ഹൈബ്രിഡ് എഞ്ചിനുമായി ടൊയോട്ട കൊറോള ക്രോസ് ഇന്തോനേഷ്യൻ വിപണിയിൽ

ടൊയോട്ട മോട്ടോർ കോർപ്പറേഷന്റെ ഏറ്റവും പഴയ നെയിംപ്ലേറ്റുകളിൽ ഒന്നാണ് കൊറോള, ഈ വർഷം വരെ ജാപ്പനീസ് കാർ നിർമ്മാതാക്കൾ ഈ നെയിംപ്ലേറ്റിന് കീഴിൽ ഒരു ഹാച്ച്ബാക്കും സെഡാനും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹൈബ്രിഡ് എഞ്ചിനുമായി ടൊയോട്ട കൊറോള ക്രോസ് ഇന്തോനേഷ്യൻ വിപണിയിൽ

എന്നിരുന്നാലും, എസ്‌യുവികളുടെയും ക്രോസ്ഓവറുകളുടെയും വർധിച്ചുവരുന്ന പ്രവണത നിലനിർത്തുന്നതിനായി ടൊയോട്ട ഒടുവിൽ കൊറോള ക്രോസ് എന്ന മോഡൽ അവതരിപ്പിച്ചു. ഇത് കഴിഞ്ഞ മാസം തായ്‌ലൻഡിൽ ആദ്യമായി ലോഞ്ച് ചെയ്തു.

ഹൈബ്രിഡ് എഞ്ചിനുമായി ടൊയോട്ട കൊറോള ക്രോസ് ഇന്തോനേഷ്യൻ വിപണിയിൽ

ഇതിനു ശേഷം പെട്രോൾ, പെട്രോൾ-ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ കാർ നിർമ്മാതാക്കൾ ഇന്തോനേഷ്യൻ വിപണിയിൽ കൊറോള ക്രോസ് പുറത്തിറക്കിയിരിക്കുകയാണ്.

MOST READ: ലോഞ്ചിന് മുമ്പ് ഫോർഡ് ഫ്രീസ്റ്റൈൽ ഫ്ലെയർ വേരിയന്റിന്റെ ബ്രോഷർ പുറത്ത്

ഹൈബ്രിഡ് എഞ്ചിനുമായി ടൊയോട്ട കൊറോള ക്രോസ് ഇന്തോനേഷ്യൻ വിപണിയിൽ

ടൊയോട്ട ഈ വേരിയന്റുകൾക്ക് യഥാക്രമം 131,200 മലേഷ്യൻ റിംഗിറ്റ്, 23.42 ലക്ഷം രൂപ, 142,700 മലേഷ്യൻ റിംഗിറ്റ്, 25.42 ലക്ഷം രൂപ വിലയ്ക്കാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഇരു വേരിയന്റുകളിലെയും ഉപകരണ നില സമാനമാണെന്ന് ശ്രദ്ധിക്കേണ്ടതാണ്.

ഹൈബ്രിഡ് എഞ്ചിനുമായി ടൊയോട്ട കൊറോള ക്രോസ് ഇന്തോനേഷ്യൻ വിപണിയിൽ

1.8 ലിറ്റർ 2ZR-FE ഡ്യുവൽ VVT-i നാച്ചുറലി ആസ്പിരേറ്റഡ് യൂണിറ്റിൽ നിന്ന് പെട്രോൾ പതിപ്പ് പവർ എടുക്കുന്നു. നാല് സിലിണ്ടർ എഞ്ചിൻ 6,400 rpm -ൽ 140 bhp പരമാവധി കരുത്തും 4,000 rpm -ൽ 172 Nm torque ഉം ഉത്പാദിപ്പിക്കുന്നു. മറുവശത്ത്, ഹൈബ്രിഡ് പതിപ്പ് ഇതേ എഞ്ചിന്റെ അറ്റ്കിൻസൺ-സൈക്കിൾ പതിപ്പ് (2ZR-FXE) ഉപയോഗിക്കുന്നു.

MOST READ: ആകെ മാറി പുത്തൻ ഥാർ, രണ്ടാംവരവിൽ ഒരുക്കുന്നത് ഫീച്ചറുകളുടെ നീണ്ടനിര

ഹൈബ്രിഡ് എഞ്ചിനുമായി ടൊയോട്ട കൊറോള ക്രോസ് ഇന്തോനേഷ്യൻ വിപണിയിൽ

5,200 rpm -ൽ‌ 98 bhp കരുത്തും 3,600 rpm -ൽ‌ 142 Nm torque ഉം ഹൈബ്രിഡ് എഞ്ചിൻ‌ ഉൽ‌പാദിപ്പിക്കുന്നു. കൂടാതെ 72 bhp കരുത്തും 163 Nm torque ഉം ഉൽ‌പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറും ഇണചേരുന്നു.

ഹൈബ്രിഡ് എഞ്ചിനുമായി ടൊയോട്ട കൊറോള ക്രോസ് ഇന്തോനേഷ്യൻ വിപണിയിൽ

ഇത് ഡ്രൈവ്ട്രെയിനിന്റെ ഔട്ട്പുട്ട് 122 bhp വരെ ഉയർത്തുന്നു. ട്രാൻസ്മിഷൻ ചുമതലകൾ ഒരു CVT ഗിയർബോക്സ് സ്റ്റാൻഡേർഡായി കൈകാര്യം ചെയ്യുന്നു.

MOST READ: ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍, പുതുതലമുറ വെന്റോ മോഡലുകള്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രം

ഹൈബ്രിഡ് എഞ്ചിനുമായി ടൊയോട്ട കൊറോള ക്രോസ് ഇന്തോനേഷ്യൻ വിപണിയിൽ

ടൊയോട്ടയുടെ ആഗോള നിരയിൽ C-HR, RAV4 എന്നിവയ്ക്കിടയിലാണ് കൊറോള ക്രോസ് സ്ഥാപിച്ചിരിക്കുന്നത്. ഇത് TNGA-C പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്. 4,460 mm നീളവും 1,825 mm വീതിയും 2,640 mm നീളമുള്ള വീൽബേസും 1,620 mm ഉയരവും വാഹനത്തിനുണ്ട്.

ഹൈബ്രിഡ് എഞ്ചിനുമായി ടൊയോട്ട കൊറോള ക്രോസ് ഇന്തോനേഷ്യൻ വിപണിയിൽ

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ടി-കണക്ട് റിമോട്ട് കണക്റ്റിവിറ്റി, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഡ്യുവൽ സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, റിക്ലൈനബിൾ റിയർ സീറ്റുകൾ, റിയർ എസി വെന്റുകളും യുഎസ്ബി ചാർജർ എന്നിവ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

MOST READ: കൊവിഡ് വില്ലനായി; ഇന്ത്യയില്‍ പുതിയ അവതരണം വൈകുമെന്ന് കിയ

ഹൈബ്രിഡ് എഞ്ചിനുമായി ടൊയോട്ട കൊറോള ക്രോസ് ഇന്തോനേഷ്യൻ വിപണിയിൽ

ഏഴ് എയർബാഗുകൾ, ABS+EBD, ബ്രേക്ക് അസിസ്റ്റ്, സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ ഉൾപ്പെടുന്ന സുരക്ഷാ സാങ്കേതികത. കൂടാതെ, തായ്‌-സ്‌പെക്ക് മോഡലിൽ ടൊയോട്ട സേഫ്റ്റി സെൻസ് ഉൾപ്പെടുന്നു.

ഹൈബ്രിഡ് എഞ്ചിനുമായി ടൊയോട്ട കൊറോള ക്രോസ് ഇന്തോനേഷ്യൻ വിപണിയിൽ

അതിൽ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ സെന്ററിംഗ് അസിസ്റ്റ് എന്നിവ ഉൾപ്പെടുന്നു. എന്നിരുന്നാലും, ഈ സവിശേഷതകൾ ഇന്തോനേഷ്യൻ മോഡലിൽ വാഗ്ദാനം ചെയ്യുന്നില്ല.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Launched Corolla Cross In Indonesia With A Hybrid Engine Unit. Read in Malayalam.
Story first published: Wednesday, August 12, 2020, 10:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X