ഉത്സവ കാലത്ത് തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുമായി ടൊയോട്ട

കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും വിൽപ്പന വർധിപ്പിക്കുന്നതിനുമായി ഇന്ത്യയിലെ കാർ നിർമ്മാതാക്കൾ അവരുടെ വാഹനങ്ങളിൽ ആകർഷകമായ ചില ഡീലുകളും ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നു.

ഉത്സവ കാലത്ത് തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുമായി ടൊയോട്ട

ഈ വർഷം തുടക്കം മുതൽ ഇന്ത്യൻ കാർ വിപണിയിൽ വൻ മാന്ദ്യം രേഖപ്പടുത്തിയിരുന്നു, എന്നാൽ ഇപ്പോൾ കാര്യങ്ങൾ മുമ്പത്തേക്കാൾ വളരെ മികച്ച അവസ്ഥയിലാണ്.

ഉത്സവ കാലത്ത് തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുമായി ടൊയോട്ട

ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ട തെരഞ്ഞെടുത്ത മോഡലുകളിൽ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഈ ഉത്സവ കാലത്ത് ചില ലാഭകരമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: പുത്തൻ ഹ്യുണ്ടായി i20 ഒരുങ്ങുന്നത് ആറ് മോണോടോൺ, രണ്ട് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിൽ

ഉത്സവ കാലത്ത് തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുമായി ടൊയോട്ട

ടൊയോട്ട കാറുകളിൽ ഗ്ലാൻസ ഹാച്ച്ബാക്ക് മുതൽ ഇന്നോവ എംപിവി വരെ ലഭ്യമായ എല്ലാ കിഴിവുകളും ഓഫറുകളും ഞങ്ങൾ ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ഉത്സവ കാലത്ത് തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുമായി ടൊയോട്ട

ടൊയോട്ട ഗ്ലാൻസ

നിലവിൽ ജാപ്പനീസ് വാഹന നിർമാതാക്കളുടെ ശ്രേണിയിലെ ഒരേയൊരു ഹാച്ച്ബാക്കാണ് ടൊയോട്ട ഗ്ലാൻസ, മാത്രമല്ല അതിന്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന വാഹനം കൂടിയാണിത്. മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ പുനർനിർമ്മിച്ച പതിപ്പാണ് ഗ്ലാൻസ.

MOST READ: ഇക്കോസ്പോർട്ടിന് പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഒരുക്കി ഫോർഡ്

ഉത്സവ കാലത്ത് തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുമായി ടൊയോട്ട

നിർമ്മാതാക്കൾ ഗ്ലാൻസയ്ക്ക് 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടും, 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും നൽകുന്നു. ഇതിനുപുറമെ 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നു. ഇവയെല്ലാം ചേർത്ത് പരമാവധി 30.000 രൂപയുടെ ആനുകൂല്യങ്ങൾ വാഹനത്തിന് ലഭിക്കുന്നു.

ഉത്സവ കാലത്ത് തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുമായി ടൊയോട്ട

ടൊയോട്ട യാരിസ്

ടൊയോട്ട യാരിസ് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത് 2018 -ലാണ്, എന്നാൽ ഖേദകരമെന്നു പറയട്ടെ, ഇപ്പോഴും നമ്മുടെ വിപണിയിൽ വാഹനത്തിന്റെ വിൽപ്പന മന്ദഗതിയിലാണ്.

MOST READ: മിടുക്കനായിരുന്നു പക്ഷേ! കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ പരാജയപ്പെട്ട ചില കാറുകൾ

ഉത്സവ കാലത്ത് തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുമായി ടൊയോട്ട

കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും വിൽപ്പന വർധിപ്പിക്കാനും ടൊയോട്ട സെഡാനിൽ വൻ ഡീലുകൾ വാഗ്ദാനം ചെയ്യുന്നു. 20,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസിനൊപ്പം 20,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭ്യമാണ്. അങ്ങനെ, ഉപഭോക്താക്കൾക്ക് 60,000 രൂപ വരെ ആനുകൂല്യങ്ങൾ യാരിസിൽ ലഭിക്കും.

ഉത്സവ കാലത്ത് തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുമായി ടൊയോട്ട
Model Cash Discount Additional Benefits (Exchange Bonus + Corporate Discount)
Glanza (V) Rs15,000 Rs10,000 + Rs5,000
Yaris Rs20,000 Rs20,000 + Rs20,000
Urban Cruiser - -
Innova Crysta Rs15,000 Rs30,000 + Rs20,000
Fortuner - -
Vellfire - -

MOST READ: മണിക്കൂറിൽ 508.74 കിലോമീറ്റർ വേഗത; ഏറ്റവും വേഗമേറിയ പ്രൊഡക്ഷൻ കാറായി SSC ട്യുവടാര

ഉത്സവ കാലത്ത് തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുമായി ടൊയോട്ട

ടൊയോട്ട ഇന്നോവ ക്രിസ്റ്റ

എം‌പി‌വി വാഗ്ദാനം ചെയ്യുന്ന സുഖസൗകര്യങ്ങൾ, ഇടം, ബുള്ളറ്റ് പ്രൂഫ് വിശ്വാസ്യത എന്നിവ കാരണം ടൊയോട്ടയുടെ ശ്രേണിയിലെ ഏറ്റവും ജനപ്രിയ വാഹനമാണ് ഇന്നോവ. ഉപഭോക്താക്കൾക്ക് ഇന്നോവ ക്രിസ്റ്റയിൽ പരമാവധി 65,000 രൂപ വരെ ആനുകൂല്യങ്ങൾ ആസ്വദിക്കാം.

ഉത്സവ കാലത്ത് തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുമായി ടൊയോട്ട

15,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് 20,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കും.

ഉത്സവ കാലത്ത് തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുമായി ടൊയോട്ട

അടുത്തിടെ വിപണിയിൽ എത്തിയ അർബൻ ക്രൂയിസർ, ഫോർച്യൂണർ, വെൽഫയർ എന്നീ മോഡലുകൾക്ക് നിർമ്മാതാക്കൾ യാതൊരുവിധ ആനുകൂല്യങ്ങളും നൽകുന്നില്ല.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Offers Great Discounts For Selected Models In 2020 October. Read in Malayalam.
Story first published: Wednesday, October 21, 2020, 11:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X