പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മൊബിലിറ്റി പദ്ധതികളുമായി ടൊയോട്ട

ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) ടൊയോട്ട മൊബിലിറ്റി സർവീസ് (TMS) എന്ന പുതിയ പ്ലാറ്റ്ഫോമിലൂടെ ഇന്ത്യയിൽ പുതിയ കാർ ലീസിംഗ്, സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം ആരംഭിച്ചു.

പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മൊബിലിറ്റി പദ്ധതികളുമായി ടൊയോട്ട

മെട്രോ നഗരങ്ങളായ ഡൽഹി-NCR, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ TMS തുടക്കത്തിൽ പ്രവർത്തനം ആരംഭിക്കും. ആദ്യ വർഷത്തിനുള്ളിൽ ഈ സേവനം പത്ത് നഗരങ്ങളിലേക്ക് ക്രമേണ വ്യാപിപ്പിക്കാൻ കമ്പനി ആഗ്രഹിക്കുന്നു.

പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മൊബിലിറ്റി പദ്ധതികളുമായി ടൊയോട്ട

ടൊയോട്ട ഉപഭോക്താക്കൾക്ക് ഇപ്പോൾ നിശ്ചിത പ്രതിമാസ ഫീസിൽ മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള കാലയളവിലേക്ക് ഇഷ്ടമുള്ള കാറുകൾ ലീസിന് എടുക്കാം. വാഹന പരിപാലനം, ഇൻഷുറൻസ്, റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവ ഉൾപ്പെടുന്നതാണ് പ്രതിമാസ തുക.

MOST READ: എംപിവി ശ്രേണിയിലേക്ക് മറ്റൊരു വിദേശ താരം കൂടി, സിട്രൺ ബെർലിംഗോ XL

പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മൊബിലിറ്റി പദ്ധതികളുമായി ടൊയോട്ട

ആഗോളതലത്തിൽ വാഹന വ്യവസായം ഒരു നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കുന്ന അഗാധമായ പരിവർത്തനം അനുഭവിക്കുന്നുണ്ടെന്നും അത് വാഹന നിർമ്മാതാക്കളായ നാം പരിവർത്തനം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും പുതിയ പദ്ധതിയുടെ ലോഞ്ചിനെക്കുറിച്ച് TKM സെയിൽസ് ആൻഡ് സർവീസ് സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി പറഞ്ഞു.

പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മൊബിലിറ്റി പദ്ധതികളുമായി ടൊയോട്ട

ഒരു പരമ്പരാഗത കാർ കമ്പനിയിൽ നിന്ന് ഒരു മൊബിലിറ്റി കമ്പനിയിലേക്ക് വരെ ഇന്ന് ഒരു മാറ്റം അനിവാര്യമാണ്. ഉപഭോക്തൃ കേന്ദ്രീകൃത കമ്പനി എന്ന നിലയിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങൾക്കനുസൃതമായി ഉൽ‌പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമമാണ് ടൊയോട്ടയുടെ മൊബിലിറ്റി സേവനം.

MOST READ: സ്കോഡ റാപ്പിഡ് TSI ഓട്ടോമാറ്റിക് പതിപ്പുകൾ സെപ്റ്റംബറിൽ വിപണിയിൽ എത്തും

പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മൊബിലിറ്റി പദ്ധതികളുമായി ടൊയോട്ട

ഇത് ഉപഭോക്താക്കളുടെ ഉയർന്നുവരുന്ന മൊബിലിറ്റി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മികച്ച ഒരു പരിഹാരം നൽകുന്നതിന് ലക്ഷ്യമിടുന്നു. ലീസിനെടുക്കുന്നതും സബ്സ്ക്രിപ്ഷനും വരും വർഷങ്ങളിൽ ഗണ്യമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മൊബിലിറ്റി പദ്ധതികളുമായി ടൊയോട്ട

കാലക്രമേണ, തങ്ങളുടെ കോർപ്പറേറ്റ്, ഫ്ലീറ്റുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലൂടെ മൊബിലിറ്റി സേവനത്തിന്റെ എല്ലാ മോഡലുകളും നൽകാൻ തങ്ങൾ ആഗ്രഹിക്കുന്നു.

MOST READ: പ്രോട്ടോടൈപ്പുകൾ റെഡി; ഇലക്ട്രിക് വാഹന രംഗത്തേക്ക് ചുവടുവെക്കാൻ റോയൽ എൻഫീൽഡ്

പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മൊബിലിറ്റി പദ്ധതികളുമായി ടൊയോട്ട

ഉപഭോക്താക്കളും സബ്‌സ്‌ക്രൈബർമാരും അവരുടെ ആവശ്യങ്ങൾ മനസിലാക്കുന്നതിനും മൊബിലിറ്റി സർവീസ്, കണക്റ്റഡ് കാറുകൾ എന്നിവ പോലുള്ള കസ്റ്റമൈസ് ചെയ്തതുമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മൊബിലിറ്റി പദ്ധതികളുമായി ടൊയോട്ട

ഗ്ലാൻസ, യാരിസ്, ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ തുടങ്ങി ഇന്ത്യയിൽ വിൽക്കുന്ന വിവിധതരം ടൊയോട്ട മോഡലുകൾ തിരഞ്ഞെടുക്കാൻ പുതിയ കാർ ലീസിംഗ് പ്ലാറ്റ്ഫോം ഉപയോക്താക്കൾക്ക് അവസരം നൽകുന്നു.

MOST READ: നെക്സോൺ ഇലക്‌ട്രിക്കിന്റെ 1000 യൂണിറ്റുകൾ നിർമിച്ച് ടാറ്റ, വിപണി വിഹിതം 62 ശതമാനം

പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മൊബിലിറ്റി പദ്ധതികളുമായി ടൊയോട്ട

രസകരമെന്നു പറയട്ടെ, വരാനിരിക്കുന്ന അർബൻ ക്രൂയിസർ പോലും സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിൽ ലഭ്യമാകും. ടൊയോട്ട ഫിനാൻഷ്യൽ സർവീസസ്, എൽ‌ഡി ഓട്ടോമോട്ടീവ് ഇന്ത്യ, എസ്‌എം‌എസ് ഓട്ടോ ലീസിംഗ് ഇന്ത്യ എന്നിവയ്ക്ക് കീഴിൽ ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) 'കിന്റോ'യുമായി കൈകോർത്താണ് ഈ പദ്ധതികൾ ആവിഷ്കരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Launched Mobility Platform For Subscription And Leasing Schemes. Read in Malayalam.
Story first published: Wednesday, August 19, 2020, 14:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X