അർബർ ക്രൂയിസർ കോംപാക്‌ട് എസ്‌യുവി വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 8.40 ലക്ഷം

ടൊയോട്ട പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അർബർ ക്രൂയിസർ വിപണിയിലെത്തി. മിഡ്, ഹൈ, പ്രീമിയം എന്നീ മൂന്ന് വേരിയന്റുകളിലായി എത്തുന്ന കോംപാക്‌ട് എസ്‌യുവിക്ക് 8.40 ലക്ഷം മുതൽ 11.30 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

അർബർ ക്രൂയിസർ കോംപാക്‌ട് എസ്‌യുവി വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 8.40 ലക്ഷം

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ പുനർനിർമിത പതിപ്പായ അർബൻ ക്രൂയിസറിന്റെ ടീസറുകൾ പുറത്തുവന്നതു മുതൽ വാഹനത്തിന്റെ മിനി ഫോർച്യൂണർ ലുക്കിൽ എസ്‌യുവി പ്രേമികൾ ആകൃഷ്ടരായിരുന്നു.

അർബർ ക്രൂയിസർ കോംപാക്‌ട് എസ്‌യുവി വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 8.40 ലക്ഷം
Variant Price
MID-GRADE MT ₹8,40,000
MID-GRADE AT ₹9,80,000
HIGH-GRADE MT ₹9,15,000
HIGH-GRADE AT ₹10,65,000
PREMIUM-GRADE MT ₹9,80,000
PREMIUM-GRADE AT ₹11,30,000

ടൊയോട്ട-സുസുക്കി പങ്കാളിത്തത്തിൽ നിന്ന് ഇന്ത്യൻ വിപണിയിൽ എത്തുന്ന രണ്ടാമത്തെ ഉൽപ്പന്നമായ പുതിയ സബ്-4 മീറ്റർ എസ്‌യുവിക്കായുള്ള ബുക്കിംഗ് ഇതിനകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. വാഹനം സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുക നൽകി ടൊയോട്ടയുടെ ഷോറൂമുകളിൽ നിന്നും അർബൻ ക്രൂയിസർ ബുക്ക് ചെയ്യാം.

MOST READ: ഗ്ലോസ്റ്ററിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി

അർബർ ക്രൂയിസർ കോംപാക്‌ട് എസ്‌യുവി വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 8.40 ലക്ഷം

ഈ ജാപ്പനീസ് കൂട്ടുകെട്ടിൽ നിന്നും പുനർനിർമിച്ച് ആദ്യം വിപണിയിൽ എത്തിയ ഗ്ലാൻസയുടെ അതേ പാതയാണ് അർബൻ ക്രൂയിസറും പിന്തുടരുന്നത്. എന്തെന്നാൽ അഞ്ച് സീറ്റർ വിറ്റാര ബ്രെസയുമായി വ്യത്യസ്തമാകുന്നതിനായി ചെറിയ ഡിസൈൻ മാറ്റങ്ങൾ മാത്രമാണ് ടൊയോട്ട വാഹനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

അർബർ ക്രൂയിസർ കോംപാക്‌ട് എസ്‌യുവി വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 8.40 ലക്ഷം

ഫോർച്യൂണറിന് സമാനമായ ട്വിൻ സ്ലാറ്റ് ഫ്രണ്ട് ഗ്രിൽ, എൽഇഡി പ്രൊജക്ടർ ഹെഡ്ലൈറ്റുകൾ, ഫോക്സ് സ്കിഡ് പ്ലേറ്റ് ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പർ, എൽഇഡി ഫോഗ് ലൈറ്റുകൾ എന്നിവ ഉൾപ്പെടുന്ന മനോഹരമായ പുറംമോടിയാണ് ടൊയോട്ട അർബൻ ക്രൂയിസറിൽ ഒരുക്കിയിരിക്കുന്നത്.

MOST READ: ടിയാഗൊയുടെ മൂന്ന് ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ മോട്ടോർസ്

അർബർ ക്രൂയിസർ കോംപാക്‌ട് എസ്‌യുവി വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 8.40 ലക്ഷം

16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഗ്ലോസി ബ്ലാക്ക് റിയർ വ്യൂ മിററുകൾ, ബ്ലാക്ക് സൈഡ് ക്ലാഡിംഗ്, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് മറ്റ് ഡിസൈൻ ഹൈലൈറ്റുകൾ. അർബൻ ക്രൂയിസറിന്റെ മൊത്തത്തിലുള്ള അനുപാതം ബ്രെസയ്ക്ക് സമാനമാണ്. ബോക്സി അനുപാതങ്ങളും ഉയരമുള്ള പില്ലറുകളും യാത്രക്കാർക്ക് മികച്ച ഇന്റീരിയർ റൂം നൽകുന്നു.

അർബർ ക്രൂയിസർ കോംപാക്‌ട് എസ്‌യുവി വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 8.40 ലക്ഷം

ടൊയോട്ട അർബൻ ക്രൂയിസറിന്റെ ഉപകരണ ലിസ്റ്റും വിറ്റാര ബ്രെസയ്ക്ക് സമാനമാണ്. ഡാർക്ക് കളറിൽ ഒരുങ്ങിയിരിക്കുന്ന സിൽവർ ആക്സന്റുകൾ വഹിക്കുന്ന അതേ ഇന്റീരിയറിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, നാവിഗേഷൻ, ബ്ലൂടൂത്ത്, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം എന്നിവയെല്ലാം ഉൾപ്പെടുന്നു.

MOST READ: കേമനായി 10 ലക്ഷം കിലോമീറ്റർ പിന്നിട്ട് ടൊയോട്ട ഇന്നോവ

അർബർ ക്രൂയിസർ കോംപാക്‌ട് എസ്‌യുവി വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 8.40 ലക്ഷം

തീർന്നില്ല, മൗണ്ട്ഡ് കൺട്രോളുകളുള്ള മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഏഴ് ഇഞ്ച് സ്മാർട്ട് പ്ലേകാസ്റ്റ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോ ഡിമ്മിംഗ് IRVM, പുഷ് ബട്ടൺ സ്റ്റാർട്ട് /സ്റ്റോപ്പ്, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ തുടങ്ങിയവയും എസ്‌യുവിയുടെ അകത്തളത്തെ സവിശേഷതകളാണ്.

അർബർ ക്രൂയിസർ കോംപാക്‌ട് എസ്‌യുവി വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 8.40 ലക്ഷം

ടൊയോട്ട അർബൻ ക്രൂയിസറിന്റെ എൻട്രി ലെവൽ മിഡ് വേരിയന്റിൽ ഫുൾ വീൽ കവറുകളും 2-ഡിൻ മ്യൂസിക് സിസ്റ്റവുമുള്ള സ്റ്റീൽ വീലുകളുണ്ട്.

MOST READ: ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ ഫോർഡ് F-150 പിക്കപ്പ് ട്രക്ക്; ടീസർ വീഡിയേ പുറത്ത്

അർബർ ക്രൂയിസർ കോംപാക്‌ട് എസ്‌യുവി വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 8.40 ലക്ഷം

സണ്ണി വൈറ്റ്, ഐക്കണിക് ഗ്രേ, സുവേ സിൽവർ തുടങ്ങിയ മോണോ ടോൺ കളറുകളിലും സിസ്ലിംഗ് ബ്ലാക്ക് റൂഫിനൊപ്പം റസ്റ്റിക് ബ്രൗൺ, സിസ്ലിംഗ് ബ്ലാക്ക് റൂഫിനൊപ്പം സ്പങ്കി ബ്ലൂ, സണ്ണി വൈറ്റ് റൂഫിനൊപ്പം ഗ്രോവി ഓറഞ്ച് എന്നീ ഡ്യുവൽ ടോൺ കളറിലും സബ്-ഫോർ മീറ്റർ എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കും.

അർബർ ക്രൂയിസർ കോംപാക്‌ട് എസ്‌യുവി വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 8.40 ലക്ഷം

ടൊയോട്ട അർബൻ ക്രൂയിസറിൽ 1.5 ലിറ്റർ നാല് സിലിണ്ടർ K15B SHVS പെട്രോൾ എഞ്ചിനാണ് ഇടംപിടിച്ചിരിക്കുന്നത്. ഇത് 6,000 rpm-ൽ പരമാവധി 104.7 bhp കരുത്തും 4,400 rpm-ൽ 138 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

അർബർ ക്രൂയിസർ കോംപാക്‌ട് എസ്‌യുവി വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 8.40 ലക്ഷം

ഓട്ടോമാറ്റിക് പതിപ്പിന് കൂടുതൽ ഇന്ധനക്ഷമത കൈവരിക്കാൻ മൈൽഡ്-ഹൈബ്രിഡ് സംവിധാനവും ടൊയോട്ട ജോടിയാക്കിയിരിക്കുന്നു. മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300, കിയ സോനെറ്റ് തുടങ്ങിയ ശക്തരായ മോഡലുകളുമായാണ് ടൊയോട്ടയുടെ കോംപാക്‌ട് എസ്‌യുവി മത്സരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Launched All New Urban Cruiser In India For Rs 8.40 Lakhs. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X