്രമല്ല, ഈ പുതിയ സര്‍വീസ് സെന്ററുകള്‍ക്ക് വില്‍പ്പന പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടായിരിക്കില്ല. ടൊയോട്ട കാര്‍ ഉടമകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും സേവന പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ദ്ധിച്ചുവരുന്ന ബിസിനസ്സ് ആവശ്യമുണ്ടെന്ന് ടികെഎം സെയില്‍സ് ആന്‍ഡ് സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു.

MOST READ: മാരുതിയുടെ കരുത്തായി ബലേനോ; ഓരോ മണിക്കൂറിലും നിരത്തിലെത്തുന്നത് 30 യൂണിറ്റുകള്‍

കാര്‍ ഉടമകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; സര്‍വീസ് സെന്ററുകള്‍ വിപൂലികരിക്കാനൊരുങ്ങി ടൊയോട്ട

ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ കാറുകള്‍ അവരുടെ സ്വന്തം നഗരത്തിലോ പട്ടണത്തിലോ സര്‍വീസ് ചെയ്യാനും അടുത്തുള്ള വലിയ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാനും ഇതിലൂടെ കഴിയും. സര്‍വീസ് നെറ്റ്‌വര്‍ക്ക് വിപുലീകരണം പ്രാഥമികമായി ടൊയോട്ടയുടെ ഉപഭോക്തൃ തത്ത്വചിന്തയ്ക്ക് അനുസൃതമായും ഉപഭോക്തൃ സൗകര്യത്തെ ലക്ഷ്യം വച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ ഉടമകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; സര്‍വീസ് സെന്ററുകള്‍ വിപൂലികരിക്കാനൊരുങ്ങി ടൊയോട്ട

സൗജന്യ സര്‍വീസ്, പതിവ് പണമടച്ചുള്ള ആനുകാലിക അറ്റകുറ്റപ്പണി, ചെറിയ പൊതുവായ അറ്റകുറ്റപ്പണികള്‍, ചെറിയ ബോഡി, പെയിന്റ് അറ്റകുറ്റപ്പണികള്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെയും ലഭ്യമാക്കും. കൂടാതെ, പ്രോ സര്‍വീസ് വര്‍ക്ക്ഷോപ്പ് ഉടമകള്‍ക്ക് ടൊയോട്ട ഇതര കാറുകള്‍ക്കും സേവനമുണ്ട്.

MOST READ: സ്കോഡ വിഷൻ ഇൻ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

കാര്‍ ഉടമകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; സര്‍വീസ് സെന്ററുകള്‍ വിപൂലികരിക്കാനൊരുങ്ങി ടൊയോട്ട

സേവന സ്റ്റേഷനുകള്‍ക്ക് ടികെഎമ്മില്‍ നിന്നുള്ള സാങ്കേതികവും പ്രവര്‍ത്തനപരവുമായ പിന്തുണ കൂടാതെ നേരിട്ടുള്ള ഭാഗങ്ങള്‍ വിതരണം ചെയ്യും.

കാര്‍ ഉടമകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; സര്‍വീസ് സെന്ററുകള്‍ വിപൂലികരിക്കാനൊരുങ്ങി ടൊയോട്ട

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അരങ്ങേറ്റം വൈകുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഇന്നോവ ക്രിസ്റ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അധികം വൈകാതെ വിപണിയില്‍ എത്തുകയും ചെയ്യും.

MOST READ: ഇലക്ട്രിക് സൈക്കിള്‍ വിപണിയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ഹാര്‍ലി

കാര്‍ ഉടമകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; സര്‍വീസ് സെന്ററുകള്‍ വിപൂലികരിക്കാനൊരുങ്ങി ടൊയോട്ട

നിലവില്‍ വിപണിയില്‍ ഉള്ള ഫോര്‍ച്യൂണര്‍ പതിപ്പിനെക്കാള്‍ നിരവധി മാറ്റങ്ങളോടെയാകും പുതിയ പതിപ്പ് നിരത്തുകളിലേക്ക് എത്തുക. 2015-ല്‍ ലഭിച്ച് ആദ്യ നവീകരണത്തിന് ശേഷം വാഹനത്തിന് ലഭിക്കുന്ന ഒരു അപ്‌ഡേറ്റ് കൂടിയാണിത്.

കാര്‍ ഉടമകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; സര്‍വീസ് സെന്ററുകള്‍ വിപൂലികരിക്കാനൊരുങ്ങി ടൊയോട്ട

പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മഹീന്ദ്ര ആള്‍ട്യുറാസ് G4, ഫോര്‍ഡ് എന്‍ഡവര്‍ മോഡലുകളുമായിട്ടാണ് വിപണിയില്‍ മത്സരിക്കുന്നത്. ഈ മോഡലുകള്‍ എല്ലാം തന്നെ നവീകരിച്ച് വിപണിയില്‍ എത്തുകയും ചെയ്തിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Kirloskar Motor Enhances Its Service Network Across India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X